വിഖായ വളണ്ടിയർ രജിസ്​ട്രേഷൻ സംഗമം

10:09 AM
28/06/2018

ജിദ്ദ: എസ്.കെ.എസ്.എസ്.എഫി​​െൻറ സന്നദ്ധ സേവന വിഭാഗമായ വിഖായയുടെ ഹജ്ജ്​ വളണ്ടിയർമാർ സേവനത്തിന്​ സജ്ജരായി. സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള 1,000 ഒാളം പ്രവർത്തകർ ആണ്​ ഇത്തവണ രംഗത്തിറങ്ങുക. സേവന രംഗത്ത് പ്രവർത്തിക്കാൻ താൽപര്യമുള്ളവർക്ക് രജിസ്‌ട്രേഷൻ സൗകര്യം ഹെൽപ് ഡെസ്കും ജിദ്ദ ഇസ്​ലാമിക് സ​​െൻററിൽ പ്രവർത്തിച്ചു തുടങ്ങി.ഈ വർഷത്തേക്കുള്ള ആദ്യ അപേക്ഷ ശറഫിയ്യ ഇമ്പാല ഗാർഡനിൽ നടന്ന വിഖായ വളണ്ടിയർ രജിസ്ട്രേഷൻ സംഗമത്തിൽ സൈനുൽ ആബിദീൻ തങ്ങളിൽ നിന്ന് സ്വീകരിച്ച്​ സിംസാറുൽ ഹഖ് ഹുദവി നിർവഹിച്ചു. ചടങ്ങിൽ ഉബൈദുല്ല തങ്ങൾ മേലാറ്റൂർ, അബ്്ദുസ്സലാം ഫൈസി ഒളവട്ടൂർ, അബ്്ദുൽ കരീം ഫൈസി കീഴാറ്റൂർ, മുസ്തവ ബാഖവി ഊരകം, നജുമുദീൻ ഹുദവി കൊണ്ടോട്ടി, മുസ്തഫ ഫൈസി ചേരൂർ, അബ്്ദുല്ല കുപ്പം, അബ്്ദുൽ അസീസ് പറപ്പൂർ എന്നിവർ സംബന്ധിച്ചു.വിഖായ സൗദി കോഓർഡിനേറ്റർ എം.സി സുബൈർ  ഹുദവി  സ്വാഗതവും , സവാദ്  പേരാമ്പ്ര  നന്ദിയും പറഞ്ഞു.

Loading...
COMMENTS