പ്ലാ​സ്​​റ്റി​ക്കി​നെ പ​ടി​ക്കു​പു​റ​ത്താ​ക്കാ​ൻ കുവൈത്തിൽ പു​തി​യ പ​ദ്ധ​തി 

09:06 AM
11/09/2019

കു​വൈ​ത്ത് സി​റ്റി:  മ​നു​ഷ്യ​ർ​ക്കും പ്ര​കൃ​തി​ക്കും ഒ​രു​പോ​ലെ നാ​ശം​വി​ത​ക്കു​ന്ന പ്ലാ​സ്​​റ്റി​ക്കി​നെ പ​ടി​ക്കു​പു​റ​ത്താ​ക്കാ​ൻ രാ​ജ്യ​ത്ത് വി​വി​ധ പ​ദ്ധ​തി​ക​ളൊ​രു​ങ്ങു​ന്നു. പൂ​ർ​ണ​മാ​യും പ്ര​കൃ​തി​സൗ​ഹൃ​ദ ബാ​ഗു​ക​ൾ ഷോ​പ്പി​ങ്ങി​ലും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ബോ​ധ​വ​ത്ക​ര​ണ പ​ര​പാ​ടി​ക​ളാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. 
രാ​ജ്യ​ത്തെ കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി​ക​ൾ ഇ​ത്ത​ര​ത്തി​ൽ പ്ലാ​സ്​​റ്റി​ക് ബാ​ഗു​ക​ൾ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി, പ​ക​രം പ​രി​സ്ഥി​തി സൗ​ഹൃ​ദ ബാ​ഗു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ധാ​ര​ണ​യാ​യ​താ​യി വ​ള​ൻ​റ​റി വ​ർ​ക്ക് സ​െൻറ​ർ ചെ​യ​ർ​പെ​ഴ്സ​ൻ ശൈ​ഖ അം​താ​ൽ അ​ൽ അ​ഹ്​​മ​ദ് അ​ൽ ജാ​ബി​ർ അ​ൽ സ​ബാ​ഹ് അ​റി​യി​ച്ചു. പ​രി​സ്ഥി​തി അ​തോ​റി​റ്റി ഉ​പ​ദേ​ഷ്​​ടാ​ക്ക​ൽ, ക​ൺ​സ്യൂ​മ​ർ കോ​ഓ​പ​റേ​റ്റി​വ്​ സൊ​സൈ​റ്റീ​സ് ​െഡ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ ഖാ​ലി​ദ് അ​ൽ ഹു​ദൈ​ബാ, കോ​ഓ​പ​റേ​റ്റി​വ്​ സൊ​സൈ​റ്റി​ക​ളു​ടെ ത​ല​വ​ന്മാ​ർ എ​ന്നി​വ​രു​മാ​യു​ള്ള ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​നം. ജീ​ർ​ണി​ക്കാ​ത്ത പ്ലാ​സ്​​റ്റി​ക് ബാ​ഗു​ക​ൾ മ​നു​ഷ്യ​ർ ഉ​ൾ​പ്പെ​ടെ ജീ​വി​ക​ൾ​ക്ക് ഉ​ണ്ടാ​ക്കു​ന്ന ഭീ​ഷ​ണി കു​റ​ക്കു​ന്ന​തി​നും പ​രി​സ്ഥി​തി സം‌​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​ണ് പ്ലാ​സ്​​റ്റി​ക് ബാ​ഗ് ഒ​ഴി​വാ​ക്കു​ന്ന​തെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. പ്ലാ​സ്​​റ്റി​ക്കി​നെ ഇ​ല്ലാ​താ​ക്കി ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ തേ​ടാ​നു​ള്ള ആ​ലോ​ച​ന നേ​ര​ത്തേ​ത​ന്നെ മ​ന്ത്രാ​ല​യ​ങ്ങ​ൾ തു​ട​ങ്ങി​യി​രു​ന്നു. പ്ലാ​സ്​​റ്റി​ക്കി​നെ എ​ളു​പ്പ​ത്തി​ൽ ഇ​ല്ലാ​താ​ക്കു​ക​യെ​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും എ​ന്നാ​ൽ പ​ടി​പ​ടി​യാ​യു​ള്ള മാ​റ്റം യാ​ഥാ​ർ​ഥ്യ​മാ​ക​ണ​മെ​ങ്കി​ൽ ഇ​പ്പോ​ൾ​ത​ന്നെ ചു​വ​ടു​വെ​ച്ചു തു​ട​ങ്ങ​ണ​മെ​ന്നു​മാ​ണ് നി​രീ​ക്ഷ​ണം.

‘പ്ലാ​സ്​​റ്റി​ക് ഇ​ല്ലാ​തെ എ​െൻറ ദി​നം’ കാ​മ്പ​യി​ൻ തു​ട​ങ്ങി  
കു​വൈ​ത്ത് സി​റ്റി: പ​രി​സ്ഥി​തി​ക്ക് പ്ലാ​സ്​​റ്റി​ക് ഉ​യ​ർ​ത്തു​ന്ന  ഭീ​ഷ​ണി​യെ​ക്കു​റി​ച്ച് അ​വ​ബോ​ധം വ്യാ​പ​ക​മാ​ക്ക​ണ​മെ​ന്ന് കു​വൈ​ത്ത് ശാ​സ്ത്ര ഗ​വേ​ഷ​ണ സ്ഥാ​പ​നം (കി​സ്‌​ർ) ഡ​യ​റ​ക്ട​ർ ഡോ. ​സാ​മി​റ അ​ൽ സ​യി​ദ് ഉ​മ​ർ പ​റ​ഞ്ഞു.
 ‘പ്ലാ​സ്​​റ്റി​ക് ഇ​ല്ലാ​തെ എ​െൻറ ദി​നം’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ‘കി​സ്‌​ർ’ ആ​രം​ഭി​ച്ച കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ.  പ്ലാ​സ്​​റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ പ​രി​സ്ഥി​തി​ക്കും മ​നു​ഷ്യ​രു​ടെ ആ​രോ​ഗ്യ​ത്തി​നു​മു​ണ്ടാ​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ വ​ലു​താ​ണ്. പ്ലാ​സ്​​റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ചെ​റി​യ​തോ​തി​ലെ​ങ്കി​ലും മ​ണ്ണി​ൽ അ​ലി​യാ​ൻ 30 വ​ർ​ഷ​ങ്ങ​ളെ​ങ്കി​ലു​മെ​ടു​ക്കും. പ്ലാ​സ്​​റ്റി​ക് മാ​ലി​ന്യ​ങ്ങ​ളി​ൽ​നി​ന്ന് ഇ​ന്ധ​നം നി​ർ​മി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത പ​ഠി​ച്ചു​വ​രു​ന്ന​താ​യും അ​വ​ർ പ​റ​ഞ്ഞു.
 റെ​ഡ് ക്ര​സ​ൻ​റ് സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​ഹി​ലാ​ൽ അ​ൽ സാ​യ​ർ സം​സാ​രി​ച്ചു.

Loading...
COMMENTS