Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറാൻ യുദ്ധം: ട്രംപും നെതന്യാഹുവും തമ്മിൽ കടുത്ത വാഗ്വാദം

text_fields
bookmark_border
ഇറാൻ യുദ്ധം:  ട്രംപും നെതന്യാഹുവും തമ്മിൽ കടുത്ത വാഗ്വാദം
cancel

വാഷിങ്ടൺ: ഇറാൻ യുദ്ധത്തെച്ചൊല്ലി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും തമ്മിൽ നടത്തിയ ഫോൺ സംഭാഷണം "നരകതുല്യമായ വാഗ്വാദത്തിൽ" കലാശിച്ചതായി റിപ്പോർട്ട്. ഇറാനെതിരെ ആക്രമണം പുനരാരംഭിക്കുന്നതിനെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങൾക്കിടയിലാണ് ഇരുനേതാക്കളുടെയും ടെലഫോൺ സംഭാഷണം വാഗ്വാദത്തിലെത്തിയത്.ഇസ്രായേലി വാർത്താ വെബ്‌സൈറ്റായ 'വൈനറ്റ് ന്യൂസ്' ആണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. എന്നാൽ ഈ വാർത്ത നെതന്യാഹുവിന്റെ ഓഫീസ് തള്ളി. ചർച്ച നടന്നതായി മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. എന്നാൽ അത് കനത്ത വാഗ്വാദത്തിലേക്ക് പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇറാനുമായി നയതന്ത്ര പരിഹാരങ്ങൾക്കാണ് ട്രംപ് മുൻഗണന നൽകുന്നത്. എന്നാൽ സൈനിക നടപടിയും ഇറാനിൽ ഭരണമാറ്റവുമാണ് നെതന്യാഹുവിന്റെ ആവശ്യം. നെതന്യാഹുവിന്റെ നേതൃത്വത്തിനെതിരെ ഇസ്രായേലിൽ എതിർപ്പുകൾ ഏറിവരുന്ന രാഷ്ട്രീയ സാഹചര്യത്തിലാണ് ഈ അഭിപ്രായവ്യത്യാസം.ഇറാനെതിരെയുള്ള അടുത്ത നീക്കവുമായി ബന്ധപ്പെട്ട് വാരാന്ത്യത്തിൽ ട്രംപും നെതന്യാഹുവും തമ്മിൽ നടത്തിയ ഫോൺ സംഭാഷണമാണ് കടുത്ത അഭിപ്രായവ്യത്യാസത്തിലേക്കും വാഗ്വാദത്തിലേക്കും നയിച്ചതെന്ന് 'വൈനറ്റ്' പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഇരുനേതാക്കളും തമ്മിലുള്ള ഭിന്നത വർദ്ധിച്ചുവെന്ന് വ്യക്തമാക്കിയ ഇസ്രായേലി ഉദ്യോഗസ്ഥൻ "നരകതുല്യമായ അലർച്ച" എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്.

ഇറാനെതിരെയുള്ള ആക്രമണങ്ങൾ പുനരാരംഭിക്കാൻ ആവശ്യപ്പെട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ദിവസവും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വിളിച്ചുകൊണ്ടിരിക്കുകയാണെന്ന് 'ഫിനാൻഷ്യൽ ടൈംസ്' റിപ്പോർട്ട് ചെയ്തു."ഇറാനെതിരെ യുദ്ധം പുനരാരംഭിക്കാൻ ആവശ്യപ്പെട്ട് നെതന്യാഹു ദിവസവും അദ്ദേഹത്തെ വിളിക്കുന്നുണ്ട്. വൈറ്റ് ഹൗസിനകത്തും പുറത്തും യുദ്ധം ആഗ്രഹിക്കാത്തവർ അത് പ്രതിരോധിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്"- ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.കൂടാതെ, സംഘർഷം വ്യാപിപ്പിക്കരുതെന്നും നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകാനുമാണ് പ്രാദേശിക നേതാക്കൾ ട്രംപിനോട് ആവശ്യപ്പെടുന്നതെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

ഇറാൻ യുദ്ധം പുനരാരംഭിക്കാൻ നെതന്യാഹു നടത്തുന്ന സമ്മർദ്ദതന്ത്രത്തിൽ അറബ്, മുസ്ലിം നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

എന്നാൽ, സംഘർഷം പുനരാരംഭിക്കാനുള്ള ആവശ്യങ്ങളെ ട്രംപ് എതിർക്കുകയാണ് ചെയ്യുന്നത്. ഇറാനെക്കൊണ്ട് വിട്ടുവീഴ്ചകൾ ചെയ്യിക്കുന്നതിനായി സാമ്പത്തിക സമ്മർദ്ദം തുടരാനാണ് ട്രംപിന്റെ തീരുമാനം.എന്നാൽ ഇത് "വ്യാജ വാർത്ത, തികഞ്ഞ അസംബന്ധം" എന്ന് പറഞ്ഞ് നെതന്യാഹുവിന്റെ ഓഫീസ് തള്ളിക്കളഞ്ഞു. സംഭാഷണം സംഘർഷഭരിതമല്ലായിരുന്നു എന്ന് ഒരു മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥൻ വ്യക്തമാക്കുകയും ചെയ്തു.ഇറാനെതിരെ സൈനിക നടപടികൾ പുനരാരംഭിക്കാൻ ട്രംപിനുമേൽ സമ്മർദ്ദം ചെലുത്താൻ നെതന്യാഹു ശ്രമിക്കുന്നതിനിടയിലാണ് ഈ അഭിപ്രായവ്യത്യാസം പുറത്തുവരുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Trump And Netanyahu Get Into Shouting Match From Hell Over Iran War
Next Story