ജ​യി​ൽ മേ​ധാ​വി​യാ​യി​രു​ന്ന കാ​ലം  മ​റ​ക്കാ​ൻ ക​ഴി​യാ​ത്ത​ത്​ –ആ​ർ. ശ്രീ​ലേ​ഖ

മ​നാ​മ: കേ​ര​ള​ത്തി​ൽ ജ​യി​ൽ മേ​ധാ​വി​യാ​യി​രു​ന്ന ര​ണ്ട​ര വ​ർ​ഷം ത​നി​ക്ക്​ ജീ​വി​ത​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സം​തൃ​പ്​​തി ല​ഭി​ച്ച കാ​ല​മാ​യി​രു​ന്നു​വെ​ന്നും ആ ​അ​നു​ഭ​വ​ങ്ങ​ൾ മ​റ​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണെ​ന്നും ​െഎ.​പി.​എ​സ്​ ഉ​ദ്യോ​ഗ​സ്ഥ ആ​ർ. ശ്രീ​ലേ​ഖ പ​റ​ഞ്ഞു.  കേ​ര​ളീ​യ സ​മാ​ജം സം​ഘ​ടി​പ്പി​ക്കു​ന്ന വി​ദ്യാ​രം​ഭ​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കാ​ൻ ബ​ഹ്​​റൈ​നി​ൽ എ​ത്തി​യ അ​വ​ർ ‘ഗ​ൾ​ഫ്​ മാ​ധ്യ​മ’​ത്തോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. ജ​യി​ൽ​മേ​ധാ​വി​യാ​കാ​ൻ പ​ല​ർ​ക്കും താ​ൽ​പ​ര്യം ഇ​ല്ലെ​ന്ന്​ മു​ൻ ഗ​വ​ൺ​മ​​െൻറി​​​െൻറ കാ​ല​ത്ത്​ വ​കു​പ്പു​മ​ന്ത്രി ത​ന്നെ പ​റ​ഞ്ഞി​രു​ന്നു.  ആ ​സ​മ​യ​ത്ത്​ ​െഎ.​ജി​യാ​യി​രു​ന്ന താ​ൻ ജ​യി​ൽ​മേ​ധാ​വി​യാ​കാ​ൻ താ​ൽ​പ​ര്യം ഉ​ണ്ടെ​ന്ന്​ അ​റി​യി​ച്ചു. എ​ന്നാ​ൽ, ജൂ​നി​യ​റാ​യ ഒ​രാ​ൾ​ക്ക്​ ഇൗ  ​സ്ഥാ​നം ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന്​ മ​റു​പ​ടി ല​ഭി​ച്ചു.  തു​ട​ർ​ന്ന്​​ ടി.​പി. സെ​ൻ​കു​മാ​റി​നാ​ണ്​ ജ​യി​ൽ മേ​ധാ​വി​യാ​യി  ചു​മ​ത​ല ല​ഭി​ച്ച​ത്. എ​ന്നാ​ൽ,  ഇ​ഷ്​​ട​മി​ല്ലാ​തെ​യാ​ണ്​ ആ ​പ​ദ​വി സ്വീ​ക​രി​ച്ച​തെ​ന്ന്​ പി​ന്നീ​ട്​ അ​ദ്ദേ​ഹം​ത​ന്നെ പ​റ​യു​ക​യു​ണ്ടാ​യി. 
ആ​വ​ശ്യ​പ്പെ​ടു​ന്ന സ്ഥാ​നം ​െഎ.​പി.​എ​സു​കാ​ർ​ക്ക്​ ഒ​രി​ക്ക​ലും ല​ഭി​ക്കാ​റി​ല്ലെ​ന്നും ആ​ർ. ശ്രീ​ലേ​ഖ പ​റ​ഞ്ഞു.  ​ഇ​ൻ​റ​ലി​ജ​ൻ​സ്​ എ.​ഡി.​ജി.​പി​യാ​യി ഏ​ഴു​ മാ​സം ജോ​ലി നോ​ക്കു​േ​മ്പാ​ഴാ​ണ്​ ത​നി​ക്ക്​ അ​വി​ചാ​രി​ത​മാ​യി ജ​യി​ൽ​മേ​ധാ​വി​യാ​കാ​നു​ള്ള ഉ​ത്ത​ര​വ്​ വ​രു​ന്ന​ത്. സാ​മൂ​ഹി​ക​മാ​യ ന​ന്മ​ക​ൾ ചെ​യ്യാ​ൻ പ​റ്റി​യ സ്ഥ​ല​മാ​ണ് ജ​യി​ൽ​മേ​ഖ​ല. ആ ​സ​മ​യ​ത്ത്​ ഡി.​ജി.​പി​യാ​യി ​പ്ര​മോ​ഷ​ൻ ല​ഭി​ച്ച​തും സ​ന്തോ​ഷം ന​ൽ​കി.
 ശി​ക്ഷ ക​ഴി​ഞ്ഞ ആ​യി​ര​ത്തി​ല​ധി​കം ത​ട​വു​കാ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​ണ്​ പ്ര​ധാ​ന സം​തൃ​പ്​​തി ന​ൽ​കി​യ​ത്. ത​ട​വു​കാ​രു​ടെ മാ​ന​സി​ക ഉ​ല്ലാ​സ​ത്തി​നു​ള്ള അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കാ​നും അ​വ​ർ​ക്കാ​യി നി​ര​വ​ധി ക്ഷേ​മ​പ​ദ്ധ​തി​ക​ൾ​ക്ക്​ രൂ​പം ന​ൽ​കാ​നും ക​ഴി​ഞ്ഞു. ജ​യി​ൽ മേ​ധാ​വി​യാ​യി​രി​ക്കു​ന്ന കാ​ല​ത്ത്​ സ്​​ത്രീ ത​ട​വു​കാ​ർ​ക്ക്​ തൊ​ഴി​ൽ​പ​ദ്ധ​തി​ക​ളും ന​ട​പ്പാ​ക്കി. താ​ൻ ചു​മ​ത​ല​യേ​റ്റ​പ്പോ​ൾ  കൊ​ല​ക്കേ​സ്​ പ്ര​തി​ക​ളാ​യ സ്​​ത്രീ​ക​ളെ​ക്കു​റി​ച്ച്​ ഒ​രു പ​ഠ​നം ന​ട​ത്തി​യി​രു​ന്നു. സ്വ​ത്തി​നു വേ​ണ്ടി​യോ പ്ര​ണ​യ​ത്തി​​​െൻറ കു​രു​ക്കു​ക​ളി​ൽ​പ്പെ​േ​ട്ടാ കൊ​ല​യാ​ളി​ക​ളാ​യ​വ​രാ​യി​രു​ന്നു ഇ​വ​രി​ൽ കൂ​ടു​ത​ലും. ചി​ല​ർ മ​യ​ക്കു​മ​രു​ന്നി​​​െൻറ ദു​രു​പ​േ​യാ​ഗം, മാ​ന​സി​കാ​സ്വാ​സ്ഥ്യം എ​ന്നി​വ​യാ​ലും കൊ​ല​യാ​ളി​ക​ളാ​യി മാ​റു​ന്നു. സ്​​ത്രീ​ക​ൾ കു​റ്റ​വാ​ളി​ക​ളാ​യി മാ​റു​ന്ന സം​ഭ​വ​ങ്ങ​ൾ കൂ​ടി​വ​രു​ക​യാ​ണെ​ന്നും സ​മൂ​ഹം ഇ​ത്​ ഗൗ​ര​വ​മാ​യി കാ​ണ​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.  ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ക​മീ​ഷ​ണ​റാ​യി ച​ു​മ​ത​ല ല​ഭി​ച്ച​പ്പോ​ൾ മു​മ്പും ഇൗ ​ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന അ​നു​ഭ​വ പ​രി​ജ്​​ഞാ​നം ത​നി​ക്ക്​  ആ​ത്​​മ​വി​ശ്വാ​സം ന​ൽ​കു​ന്നു​ണ്ടെ​ന്നും ശ്രീ​ലേ​ഖ പ​റ​ഞ്ഞു.  മു​മ്പ്​ ​ക​മീ​ഷ​ണ​റാ​യി​രു​ന്ന​പ്പോ​ൾ വാ​ഹ​നാ​പ​ക​ട​ങ്ങ​ളും  മ​ര​ണ​ങ്ങ​ളും കു​റ​ക്കാ​ൻ ക​ഴി​ഞ്ഞു. 
വീ​തി കു​റ​ഞ്ഞ റോ​ഡു​ക​ളും വ​ർ​ധി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​വു​മാ​ണ്​ കേ​ര​ള​ത്തി​ൽ അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​ൽ കേ​ര​ള​ത്തി​ന്​ അ​ഞ്ചാം സ്ഥാ​ന​മാ​ണു​ള്ള​ത്. ശ​ക്ത​മാ​യ ബോ​ധ​വ​ത്​​ക​ര​ണം ഗ​താ​ഗ​ത രം​ഗ​ത്ത്​ ആ​വ​ശ്യ​മാ​ണ്. അ​തി​നാ​യു​ള്ള  കൂ​ടു​ത​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും ആ​ർ. ശ്രീ​ലേ​ഖ പ​റ​ഞ്ഞു. 
 
Loading...
COMMENTS