Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഡൽഹിയിൽ സ്തംഭിപ്പിക്കൽ, കേരളത്തിൽ സമാധാനം’; എം.പിമാരെ ട്രോളി ലോക്സഭ സ്പീക്കർ ഓം ബിർല

text_fields
bookmark_border
https://www.madhyamam.com/tags/om-birla
cancel
camera_alt

പാ​ർ​ല​മെ​ന്റി​ലെ​യും സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും പി.​എ.​സി അ​ധ്യ​ക്ഷ​രു​ടെ​യും അം​ഗ​ങ്ങ​ളു​ടെ​യും അ​ഖി​ലേ​ന്ത്യ സ​മ്മേ​ള​നം ഉ​ദ്​​ഘാ​ട​നം ചെ​യ്യാ​ൻ കേ​ര​ള വേ​ഷ​ത്തി​ലെ​ത്തി​യ ലോ​ക്സ​ഭ സ്പീ​ക്ക​ർ ഓം ​ബി​ർ​ല. സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, ലോ​ക്സ​ഭ പി.​എ.​സി അ​ധ്യ​ക്ഷ​ൻ കെ.​സി. വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ സ​മീ​പം -പി.​ബി. ബി​ജു 

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ലോ​ക്സ​ഭാം​ഗ​ങ്ങ​ൾ ഡ​ൽ​ഹി​യി​ൽ സ​ഭ ത​ട​സ്സ​പ്പെ​ടു​ത്താ​റു​ണ്ടെ​ങ്കി​ലും കേ​ര​ള​ത്തി​ൽ അ​ങ്ങ​നെ ചെ​യ്യാ​റി​ല്ലെ​ന്നും അ​തു​കൊ​ണ്ട് താ​ൻ സം​സ്ഥാ​ന നി​യ​മ​സ​ഭ​യി​ലെ എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും ലോ​ക്സ​ഭ സ്പീ​ക്ക​ർ ഓം ​ബി​ർ​ല. പി.​എ.​സി അ​ഖി​ലേ​ന്ത്യ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നി​ടെ ആ​മു​ഖ​മാ​യാ​യി​രു​ന്നു പ​രാ​മ​ർ​ശം.

കേ​ര​ള നി​യ​മ​സ​ഭ​ക്ക് അ​തി​ന്റേ​താ​യ പ്ര​ത്യേ​ക​ത​യു​ണ്ടെ​ന്ന് ഓം ​ബി​ർ​ല തു​ട​ർ​ന്ന് പ​റ​ഞ്ഞു. ഇ​വി​ടെ വ​ള​രെ​യ​ധി​കം സ​ഭ ന​ട​പ​ടി​ക​ളും ച​ർ​ച്ച​ക​ളും സം​വാ​ദ​ങ്ങ​ളും ന​ട​ക്കാ​റു​ണ്ട്. എ​ന്നാ​ൽ സ​ഭ ത​ട​സ്സ​പ്പെ​ടാ​റി​ല്ല.

കേ​ര​ള​ത്തി​ലു​ള്ള സം​വാ​ദ​ത്തി​ന്റെ ഈ ​ന​ല്ല പാ​ര​മ്പ​ര്യ​ത്തെ കൂ​ടു​ത​ൽ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കേ​ണ്ട​തു​ണ്ട്. കേ​ര​ള​ത്തി​ന് അ​തി​ന്റേ​താ​യ ഒ​രു വ്യ​ക്തി​ത്വ​മു​ണ്ട്.

ഇ​വി​ട​ത്തെ സ​മ്പ​ന്ന​മാ​യ ജ​നാ​ധി​പ​ത്യ പാ​ര​മ്പ​ര്യം, വി​ദ്യാ​ഭ്യാ​സം, ജ​ന​കീ​യ മു​ന്നേ​റ്റ​ങ്ങ​ൾ, പ​രി​ഷ്ക​ർ​ത്താ​ക്ക​ൾ, ശ​ക്ത​മാ​യ ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ പ്ര​ധാ​ന​പ്പെ​ട്ട​താ​ണെ​ന്നും സ്പീ​ക്ക​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ര​കൃ​തി​സൗ​ന്ദ​ര്യ​വും രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണ​രീ​തി കൊ​ണ്ടും സാ​ഹി​ത്യം, സം​സ്കാ​രം, നൃ​ത്തം തു​ട​ങ്ങി​യ സ​മ്പ​ന്ന​മാ​യ സാം​സ്കാ​രി​ക പൈ​തൃ​കം കൊ​ണ്ടും ഏ​വ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന​ത് എ​പ്പോ​ഴും സ​ന്തോ​ഷം ന​ൽ​കു​ന്ന കാ​ര്യ​മാ​ണെ​ന്ന് രാ​ജ്യ​സ​ഭ ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ൻ ഹ​രി​വം​ശ് പ​റ​ഞ്ഞു.

ഇ​വി​ടെ​യു​ള്ള​വ​ർ വ​ള​രെ ഉ​ദാ​ര​മ​ന​സ്ക​രാ​ണ്. ഭൂ​പ​രി​ഷ്ക​ര​ണം, മാ​ന​വ വി​ക​സ​ന സൂ​ചി​ക, ജ​നാ​ധി​പ​ത്യ വി​കേ​ന്ദ്രീ​ക​ര​ണം, നി​യ​മ​നി​ർ​മാ​ണ പ​രി​ഷ്കാ​ര​ങ്ങ​ൾ എ​ന്നി​ങ്ങ​നെ നി​ർ​ണാ​യ​ക ചു​വ​ടു​വെ​പ്പു​ക​ൾ കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​ണ് കേ​ര​ള​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഫ​യ​ൽ തീ​ർ​പ്പാ​ക്കാ​ൻ 15 വ​ർ​ഷം! ഇ​ത്​ ശ​രി​യ​ല്ലെ​ന്ന്​ ഓം ​ബി​ർ​ല

തി​രു​വ​ന​ന്ത​പു​രം: പ​ബ്ലി​ക് അ​ക്കൗ​ണ്ട് ക​മ്മി​റ്റി​ക​ൾ​ക്ക് (പി.​എ.​സി) മു​ന്നി​ലെ ഫ​യ​ലു​ക​ൾ തീ​ർ​പ്പാ​ക്കാ​ൻ 15ഉം 20​ഉം വ​ർ​ഷ​മെ​ടു​ക്കു​ന്ന​ത് ശ​രി​യാ​യ രീ​തി​യ​ല്ലെ​ന്നും ഇ​ത് പ​രി​ഹ​രി​ക്കാ​ൻ കേ​ന്ദ്ര​വും സം​സ്ഥാ​ന​ങ്ങ​ളും ചേ​ർ​ന്ന് കൃ​ത്യ​മാ​യ ക​ർ​മ​പ​ദ്ധ​തി ത​യാ​റാ​ക്ക​ണ​മെ​ന്നും ലോ​ക്സ​ഭ സ്പീ​ക്ക​ർ ഓം ​ബി​ർ​ല.

പാ​ർ​ല​മെ​ന്റി​ലെ​യും സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും പി.​എ.​സി അ​ധ്യ​ക്ഷ​ന്മാ​രു​ടെ​യും അം​ഗ​ങ്ങ​ളു​ടെ​യും അ​ഖി​ലേ​ന്ത്യ സ​മ്മേ​ള​നം നി​യ​മ​സ​ഭ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ൾ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും ല​ഭ്യ​മാ​കു​ന്ന രീ​തി​യി​ൽ ‘സി​സ്റ്റം’ മെ​ച്ച​പ്പെ​ടു​ത്ത​ണം. പൊ​തു​പ​ണ​ത്തി​ന്റെ വി​നി​യോ​ഗം ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ​യാ​ണെ​ന്ന് ഉ​റ​പ്പാ​ക്ക​ൽ ജ​നാ​ധി​പ​ത്യ​ത്തി​ന്റെ ക​രു​ത്താ​ണ്.

പി.​എ.​സി​ക​ളി​ൽ എ​ല്ലാ പാ​ർ​ട്ടി​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​തി​നാ​ൽ പൊ​തു​പ​ണ​ത്തി​ന്റെ ചെ​ല​വ​ഴി​ക്ക​ൽ കൃ​ത്യ​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്നും ചോ​ർ​ച്ച​യോ ദു​ർ​വ്യ​യ​മോ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നും ഉ​റ​പ്പാ​ക്കാ​നാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പി.​എ.​സി​ക​ളു​ടെ മു​ന്നി​ൽ വ​ൻ​തോ​തി​ലു​ള്ള ഫ​യ​ലു​ക​ളാ​ണ് കെ​ട്ടി​ക്കി​ട​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു. സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ത്തി​യ​തി​ന് ആ​രെ​ങ്കി​ലും കു​റ്റ​ക്കാ​രാ​ണെ​ന്ന് ക​ണ്ടെ​ത്തു​മ്പോ​ഴേ​ക്കും അ​വ​ർ വി​ര​മി​ക്കു​ക​യോ മ​രി​ക്കു​ക​യോ ചെ​യ്തി​രി​ക്കും.

പി​ന്നെ എ​ന്ത് പ്ര​സ​ക്തി​യാ​ണ് പി.​എ.​സി​ക​ൾ​ക്കു​ള്ള​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ ഫ​യ​ലു​ക​ളും തീ​ർ​പ്പാ​ക്കാ​ൻ ഒ​രു പ്ര​ത്യേ​ക ഡ്രൈ​വ് ന​ട​ത്ത​ണ​മെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. വ​ൻ​ശ​ക്തി​ക​ൾ സാ​മ്പ​ത്തി​ക സം​യോ​ജ​ന​ത്തെ ആ​യു​ധ​ങ്ങ​ളാ​യും തീ​രു​വ​ക​ളെ സ​മ്മ​ർ​ദ്ദ ത​ന്ത്ര​ങ്ങ​ളാ​യും സാ​മ്പ​ത്തി​ക അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളെ ഭീ​ഷ​ണി​ക​ളാ​യും ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്നും ജാ​ഗ്ര​ത വേ​ണ​മെ​ന്നും രാ​ജ്യ​സ​ഭ ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ൺ ഹ​രി​വം​ശ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ലോ​ക്സ​ഭ പി.​എ.​സി അ​ധ്യ​ക്ഷ​ൻ കെ.​സി. വേ​ണു​ഗോ​പാ​ൽ, സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ, കേ​ര​ള നി​യ​മ​സ​ഭ പി.​എ.​സി അ​ധ്യ​ക്ഷ​ൻ കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ലോ​ക്സ​ഭ സ്പീ​ക്ക​ർ ഓം ​ബി​ർ​ല​ക്ക് ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ ന​ൽ​കി​യാ​ണ് ച​ട​ങ്ങി​ൽ സ്വീ​ക​രി​ച്ച​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story