Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഇത് വിദൂര സ്വപ്നങ്ങളിൽ പോലുമില്ലാത്ത മഹാഭാഗ്യം’; യുഎഇ പ്രസിഡന്‍റിനൊപ്പം പതാക ഉയര്‍ത്തി മലയാളി ഉദ്യോഗസ്ഥ ഷംജ മുജീബ്

text_fields
bookmark_border
https://www.madhyamam.com/tags/uae-president
cancel
camera_alt

യു.എ.ഇ പ്രസിഡന്‍റ്​ പ്രസിഡന്‍റ്​ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാനൊപ്പം ഷംജ മുജീബ് 

അബൂദബി: അബൂദബി ഖസ്​ർ അൽ ഹുസ്​നിലെ ആ വിശിഷ്ട ചടങ്ങിൽ തൃശൂർ ചാവക്കാട് സ്വദേശിയായ ഷംജ മുജീബ് മുഹമ്മദിന്‍റെ സാന്നിധ്യം മലയാളക്കരയുടെയും അഭിമാനമായിരുന്നു​. യു.എ.ഇ ദേശീയ പതാക ദിനത്തില്‍ രാജ്യത്തിന്‍റെ പ്രസിഡന്‍റ്​ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ പതാക ഉയർത്താനെത്തുമ്പോൾ ഖസ്​ർ അൽ ഹുസ്​നിലെ പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികളുടെ കൂട്ടത്തിൽ ഷംജയുമുണ്ടായിരുന്നു.

യു.എ.ഇ രൂപീകൃതമായിട്ട് 55 വർഷം തികയുന്ന വേളയിലെ പതാക ദിനാഘോഷത്തിലേക്ക്​ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 55 പ്രതിഭകളെയാണ്​ ക്ഷണിച്ചത്. അബൂദബി പോര്‍ട്‌സ് ഗ്രൂപ്പിന്‍റെ ഫുജൈറ ടെര്‍മിനലിലെ ഉദ്യോഗസ്ഥയായ ഷംജയെ യുദ്ധകാലയളവില്‍ നല്‍കിയ വിലമതിക്കാനാവാത്ത സേവനങ്ങള്‍ വിലയിരുത്തിയാണ് ചടങ്ങിലേക്ക്​ പരിഗണിച്ചത്​.

അഭിമാനവും അതിശയവും അമ്പരപ്പുമെല്ലാം കലർന്ന ആവേശനിമിഷങ്ങളിലാണ്​ ഷംജ ഇപ്പോഴും. ജീവിതത്തിലെ ഏറ്റവും അനുഗൃഹീത വേളയായി ഈ അംഗീകാരത്തെ കരുതുന്നുവെന്ന്​ ഷംജ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു.

‘യു.എ.ഇ ദേശീയ പതാക ദിനത്തിൽ യു.എ.ഇ പ്രസിഡന്‍റിന്‍റെയും കൂടെ പ​ങ്കെടുക്കാൻ കഴിഞ്ഞത്​ വലിയ ഭാഗ്യമായി കരുതുന്നു. ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു ഇത്​. വിദൂര സ്വപ്നങ്ങളിൽപോലും ഇങ്ങനെയൊരു മഹാഭാഗ്യം ഉണ്ടായിരുന്നില്ല. ഒരാഴ്ച മുമ്പ്​ ഗ്രൂപ്​ എച്ച്​.ആറിൽനിന്നാണ്​ ചടങ്ങിന്​ എന്നെ നോമി​നേറ്റ്​ ചെയ്ത വിവരം ലഭിച്ചത്​. ​യു.എ.ഇ പ്രസിഡന്‍റ്​ പ​ങ്കെടുക്കുന്ന പരിപാടിയാണെന്ന്​ അപ്പോൾ അറിയില്ലായിരുന്നു. തലേന്ന്​ പ്രസിഡന്‍ഷ്യൽ ഓഫിസിൽനിന്ന്​ കാൾ വന്നപ്പോഴാണ്​ വലിയ അതിശയത്തിലും ആഹ്ലാദത്തിലുമായത്​.

ഇ​പ്പോഴും ആ അമ്പരപ്പും ആഹ്ലാദവും എന്നെ വിട്ടുപോയിട്ടില്ല. ഞാനും എന്‍റെ കൂടെയുണ്ടായിരുന്ന ബാക്കി 54 പേരും ആദരണീയനായ ശൈഖ്​ മുഹമ്മദിന്‍റെ കൂടെ പരിപാടിയിൽ പ​ങ്കെടുക്കാൻ കഴിഞ്ഞ്​ അത്രയേറെ മഹത്തരമായി കരുതുന്നു. അദ്ദേഹത്തിന്‍റെ ലാളിത്യവും വിനയവും അതിശയിപ്പിക്കുന്നതായിരുന്നു. എല്ലാവരോടും തിരക്കൊന്നുമില്ലാതെ സമയമെടുത്ത്​ സംസാരിച്ചു​ അദ്ദേഹം.

ഞങ്ങളുടെയൊക്കെ ശ്രമങ്ങൾക്ക്​ അദ്ദേഹം നന്ദി പറഞ്ഞു. ഏറെ അനു​ഗൃഹീതമായ നിമിഷമായിരുന്നു അത്​. അതിന്​ എ.ഡി പോർട്​സ്​ ഗ്രൂപ്പിനോട്​ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഇതെന്‍റെ വ്യക്​തിപരമായ നേട്ടമായല്ല കാണുന്നത്​. ഇത്ര നല്ലൊരു ടീമിന്‍റെ കൂട്ടായ ശ്രമങ്ങളുടെ വിജയമാണിത്​’ -ഷംജ പറഞ്ഞു.

യു.എ.ഇയിലെ മാധ്യമ പ്രവര്‍ത്തകനായ മുജീബ് അഞ്ഞൂരിന്‍റെ പത്‌നിയാണ് ഷംജ. റൂമി രഹന്‍, റിസില്‍ സായൂജ്, റെയ്‌സല്‍ റിസ്‌വി എന്നിവർ മക്കളാണ്.

തൃശൂര്‍ ചാവക്കാട് പരേതനായ കേളച്ചേടത്ത് മുഹമ്മദിന്‍റെയും സുബൈദയുടെയും മകളാണ് ഷംജ. സഹോദരങ്ങള്‍: ഷമീര്‍ മുഹമ്മദ് (റിട്ട. എയര്‍ഫോഴ്‌സ്), പ്രഫ. ഷംല മുഹമ്മദ് (കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഇംഗ്ലീഷ് വിഭാഗം മേധാവി).

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story