അന്ന് ജാനകി, ഇന്ന് സീത, വീണ്ടും കത്രികയെടുത്ത് സെൻസർ ബോർഡ്; 'അവിഹിത'ത്തിനും വെട്ട്
text_fieldsഅവിഹിതം പേസ്റ്റർ
മലയാള സിനിമയില്‍ വീണ്ടും സെന്‍സര്‍ ബോര്‍ഡിന്റെ കട്ട്. അവിഹിതം സിനിമയില്‍ നിന്നും സീത എന്ന പേര് ഒഴിവാക്കിയാണ് സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടല്‍. സിനിമയില്‍ നിന്ന് നായികയെ സീത എന്ന് വിളിക്കുന്ന ഭാഗം ഒഴിവാക്കണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യം. അവിഹിതത്തില്‍ നിന്നും ‘നീയും നിന്റെ സീതയും തമ്മിലുള്ള’ എന്ന് പറയുന്ന ഭാഗമാണ് സെന്‍സര്‍ ബോര്‍ഡ് ഒഴിവാക്കിയിരിക്കുന്നത്. സെന്ന ഹെഗ്‌ഡെയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അവിഹിതം ഒക്ടോബര്‍ പത്തിനാണ് തിയറ്ററുകളിലെത്തിയത്. കഴിഞ്ഞ ദിവസം ഹാല്‍, പ്രൈവെറ്റ് എന്നീ ചിത്രങ്ങള്‍ക്കും സെന്‍സര്‍ ബോര്‍ഡിന്റെ കട്ട് വീണിരുന്നു.
ഹാല്‍ സിനിമയില്‍ നിന്ന് രാഖി, ധ്വജപ്രണാമം, സംഘം കാവലുണ്ട്, ഗണപതി വട്ടം തുടങ്ങിയ ഡയലോഗുകള്‍ നീക്കം ചെയ്യാനും കഥാപാത്രങ്ങള്‍ ബീഫ് ബിരിയാണി കഴിക്കുന്ന രംഗങ്ങള്‍ ഒഴിവാക്കണമെന്നുമുള്ള വിചിത്ര നിര്‍ദേശങ്ങളാണ് സെന്‍സര്‍ ബോര്‍ഡിന്റെ ഭാഗത്ത് നിന്ന് വന്നത്.
നോട്ട് ജസ്റ്റ് എ മാൻസ് റൈറ്റ് എന്ന ടാഗ് ലൈനോടെ അവതരിപ്പിക്കുന്ന അവിഹിതം സിനിമയുടെ തിരക്കഥയും സംഭാഷണവും അംബരീഷ് കളത്തറ, സെന്ന ഹെഗ്ഡെ എന്നിവർ ചേർന്ന് എഴുതിയതാണ്. ഇഫോർ എക്സ്പിരിമെന്റ്സ്, ഇമാജിൻ സിനിമാസ്, മാരുതി ടാക്കീസ് എന്നീ ബാനറുകളുൽ മുകേഷ് ആർ. മേത്ത, ഹാരിസ് ദേശം, പി.ബി. അനീഷ്, സി.വി. സാരഥി, സെന്നാ ഹെഗ്ഡെ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ചിത്രത്തിന്‍റെ ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രൻ, രമേഷ് മാത്യുസ്, ക്രിയേറ്റീവ് ഡയറക്ടർ ശ്രീരാജ് രവീന്ദ്രൻ, എഡിറ്റർ സനാത് ശിവരാജ്, സംഗീതം ശ്രീരാഗ് സജി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുധീഷ് ഗോപിനാഥ്, കല കൃപേഷ് അയ്യപ്പൻകുട്ടി, ആക്ഷൻ അംബരീഷ് കളത്തറ, ലൈൻ പ്രൊഡ്യൂസർ ശങ്കർ ലോഹിതാക്ഷൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ വിഷ്ണു ദേവ്, റെനിത് രാജ്, കോസ്റ്റ്യൂം ഡിസൈൻ മനു മാധവ്, മേക്കപ്പ് രഞ്ജിത്ത് മനാലിപ്പറമ്പിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

