'കേരളത്തിലും സംഘ്പരിവാർ അജണ്ട മറയില്ലാതെ നടപ്പാക്കിത്തുടങ്ങുന്നു', സെൻസർ ബോർഡിനെ വിമർശിച്ച് ഹർഷദ്
text_fieldsമലയാള സനിമയിൽ സെൻസർ ബോർഡ് പിടി മുറിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. പൃഥ്വിരാജ്-മോഹൻലാൽ ചിത്രം എമ്പുരാനിൽ 24 ഇടത്താണ് സെൻസെർ ബോർഡ് ഇടപെട്ട് മാറ്റം വരുത്തിയത്. പിന്നീട് സുരേഷ് ഗോപി ചിത്രമായ ജെ.എസ്.കെയുടെ പേരിലെ ജാനകിയും സെൻസർ ബോർഡിന് പ്രശ്നമായി.
ഷെയിൻ നിഗത്തിന്‍റെ ഹാൽ, ഇന്ദ്രൻസും മീനാക്ഷി അനൂപും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രൈവറ്റ് എന്നിവയൊക്കെ സമീപകാലത്ത് സെൻസർ ബോർഡ് കത്രികവെച്ച സിനിമകളാണ്. ഇപ്പോഴിതാ, സെൻസർ ബോർഡിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് ഹർഷദ്.
'സെൻസർബോർഡ് കേരളത്തിലും സംഘ്പരിവാർ അജണ്ട മറയില്ലാതെ നടപ്പാക്കിത്തുടങ്ങുന്നു എന്ന് വേണം മനസ്സിലാക്കാൻ. കോടികളുടെ മുതൽമുടക്കുള്ള ബിസിനസ്സായതിനാൽ ഏത് തരം എതിർപ്പുകൾക്കും പരിധിയുണ്ടാവുമെന്നും പതിയെ ഈ തിട്ടുരങ്ങൾക്ക് സിനിമാ പ്രവർത്തകർ വഴങ്ങുമെന്നും അവർക്കറിയാം' -അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഹർഷദിന്‍റെ പോസ്റ്റ്
എമ്പുരാൻ
JSK
ഹാൽ
പ്രൈവറ്റ്
സെൻസർബോർഡ് കേരളത്തിലും സംഘ്പരിവാർ അജണ്ട മറയില്ലാതെ നടപ്പാക്കിത്തുടങ്ങുന്നു എന്ന് വേണം മനസ്സിലാക്കാൻ. കോടികളുടെ മുതൽമുടക്കുള്ള ബിസിനസ്സായതിനാൽ ഏത് തരം എതിർപ്പുകൾക്കും പരിധിയുണ്ടാവുമെന്നും പതിയെ ഈ തിട്ടുരങ്ങൾക്ക് സിനിമാ പ്രവർത്തകർ വഴങ്ങുമെന്നും അവർക്കറിയാം. പതിയെ പതിയെ സംഘ്പരിവാറിനെയും ജനവിരുദ്ധ നയങ്ങൾ അടിച്ചേൽപിക്കുന്ന സർക്കാറുകളുടെ ജനാധിപത്യവിരുദ്ധയെയും നോവിക്കാത്ത, ഒട്ടും അലോസരമുണ്ടാക്കാത്ത, അതിന് സാധ്യത പോലുമില്ലാത്ത, ഒരുവേള സുഖിപ്പിക്കുന്ന കണ്ടന്‍റുകൾ മാത്രം സിനിമകളിൽ ഉൾപ്പെടുത്താൻ സിനിമാപ്രവർത്തകരും വ്യവസായികളും നിർബന്ധിക്കപ്പെടും. പതിയെ അത് ശീലമാവും. അങ്ങിനെ സംഭവിക്കരുത്. ജാഗ്രത്താവുക !
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

