Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപശ്ചിമേഷ്യയിലേക്ക്...

പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈനികരും യുദ്ധക്കപ്പലും; അംഗബലം വർധിപ്പിക്കാൻ യു.എസ് നീക്കം

text_fields
bookmark_border
US sent more soldiers and warship to iran
cancel
camera_alt

യു.എസ്.എസ് ട്രിപ്പോളി

വാഷിങ്ടൺ: പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈനികരെയും യുദ്ധക്കപ്പലും എത്തിക്കാൻ യു.എസ്. ഇതുമായി ബന്ധപ്പെട്ട് 2500 മറൈൻ സേനകളെയും അമ്പിബിയസ് അസോൾട്ട് കപ്പലും (കടലിൽ നിന്ന് കരയിലേക്ക് സൈനികരെ ഇറക്കാൻ ഉപയോഗിക്കുന്ന യുദ്ധക്കപ്പൽ) പശ്ചിമേഷ്യയിലേക്ക് അയക്കാൻ യു.എസ് ഉത്തരവിട്ടു.

31-ാമത് മറൈൻ എക്സ്പെഡിഷണറി യൂണിറ്റിനും യുദ്ധക്കപ്പലായ യു.എസ്.എസ് ട്രിപ്പോളിക്കും മിഡിൽ ഈസ്റ്റിലേക്ക് പോകാൻ യു.എസ് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

പ്രതിസന്ധി ഘട്ടങ്ങളിൽ അതിവേഗത്തിൽ പ്രതികരിക്കാൻ പരിശീലനം ലഭിച്ച സൈനിക വിഭാഗമാണ് മറൈൻ എക്സ്പെഡിഷണറി യൂണിറ്റുകൾ. കരയിലും കടലിലും ഒരുപോലെ ആക്രമണങ്ങൾ നടത്താൻ ഇവർക്ക് കഴിയും. എംബസി സുരക്ഷിതമാക്കൽ, അപകടങ്ങളിൽ പൗരരെ ഒഴിപ്പിക്കുക തുടങ്ങിയവയിൽ ഇവർ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. നിലവിൽ 31-ാമത് മറൈൻ എക്സ്പെഡിഷണറി യൂണിറ്റും യു.എസ്.എസ് ട്രിപ്പോളിയും ജപ്പാനിലാണ് സ്ഥിതി ചെയ്യുന്നത്. മിഡിൽ ഈസ്റ്റിലുടനീളം സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് യു.എസിന്‍റെ പുതിയ സൈനിക വിന്യാസം.

നിലവിൽ യു.എസ് വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് എബ്രഹാം ലിങ്കൻ ഉൾപ്പെടെ യു.എസ് നാവികസേനയുടെ 12 കപ്പലുകളാണ് അറബിക്കടലിൽ പ്രവർത്തിക്കുന്നത്. ഇക്കൂട്ടത്തിൽ യു.എസ്.എസ് ട്രിപ്പോളി കൂടി ചേർന്നാൽ എബ്രഹാം ലിങ്കന് ശേഷം ഇറാന് സമീപം നങ്കൂരമിട്ടിരിക്കുന്ന രണ്ടാമത്തെ വലിയ കപ്പലായി മാറുമെന്നും അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

മിഡിൽ ഈസ്റ്റിലുടനീളം വിന്യസിച്ചിരിക്കുന്ന യു. എസ് സേനാംഗങ്ങളുടെ ആകെ എണ്ണം വ്യക്തമല്ല. എന്നിരുന്നാലും, മേഖലയിലെ ഏറ്റവും വലിയ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിലൊന്നായ ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ ഏകദേശം 8000 യു.എസ് സൈനികർ ഉണ്ട്. യുദ്ധം ആരംഭിച്ചതിനുശേഷം അമേരിക്കൻ സൈന്യം 15,000-ത്തിലധികം ലക്ഷ്യങ്ങളെ ആക്രമിച്ചിട്ടുണ്ടെന്ന് യു. എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു. അതായത് പ്രതിദിനം ശരാശരി 1000ത്തിലധികം ആക്രമണങ്ങൾ.

അതിനിടെ ഇറാന്റെ ഏറ്റവും വലിയ എണ്ണക്കയറ്റുമതി നടക്കുന്ന ഖാരിജ് ദ്വീപിൽ യു. എസ് സെൻട്രൽ കമാൻഡ് ആക്രമണം നടത്തിയതായി യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞു. ഖാരിജ് ദ്വീപിലെ മുഴുവന്‍ സൈനിക കേന്ദ്രങ്ങളും നശിപ്പിച്ചെന്നാണ് ട്രംപിന്‍റെ അവകാശവാദം. എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനത്തിന്റെയും കയറ്റുമതി ടെർമിനലായി പ്രവർത്തിക്കുന്ന ദ്വീപാണ് ഖാരിജ്.

ഇ​റാ​ൻ തീ​ര​ത്തു​നി​ന്ന് 25 കി​ലോ​മീ​റ്റ​റി​ലേ​റെ അ​ക​ലെ​യു​ള്ള ഖാ​രി​ജ് ദ്വീ​പി​ലാ​ണ് രാ​ജ്യ​ത്തെ എ​ണ്ണ​പ്പാ​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള പൈ​പ്പു​ക​ളി​ൽ മ​ഹാ​ഭൂ​രി​പ​ക്ഷ​വും അ​വ​സാ​നി​ക്കു​ന്ന​ത്. ഇ​വി​ടെ​വെ​ച്ചാ​ണ് ക​പ്പ​ലു​ക​ളി​ൽ ക​യ​റ്റി​പ്പോ​കു​ന്ന​തും. അ​മേ​രി​ക്ക​ൻ ക​മ്പ​നി​യാ​യ ‘അ​മോ​കോ’ സ്ഥാ​പി​ച്ച പൈ​​പ് ലൈ​നു​ക​ൾ 1979ലെ ​വി​പ്ല​വ​കാ​ല​ത്ത് ഇ​റാ​ൻ പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഇ​റാ​ൻ തീ​ര​ങ്ങ​ളി​ലേ​റെ​യും ക​പ്പ​ലു​ക​ള​ടു​പ്പി​ക്കാ​നാ​വാ​ത്ത​വി​ധം ആ​ഴം കു​റ​ഞ്ഞ​തോ എ​ക്ക​ൽ നി​റ​ഞ്ഞ​തോ ആ​ണെ​ങ്കി​ൽ ഖാ​രി​ജി​ലേ​ത് ആ​ഴം കൂ​ടി​യ​വ​യാ​ണ്. ശ​രാ​ശ​രി 13 ല​ക്ഷം മു​ത​ൽ 16 ല​ക്ഷം വ​രെ എ​ണ്ണ പ്ര​തി​ദി​നം ഇ​വി​ടെ​നി​ന്ന് ക​യ​റ്റി​പ്പോ​കു​ന്നു​ണ്ട്. ഖാ​രി​ജി​ൽ 1.80 കോ​ടി ബാ​ര​ൽ ക​രു​ത​ൽ ​ശേ​ഖ​ര​മാ​യും സൂ​ക്ഷി​ച്ചു​വെ​ച്ചി​ട്ടു​ണ്ട്.

തെ​ളി​യി​ക്ക​പ്പെ​ട്ട ആ​ഗോ​ള എ​ണ്ണ ശേ​ഖ​ര​ത്തി​ന്റെ 11.8 ശ​ത​മാ​ന​വും സ്വ​ന്ത​മാ​യു​ള്ള ഇ​റാ​ന്റെ എ​ണ്ണ ക​യ​റ്റു​മ​തി​യു​ടെ ആ​സ്ഥാ​ന​മാ​യ ഖാ​രി​ജ് ദ്വീ​പ് ല​ക്ഷ്യ​മി​ട്ടാ​ൽ ആ ​രാ​ജ്യ​ത്തു​നി​ന്നു​ള്ള എ​ണ്ണ ക​യ​റ്റു​മ​തി നി​ല​ക്കും. അ​തോ​ടെ റോ​​ക്ക​റ്റ് ക​ണ​ക്കെ എ​ണ്ണ​വി​ല കു​തി​ക്കു​മെ​ന്നു​റ​പ്പ്. ബാ​ര​ലി​ന് 100 ഡോ​ള​ർ ക​ട​ന്ന എ​ണ്ണ​വി​ല ഒ​റ്റ​യ​ടി​ക്ക് 150 ഡോ​ള​റും പി​ന്നി​ട്ട് കു​തി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:US warshipsDonald TrumpUS Iran War
News Summary - US sends 2,500 Marines, warship to Middle East
Next Story