Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീശിയെറിഞ്ഞ കൊന്ത മാർപാപ്പയുടെ കണ്ണിൽക്കൊണ്ടു; സ്നേഹത്തിന്റെ തെളിവെന്ന് പ്രതികരണം

text_fields
bookmark_border
Pope Leo XIV
cancel
camera_alt

ലിയോ പതിന്നാലാമൻ മാർപാപ്പ

ലിമ: തെക്കേ അമേരിക്കൻ പര്യടനത്തിന്റെ സമാപനത്തോടനുബന്ധിച്ച് പെറുവിലെ ലിമയിൽ വിശ്വാസികളെ അഭിവാദ്യം ചെയ്യുന്നതിനിടെ ലിയോ പതിന്നാലാമൻ മാർപാപ്പയുടെ കണ്ണിൽ കൊന്ത വന്ന് തട്ടിയ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പന്ത്രണ്ട് ദിവസം നീണ്ട തെക്കേ അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി റോമിലേക്ക് മടങ്ങുന്നതിന് മുന്നോടിയായി പോപ്‌മൊബൈലിൽ സഞ്ചരിച്ച് ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യുമ്പോഴാണ് അപ്രതീക്ഷിതമായ സംഭവമുണ്ടായത്.

മാർപാപ്പയെ ഒരു നോക്ക് കാണാനും അദ്ദേഹത്തിന്റെ അനുഗ്രഹം തേടാനുമായി ലിമയിലെ വിവിധ കേന്ദ്രങ്ങളിൽ വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയിരുന്നത്. പോപ്‌മൊബൈലിൽ സാവധാനം നീങ്ങുകയായിരുന്ന മാർപാപ്പക്ക് നേരെ വിശ്വാസികൾ ആവേശത്തോടെ കൈനീട്ടുകയും വിവിധ വസ്തുക്കൾ എറിഞ്ഞുകൊടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു. കൊന്തയും ഇക്കൂട്ടത്തിൽ ജനക്കൂട്ടത്തിനിടയിൽ നിന്ന് പാഞ്ഞുവന്നു. കൊന്തയിൽ അനുഗ്രഹം വാങ്ങാനുള്ള വിശ്വാസിയുടെ ശ്രമത്തിനിടയിലുണ്ടായ അബദ്ധത്തിൽ അത് മാർപാപ്പയുടെ കണ്ണിന് സമീപത്ത് വന്ന് തട്ടുകയായിരുന്നു.

കൊന്ത വന്ന് തട്ടിയതിനെത്തുടർന്ന് മാർപാപ്പ പെട്ടെന്ന് പ്രതികരിക്കുന്നതും മുഖത്തേക്ക് കൈ കൊണ്ടുവരുന്നതും പുറത്തുവന്ന വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. തട്ടലിന്റെ ആഘാതത്തിൽ മാർപാപ്പ കണ്ണിൽ കൈവെക്കുന്നതും കണ്ണ് തടവുന്നതും സംഭവത്തിന്റെ ചിത്രങ്ങളിലും ദൃശ്യങ്ങളിലും കാണാം.

എന്നാൽ അപ്രതീക്ഷിതമായ ഈ സംഭവമുണ്ടായിട്ടും മാർപാപ്പ ഒട്ടും പതറിയില്ല. വിശ്വാസികളെ അഭിവാദ്യം ചെയ്യുന്നത് അദ്ദേഹം നിർത്തിയില്ല. പുഞ്ചിരിയോടെ ജനക്കൂട്ടത്തെ കൈവീശി കാണിച്ചും അനുഗ്രഹിച്ചും അദ്ദേഹം യാത്ര തുടർന്നു. സംഭവത്തിൽ മാർപാപ്പക്ക് കാര്യമായ പരിക്കുകളൊന്നും ഏറ്റിട്ടില്ലെന്നാണ് വിവരം.

ജനങ്ങൾക്കുണ്ടായ ഈ അബദ്ധത്തിൽ ഖേദം പ്രകടിപ്പിച്ച് പെറുവിലെ ഒരു മാധ്യമപ്രവർത്തകൻ ജനങ്ങൾക്ക് വേണ്ടി പിന്നീട് മാർപാപ്പയോട് ക്ഷമ ചോദിച്ചു. എന്നാൽ, പെറുവിലെ ജനങ്ങൾ തന്നോടു കാണിക്കുന്ന സ്നേഹത്തിന്റെയും അവരുടെ ആഴമേറിയ വിശ്വാസത്തിന്റെയും തെളിവായാണ് ആ സംഭവത്തെ കാണുന്നതെന്നായിരുന്നു മാർപാപ്പയുടെ ഹൃദയസ്പർശിയായ മറുപടി.

സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. തിരക്കേറിയ പൊതുപരിപാടികൾക്കിടെ രാഷ്ട്രീയ നേതാക്കൾക്കും പ്രമുഖ വ്യക്തികൾക്കും നേരെ വസ്തുക്കൾ വലിച്ചെറിയുന്ന പ്രവണതയെ ചോദ്യം ചെയ്ത് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. സുരക്ഷാ ആശങ്കകളും ചിലർ പങ്കുവെക്കുന്നുണ്ട്. അതേസമയം, സ്നേഹത്തിന്റെയും ഭക്തിയുടെയും ആധിക്യത്തിൽ സംഭവിച്ച അബദ്ധമായാണ് ഭൂരിഭാഗം പേരും ഇതിനെ കാണുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rosary Hits Pope Leo in Face in Peru
Next Story