Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right'യുദ്ധങ്ങൾക്കായി പണം...

'യുദ്ധങ്ങൾക്കായി പണം ഒഴുക്കുമ്പോൾ മനുഷ്യര്‍ പട്ടിണി കിടന്നു മരിക്കുന്നു'; ആഗോള നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് പോപ്പ് ലിയോ

text_fields
bookmark_border
യുദ്ധങ്ങൾക്കായി പണം ഒഴുക്കുമ്പോൾ മനുഷ്യര്‍ പട്ടിണി കിടന്നു മരിക്കുന്നു; ആഗോള നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് പോപ്പ് ലിയോ
cancel
camera_alt

പോപ്പ് ലിയോ പതിനാലാമൻ

റോം: ലോകരാഷ്ട്രങ്ങൾ വിശക്കുന്നവരെക്കാൾ കൂടുതൽ പരിഗണന നൽകുന്നത് യുദ്ധങ്ങൾക്കാണെന്ന് പോപ്പ് ലിയോ പതിനാലാമൻ. ആഗോളതലത്തിൽ നിലനിൽക്കുന്ന രാഷ്ട്രീയ-ധാർമ്മിക മുൻഗണനകളിലെ ഗുരുതരമായ അസന്തുലിതാവസ്ഥയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി."മനുഷ്യർക്ക് ഭക്ഷണം നൽകുന്നതിനേക്കാൾ വേഗത്തിലാണ് ഇന്ന് യുദ്ധങ്ങൾക്ക് ഊർജം പകരുന്നത്," മാർപ്പാപ്പ പറഞ്ഞു. ഭൗമരാഷ്ട്രീയ താൽപ്പര്യങ്ങളുടെ അടിസ്ഥാനത്തിൽ ഭക്ഷ്യസഹായം നിയന്ത്രിക്കരുതെന്നും, വിശപ്പിനെതിരെയുള്ള പോരാട്ടത്തിൽ സർക്കാരുകൾ കൂടുതൽ പണം ചെലവഴിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റോമിലെ ഐക്യരാഷ്‌ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാം (WFP) ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കൻ പൗരനായ ആദ്യ മാർപ്പാപ്പ എന്ന നിലയിൽ, താൻ പ്രത്യേക നേതാക്കളെ പേരെടുത്ത് പറയുന്നില്ലെങ്കിലും, അന്താരാഷ്ട്ര മുൻഗണനാക്രമത്തിൽ മാനുഷിക പ്രതിസന്ധികൾ തഴയപ്പെടുന്നതിലെ അതൃപ്തി അദ്ദേഹം മറച്ചുവെച്ചില്ല. ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും മുൻതൂക്കം നൽകുന്ന രാജ്യങ്ങൾ, ബഹുമുഖ സഹകരണത്തിന്റെ പ്രാധാന്യം വിസ്മരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഭക്ഷണത്തിനുള്ള അവകാശം ഓരോ വ്യക്തിയുടെയും അന്തസ്സിനെ അടിസ്ഥാനമാക്കിയുള്ള മൗലികാവകാശമാണെന്ന് ഓർമ്മിപ്പിച്ച മാർപ്പാപ്പ, ആഗോള സുരക്ഷ ഉറപ്പാക്കുന്നതിൽ ഭക്ഷ്യസുരക്ഷ നിർണ്ണായകമാണെന്നും കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UNOpopeDonald TrumpUnited Nations OrganizationPope Leo XIV
News Summary - Pope Leo sharply criticizes global leadership
Next Story