Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഎണ്ണവിപണിയെ...

എണ്ണവിപണിയെ ശാന്തമാക്കാൻ ട്രംപിന്റെ 'ചർച്ചാ തന്ത്രം'? വാദം തള്ളി ഇറാൻ; എണ്ണവിലയിൽ 13 ശതമാനം ഇടിവ്

text_fields
bookmark_border
donald trump
cancel
camera_alt

ഡോണാൾഡ് ട്രംപ്

തെഹ്റാൻ: അമേരിക്കയുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രസ്താവന ഇറാൻ ഔദ്യോഗികമായി തള്ളി. ഊർജ്ജ വില കുറക്കാനും സൈനിക നീക്കങ്ങൾക്കായി സമയം കണ്ടെത്താനുമുള്ള ട്രംപിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ അവകാശവാദമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു.

കഴിഞ്ഞ രണ്ട് ദിവസമായി ഇറാനുമായി ഉൽപ്പാദനപരമായ ചർച്ചകൾ നടക്കുന്നുണ്ടെന്നും ഇതിന്റെ ഭാഗമായി ഇറാന്റെ ഊർജ്ജ നിലയങ്ങൾക്ക് നേരെ നടത്താനിരുന്ന സൈനിക നീക്കങ്ങൾ അഞ്ച് ദിവസത്തേക്ക് നിർത്തിവെക്കാൻ ഉത്തരവിട്ടതായും ട്രംപ് തന്റെ 'ട്രൂത്ത് സോഷ്യൽ' പോസ്റ്റിൽ കുറിച്ചു. വാഷിങ്ടണും തെഹ്‌റാനും തമ്മിൽ നേരിട്ടോ അല്ലാതെയോ ഉള്ള യാതൊരു ആശയവിനിമയവും നടക്കുന്നില്ലെന്ന് ഇറാനിലെ ഫാർസ്, തസ്നിം വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഇറാന്റെ പവർ പ്ലാന്റുകൾ ആക്രമിച്ചാൽ മേഖലയിലെ എല്ലാ ഊർജ്ജ നിലയങ്ങളും തകർക്കുമെന്ന ഇറാന്റെ കടുത്ത മുന്നറിയിപ്പിനെത്തുടർന്നാണ് ട്രംപ് പിൻവാങ്ങിയതെന്ന് ഇറാൻ മാധ്യമങ്ങൾ പരിഹസിച്ചു.

ഫെബ്രുവരി 28ന് ഇറാനുനേരെ അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത ആക്രമണത്തോടെയാണ് നിലവിലെ സംഘർഷം ആരംഭിച്ചത്. ഈ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടിരുന്നു. ഹുർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ പൂർണ്ണമായി തുറന്നുകൊടുക്കണമെന്ന് ട്രംപ് അന്ത്യശാസനം നൽകിയിരുന്നു. അല്ലാത്തപക്ഷം ഇറാന്റെ പവർ പ്ലാന്റുകൾ നാമാവശേഷമാക്കുമെന്നായിരുന്നു ഭീഷണി. എന്നാൽ, തങ്ങളെ ആക്രമിച്ചാൽ മേഖലയിലെ അമേരിക്കൻ താവളങ്ങളും ഐ.ടി-ഊർജ്ജ സംവിധാനങ്ങളും തകർക്കുമെന്ന് ഇറാനും തിരിച്ചടിച്ചു.

ചർച്ചകൾ നടക്കുന്നുണ്ടെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ആഗോള വിപണിയിൽ എണ്ണവിലയിൽ 13 ശതമാനം ഇടിവുണ്ടായി. ബ്രെന്റ് ക്രൂഡ് വില ബാരലിന് 100 ഡോളറിന് താഴെയെത്തി. അമേരിക്കൻ ഓഹരി വിപണിയിലും നേട്ടമുണ്ടായി. ‘ഞങ്ങളല്ല ഈ യുദ്ധം തുടങ്ങിയത്. അയൽരാജ്യങ്ങൾ സമാധാന ശ്രമങ്ങളുമായി വരുന്നുണ്ട്. എന്നാൽ എല്ലാ അഭ്യർത്ഥനകളും വാഷിങ്ടണിലേക്കാണ് അയക്കേണ്ടത്’ എന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഹുർമുസ് കടലിടുക്കിലെ സ്ഥിതിഗതികൾ യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് ഉടൻ മടങ്ങില്ലെന്നും അവർ മുന്നറിയിപ്പ് നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oil priceIranStrait of Hormuzoil marketDonald Trump
News Summary - Iran Rejects Trump’s Claim of Secret Peace Talks
Next Story