Begin typing your search above and press return to search.
proflie-avatar
Login

നി​​ന്നെ വീ​​ണ്ടും വ​​ര​​ക്കു​​മ്പോ​​ൾ

നി​​ന്നെ വീ​​ണ്ടും  വ​​ര​​ക്കു​​മ്പോ​​ൾ
cancel

ആ ​​കു​​സൃ​​തി​​ച്ചി​​രി. ഞാ​​ന​​തി​​പ്പോ​​ൾ വ​​ര​​ക്കു​​ന്നു, ചു​​ണ്ട​​ത്ത് വി​​ര​​ല​​മ​​ർ​​ത്തി, പാ​​ളി​​യു​​ള്ള നോ​​ട്ടം, നി​​ന്നെ സ​​ന്തോ​​ഷി​​പ്പി​​ക്കു​​ന്ന, സു​​ര​​ക്ഷി​​ത​​യാ​​ക്കു​​ന്ന ആ​​രെ​​യോ, എ​​ന്തി​​നെ​​യോ, നോ​​ക്കി പു​​ഞ്ചി​​രി​​ച്ച്. നി​​ന്റെ ഷൂ​​സു​​ക​​ൾ ഞാ​​ൻ വ​​ര​​ക്കു​​ന്നു,പൂ​​ക്ക​​ളു​​ടെ ഡി​​സൈ​​നോ​​ടെ വെ​​ള്ളനി​​റ​​ത്തി​​ൽ. നേ​​രി​​യ പൂ​​ക്ക​​ൾ തു​​ന്നി​​ച്ചേ​​ർ​​ത്ത ഇ​​ളംനി​​റ​​മു​​ള്ള നി​​ന്റെ ജീ​​ൻ​​സു​​മാ​​യി ന​​ല്ല ചേ​​ർ​​ച്ച​​യു​​ണ്ട​​വ​​ക്ക്. ചേ​​ർ​​ച്ച​​ നോ​​ക്കി അ​​വ ക​​ണ്ടെ​​ത്താ​​ൻ നി​​ന്റെ അ​​മ്മ...

Your Subscription Supports Independent Journalism

View Plans

ആ ​​കു​​സൃ​​തി​​ച്ചി​​രി.

ഞാ​​ന​​തി​​പ്പോ​​ൾ വ​​ര​​ക്കു​​ന്നു,

ചു​​ണ്ട​​ത്ത് വി​​ര​​ല​​മ​​ർ​​ത്തി,

പാ​​ളി​​യു​​ള്ള നോ​​ട്ടം,

നി​​ന്നെ സ​​ന്തോ​​ഷി​​പ്പി​​ക്കു​​ന്ന,

സു​​ര​​ക്ഷി​​ത​​യാ​​ക്കു​​ന്ന ആ​​രെ​​യോ,

എ​​ന്തി​​നെ​​യോ, നോ​​ക്കി പു​​ഞ്ചി​​രി​​ച്ച്.

നി​​ന്റെ ഷൂ​​സു​​ക​​ൾ ഞാ​​ൻ വ​​ര​​ക്കു​​ന്നു,

പൂ​​ക്ക​​ളു​​ടെ ഡി​​സൈ​​നോ​​ടെ വെ​​ള്ളനി​​റ​​ത്തി​​ൽ.

നേ​​രി​​യ പൂ​​ക്ക​​ൾ തു​​ന്നി​​ച്ചേ​​ർ​​ത്ത

ഇ​​ളംനി​​റ​​മു​​ള്ള നി​​ന്റെ ജീ​​ൻ​​സു​​മാ​​യി

ന​​ല്ല ചേ​​ർ​​ച്ച​​യു​​ണ്ട​​വ​​ക്ക്.

ചേ​​ർ​​ച്ച​​ നോ​​ക്കി അ​​വ ക​​ണ്ടെ​​ത്താ​​ൻ

നി​​ന്റെ അ​​മ്മ ഏ​​റെ സ​​മ​​യ​​മെ​​ടു​​ത്തി​​രി​​ക്കും.

അ​​വ​​ൾ ശ്ര​​ദ്ധ​​യോ​​ടെ നി​​ന്റെ മു​​ടി വാ​​രി​​ക്കെ​​ട്ടി,

നി​​റ​​പ്പ​​കി​​ട്ടു​​ള്ള പി​​ന്ന് കു​​ത്തി,

കൈ​​യി​​ൽ പി​​ങ്ക് കു​​ട്ടി​​വാ​​ച്ച് കെ​​ട്ടി,

നി​​ന​​ക്കി​​നി​​യാ​​കെ​​യു​​ള്ള സ​​മ​​യ​​മ​​റി​​യാ​​ൻ,

ഒ​​രു​​പ​​ക്ഷേ, ക​​ട​​ന്നു​​പോ​​കു​​ന്ന നി​​മി​​ഷ​​ങ്ങ​​ളു​​ടെ

ടി​​ക് ടി​​ക് വെ​​റു​​തെ അ​​റി​​യാ​​ൻ.

ര​​ണ്ടു​​വ​​യ​​സ്സു​​കാ​​രി കൊ​​ച്ചി​​ന് സ​​മ​​യ​​ത്തേ​​ കു​​റി​​ച്ച്

എ​​ന്ത് വേ​​വ​​ലാ​​തി...

ഇ​​തി​​നു മു​​മ്പ് നി​​ന്നെ വ​​ര​​ച്ച​​പ്പോ​​ൾ

ഇ​​തൊ​​ന്നും എ​​നി​​ക്ക​​റി​​യി​​ല്ലാ​​യി​​രു​​ന്നു.

അ​​ത് ക​​ണ്ടി​​ല്ല.

നി​​ന്റെ പു​​ഞ്ചി​​രി ക​​ണ്ടി​​ല്ല.

നി​​ന്റെ മു​​ടി​​യി​​ലെ തൂ​​വ​​ൽ ക​​ണ്ടി​​ല്ല.

പൂ​​ക്ക​​ളു​​ള്ള നി​​ന്റെ ജീ​​ൻ​​സു​​മാ​​യി

മാ​​ച്ച് ചെ​​യ്യു​​ന്ന പൂ​​ക്ക​​ളു​​ള്ള ഷൂ​​സും ക​​ണ്ടി​​ല്ല.

കൊ​​ഴി​​യാ​​ൻ ഇ​​നി​​യും സ​​മ​​യ​​മാ​​കാ​​ത്ത

നെ​​റ്റി​​യി​​ലെ കു​​ഞ്ഞി​​രോ​​മ​​ങ്ങ​​ൾ

ക​​ണ്ടി​​ല്ല.

നോ​​ക്കൂ, ഇ​​തി​​നു മു​​മ്പ് നി​​ന്നെ വ​​ര​​ച്ച​​പ്പോ​​ൾ,

തു​​ണി​​യി​​ൽ പൊ​​തി​​ഞ്ഞി​​ട്ടായി​​രു​​ന്നു,

ജീ​​വ​​ന​​റ്റ നി​​ന്റെ ശ​​രി​​രം ഇ​​റു​​ക്കി​​പ്പിടി​​ച്ച്,

മെ​​ല്ലെ ആ​​ട്ടി,

​​ന​​ിനക്കാ​​യി മാ​​ത്ര​​മു​​ള്ള വാ​​ക്കു​​ക​​ളി​​ൽ

സ്വ​​കാ​​ര്യം പ​​റ​​ഞ്ഞ്​

നി​ന്റെ എളേമ്മ

മൊഴിമാറ്റം: കെ. മുരളി

=======

ഡബ്ലിൻ ആസ്ഥാനമായുള്ള തെരുവ് ചിത്ര-കലാകാരിയാണ് എമ്മലീൻ ​​ബ്ലേക് (ESTR).







News Summary - weekly literature poem