Begin typing your search above and press return to search.
proflie-avatar
Login

അണ്ഡസെൽ (ജി.എൻ. സായിബാബക്ക്)

അണ്ഡസെൽ  (ജി.എൻ. സായിബാബക്ക്)
cancel

ഒന്ന്: ഭാഷമനക്കുതിപ്പിനെവേഗംകൊണ്ടു സാക്ഷാത്കരിക്കാത്ത കാലുകൾ മുടന്തിന്റെ പാദമുദ്ര രേഖപ്പെടുത്തുകയാണോ! ‘‘നീളമൊരുതെളിവിനിത്തിരി കൂടും നുണയുടെ മുടന്തുകൾ’’2 എന്നും ‘‘നടപ്പാണന്നാൾ മുതൽ ചിട്ടകൾ മുടന്താതെ’’3 എന്നും മുടന്തിനെ അപൂർണത്തിന്റെ മുദ്രാവാക്കാക്കാമെന്ന് കെ.ജി. ശങ്കരപ്പിള്ള4 ‘‘കീറിയോരാട’’യെന്ന് വിവർത്തനം ചെയ്തു തന്റെയുടലിനെ,യിടശ്ശേരി5 പൊയ്ക്കാലിൽ വിളങ്ങുംഫെയ്ക്കുകളൊക്കെ മുടന്തരോ? ഫെയ്ക്കുകളെപ്പോലെ മുടന്തരും നുണയർ, കുറ്റവാളികൾ, പാർശ്വവത്കൃതർ, ജളന്മാർ?? നടക്കുമ്പോൾവേച്ചുപോകുമ്പോൾ കിതയ്ക്കുമ്പോൾ വെറുതേയിരിക്കുമ്പോൾ ഞാനറിയുമീ...

Your Subscription Supports Independent Journalism

View Plans

ഒന്ന്: ഭാഷ

മനക്കുതിപ്പിനെ

വേഗംകൊണ്ടു സാക്ഷാത്കരിക്കാത്ത

കാലുകൾ

മുടന്തിന്റെ പാദമുദ്ര

രേഖപ്പെടുത്തുകയാണോ!

‘‘നീളമൊരു

തെളിവിനിത്തിരി കൂടും

നുണയുടെ മുടന്തുകൾ’’2 എന്നും

‘‘നടപ്പാണന്നാൾ മുതൽ

ചിട്ടകൾ മുടന്താതെ’’3 എന്നും

മുടന്തിനെ

അപൂർണത്തിന്റെ മുദ്രാവാക്കാക്കാമെന്ന്

കെ.ജി. ശങ്കരപ്പിള്ള4

‘‘കീറിയോരാട’’യെന്ന്

വിവർത്തനം ചെയ്തു

തന്റെയുടലിനെ,യിടശ്ശേരി5

പൊയ്ക്കാലിൽ വിളങ്ങും

ഫെയ്ക്കുകളൊക്കെ

മുടന്തരോ?

ഫെയ്ക്കുകളെപ്പോലെ

മുടന്തരും നുണയർ, കുറ്റവാളികൾ,

പാർശ്വവത്കൃതർ, ജളന്മാർ??

നടക്കുമ്പോൾ

വേച്ചുപോകുമ്പോൾ

കിതയ്ക്കുമ്പോൾ

വെറുതേയിരിക്കുമ്പോൾ

ഞാനറിയുമീ ‘‘ചട്ടത്വം’’ നുണയോ!

വിമതരുടെ

തർക്കങ്ങളൊക്കെ

മുടന്തൻന്യായമായി ഭാഷയിൽ.

സ്നേഹമസൃണമായ ശിക്ഷപോലെ

ചിലരെ

മുട്ടത്തോടിനുള്ളിലേക്കു

മാറ്റിയെഴുതുന്ന ശൈലി.

ന്യായത്തിൽനിന്നും

വാദത്തിൽനിന്നും

ഊരിൽനിന്നും ഉള്ളടക്കത്തിൽനിന്നും

ഉത്സാഹത്തിൽനിന്നും

പുറത്താക്കുന്ന വികാരവിചാരണ.

മൂർഖനായ ഭാഷ

ഫണം വിടർത്താൻ പതിയിരിക്കുന്നു.

രണ്ട്: ദേശം

നോക്കാൻ കഴിയണം,

മുടന്തിൻ കടമ്പ പുരളാത്ത

ജി.എൻ. സായിബാബയെ!

‘ചക്രക്കസേരയിൽ കുടുങ്ങി’യതായി

ദൃശ്യപ്പെടാതെ

ബോധ്യങ്ങളുടെ തൂവൽകൊണ്ടു തുന്നിയ

ചിറകുവീശി ആകാശം അളക്കുന്നു

സായിബാബ!!

‘മൻ കി ബാത്തി’ൽ

ശേഷിയുടെ കോയ്മ ചുവടുറപ്പിച്ച്

മുടന്തന്റെ ഉടലിൽ വേദക്കറ പുരട്ടി

‘‘ദിവ്യാംഗജൻ’’6 എന്നു ലാളിക്കുമ്പോൾ,

വാക്കിൽ പാത്തിരിക്കുന്ന7

രാമബാണത്തിന്റെ മൂളക്കം;

കാട്രിനിലേ ഒഴുകി വരും അച്ചുരുത്തം8…

ജൂതരെത്തേടി വന്ന

നാസിപ്പട്ടാളം

വീൽച്ചെയറോടെ ഒരാളെ

നാലാംനിലയിൽനിന്ന്

താഴേക്കു പറക്കാൻ സഹായിക്കുമ്പോലെ,

മുറുക്കിയ ഭാണ്ഡം

തോളിലേറ്റാൻ സഹായിച്ച്

യിസ്രയേല്യൻ;

ഫലസ്തീനിക്ക് യാത്രാമംഗളമരുളുമ്പോലെ

അല്ലെങ്കിൽ

നരദിവ്യാകൃതി പൂണ്ട ധർമജൻ

ശാക്യകുമാരന്റെ

പ്രഭാവത്തിൻ തേരു വരും പാതയിൽനിന്ന്

മുടന്തരെ, കുരുടരെ, കെളവന്മാരെ

രോഗികളെ പെറുക്കിയെടുത്ത്

മുട്ടത്തോടിനുള്ളിലടച്ച്

രാജകുമാരന്റെ

ബോധോനിലാവിന്നുദയത്തെ മറയ്ക്കും,

അധികാരക്കാർമേഘം.9

നായയും യാചകനും

മുടന്തനും സമരപോരാളിയും

തെരുവിൽ സ്ഥിരമായി കാണപ്പെടില്ല:

തെരുവിന്റെ അഴക് കൂടുന്തോറും

തടവറത്താഴ് വലുതാകുന്നു.

=======

1. പ്രഫ. ജി.​എ​ൻ. സാ​യി​ബാ​ബ: മാ​വോ​വാ​ദി ബ​ന്ധം ആ​രോ​പി​ക്ക​പ്പെ​ട്ട് ത​ട​വി​ലാ​യ ഭി​ന്ന​ശേ​ഷി വ്യ​ക്തി, അ​ധ്യാ​പ​ക​ൻ.

2. ഞാ​ൻ വാ​ദി.

3. അ​പ്പീ​ൽ അ​ഥ​വാ ഒ​ഴി​ജ​പം.

4. കെ.​ജി.​ ശ​ങ്ക​ര​പ്പി​ള്ള​യു​ടെ ക​വി​ത​ക​ൾ: മ​ധ്യ​വ​ർ​ഗ പൊ​തു​ബോ​ധ​ത്തി​ന്റെ അ​ധി​കാ​ര​ഭാ​ഷ കെ.​ജി.എ​സ് പ​ര​ക്കെ ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്; വി​മ​ർ​ശ​നാ​ത്മ​ക​മാ​യി.

5. മ​റ്റേ മു​ണ്ട് - ഇ​ട​ശ്ശേ​രി

6. 2015 ഡി​സം​ബ​ർ 3നു ​പ്ര​ധാ​ന​മ​ന്ത്രി ‘മ​ൻ കി ​ബാ​ത്തി’ൽ ​നി​ർ​ദേശി​ച്ച വാ​ക്ക്.​ ശാ​രീ​രി​ക​മാ​യ ഡി​സെബി​ലി​റ്റി ഉ​ള്ള​വ​ർ ദൈ​വി​ക ശ​ക്തി​യു​ള്ള​വ​രാ​ണെ​ന്ന മി​ത്ത് പ്ര​ച​രി​പ്പി​ക്ക​പ്പെ​ടു​ന്നു​ണ്ട്.​മ​നു​ഷ്യ​രെ ദി​വ്യ​രാ​ക്കി അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​വാ​ക്കു​മാ​റ്റം അ​പ​മാ​ന​വീ​ക​ര​ണ​ത്തിന്റെ രാ​ഷ്ട്രീ​യ​ത​ന്ത്ര​മാ​ണ്.

7. ഒ​ളി​ച്ച്

8. ഭീ​ഷ​ണി

9. അ​ല്ല​യോ പൗ​ര​ന്മാ​രേ, യെ​ല്ലാ​രു​മോ​രാ​ൻ ഭൂ​മി-/ വ​ല്ല​ഭ​ൻ ക​ൽപി​ക്കു​ന്ന​താ​വി​ത് കേ​ട്ടീ​ടു​വി​ൻ./ ക​ഷ്ട​മാം കാ​ഴ്ച​യൊ​ന്നു​മി​ങ്ങൊ​രേ​ട​ത്തും/ ദൃ​ഷ്ടി​യി​ൽ പെ​ട്ടീ​ടു​മാ​റാ​ക​രു​താ​ക​യാ​ലേ/ കു​രു​ട​ർ, മു​ട​വ​ന്മാ​ർ, കു​ഷ്ഠ​രോ​ഗി​ക​ൾ പാ​ര​ജ​ഠ​ര​രാ​രോ​ഗ്യ​മി​ല്ലാ​ത്ത​വ​രശ​ക്ത​രും/ ഒ​രു ദി​ക്കി​ലും വെ​ളി​ക്കി​റ​ങ്ങീ​ട​രു​താ​രും നാ​ളെ/ വെ​ളു​ത്താ​ല​ന്തി​യാ​കും വ​രേ​യ്ക്കും പ്രേ​ത​മൊ​ന്നും/ ഇ​ങ്ങ​നെ ക​ൽപി​ക്കു​ന്നു മ​ന്ന​വ​ൻ ശു​ദ്ധോ​ദ​ന​ൻ/ നി​ങ്ങ​ളെ​ല്ലാ​വ​രു​മ​റി​ഞ്ഞീ​ടു​വി​നീ ചെ​യ്തി​ക​ൾ.- ശ്രീ​ബു​ദ്ധ​ച​രി​തം

News Summary - weekly literature poem