Begin typing your search above and press return to search.
proflie-avatar
Login

പണിക്കു പോകുന്ന നിശ്ചലതകൾ

poem
cancel

സെപ്റ്റിക് ടാങ്ക് ക്ലീനിങ്,

കിണർ വൃത്തിയാക്കൽ,

കുഴൽക്കിണർ കുത്തിക്കൊടുക്കും,

ഗ്യാസ് അടുപ്പ്

വീട്ടിൽ വന്ന് നന്നാക്കി കൊടുക്കും

എന്തെല്ലാം പണികളാണ്

Stick no bills എന്ന് പേരില്ലാത്ത മതിലുകളും,

ഉടമയുപേക്ഷിച്ച ഭിത്തികളും

നാടുനീളെ നടന്നുചെയ്യണത്.

ചെലപ്പോ വിളിക്കാനേ തോന്നില്ല,

പൈൽസോ ഫിസ്റ്റുലയോ പിടിച്ചുനിൽക്കും.

ഇതിനിടയിൽ

പാറ പൊട്ടിച്ചുകൊടുക്കാൻ

പോകുന്നവർ വേറെ.

പണിയില്ലാത്ത നാളുകളിൽ

ഇലക്ട്രിക് പോസ്റ്റുകളെ കണ്ട് സംസാരിച്ച് നിൽക്കും,

പുതിയ പണി വല്ലതും

കണ്ടുപിടിച്ചു വരുമ്പോഴായിരിക്കും

നാട് നന്നാക്കാനുള്ള ഡേറ്റ് വന്നു

പോസ്റ്ററായി പതിയുന്നത്.

തീർന്നു അരി വാങ്ങാനുള്ള സ്ഥലം.

അല്ലെങ്കിൽത്തന്നെ

ചന്തിയും ചെരുപ്പും വരച്ച

വിശ്രമ കേന്ദ്രങ്ങളിലെ

ഈ പണിയായുധങ്ങൾ

എന്നേ തേഞ്ഞതാണ്...

ചെവി ചേർത്താൽ കേൾക്കാം

മൊബൈൽ ചാറ്റി നിന്ദ നിശ്ശബ്ദതകൾ.


Show More expand_more
News Summary - weekly literature poem