Begin typing your search above and press return to search.
proflie-avatar
Login

പൊ​ലി​യാ​യി

poem
cancel

വാ​ക്ക് ച​ത്ത വ​ട​ക്ക് ദി​ക്കി​ലെ ബാ​ധ-

ബാ​ധി​ച്ച പാ​ൽ​മ​ര​ക്കു​റ്റി​ക​ൾ

മു​റി​വു​ണ​ങ്ങാ​ത്ത ഈ​ർ​ച്ച​വാ​ൾ ചോ​ർ​ച്ച​യോ​ട്

കാ​ഞ്ഞി​ര​ക​രി​ങ്കു​ട്ടി​ക​ൾ നേ​ര​റു​ത്തോ​ന്റെ

ക​ഥ ക​ഥി​യ്ക്കു​ന്ന മ​ധു​ര ന​ട്ടു​ച്ച​യി​ൽ

തു​യി​ലു​ണ​ർ​ത്തും തു​ടി​മു​ഴ​ക്കം​കേ​ട്ട്

രു​ധി​ര കാ​ളി​യെ പൂ​വി​ട്ടു പൂ​ജി​ച്ച കൂ​ളി​പെ​രു​മ്പ​ടെ

നേ​ര് നീ​രാ​ക്കി നാ​രാ​യ​വേ​രി​ന്റെ

ചേ​റ് പൊ​ന്തു​ന്ന ചേ​രി​ന്റെ മു​ത്ത​ങ്ങ​ൾ

ഇ​റ​വാ​ട​തീ​ണ്ടാ​തെ താ​നെ വ​ന്നെ​ത്തും

താ​നി​പ്പൂ​ങ്കാ​റ്റി​നെ കി​ടി​ല​മാ​ക്കു​ന്ന കു​ടി​ൽ​പ്പു​റ​ങ്ങ​ളി​ൽ

അ​ദൃ​ശ്യ​വ​ള്ളി​യാ​ൽ ത​ള​ച്ചി​ട്ട​മു​ത്ത​നെ

നെ​ഞ്ചു​കീ​റി വി​ളി​ച്ചോ​ട്ടെ ഞാ​നെ​ന്റെ

നി​ഴ​ല​ന​ങ്ങും പാ​ര​മ്പ​ര്യ​ങ്ങ​ളെ

ഏ​തു ലോ​ക​വി​സ്മ​യ ഭൂ​വി​ല​ടി​യ​ൻ

അ​ടി​യാ​ള​പ്പാ​ട്ടു​ പാ​ടി പൊ​ലി​ക്കേ​ണം

പൊ​ലി​ച്ച നാ​വേ​റു​ക​ൾ വി​റ​ച്ചു​റ​ഞ്ഞ്

കാ​വു​തീ​ണ്ടി​തെ​ണ്ടി​യെ​ത്തു​മ്പോ​ൾ

കാ​വി​ലെ കി​ളി​യും കി​ളി​യു​ടെ പാ​ട്ടും

നാ​ടു​നീ​ങ്ങി ക​ട​ന്നു​പോ​കു​മ്പോ​ൾ

കേ​ട്ടു​വോ, നീ​യെ​ന്റെ തോ​റ്റം പാ​ട്ട്

കേ​ട്ടു​വോ, നീ​യെ​ന്റെ വാ​യ്ത്താ​രി ചീ​ല്

കേ​ട്ടു​വോ, നീ​യെ​ന്റെ മു​ത്താ-

മു​ത്ത​ഴ​കു​ള്ളൊ​രു വി​ത്തു​പാ​ട്ട്

വി​ര​ൽ​മാ​രി​യി​ൽ മു​റു​കി പ​ന​നാ​രി​ലൊ​ട്ടി​യ

സ്വ​ര​ക​മ്പ​ന​ത്തി​ന്റെ ഇ​ല​മ​ർ​മ​രം​കൊ​ണ്ട്‌

പു​ള​യു​ന്ന പി​ട​യു​ന്ന കൂ​ളി​പ്പെ​രു​മ്പ​ടെ

ഇ​ടി​പോ​ലെ, തു​ടി​നാ​വ് തു​ള്ളി​ത്തി​മി​ർ​ക്കു​മ്പോ​ൾ

ചാ​ട്ട​വാ​ർ വേ​ഗ​ത്തി​ൽ മേ​ഘം പ​ര​ക്കു​ന്നു

നി​ൻ ച​ങ്ക് പൊ​ട്ടു​മ്പോ​ൾ ഒ​രു മു​ൾ​മ​രം പൂ​ക്കു​ന്നു.

ആ​ര്യ​മ​ർ​മ​രം ആ​ദി​താ​ളം

വേ​ദ​ന​പേ​ച്ചു​ക​ൾ ക​ട​ന്ന​ൽ​കു​ന്ത​മാ​യ്

വേ​പ​ഥു​കൊ​ള്ളും വെ​യി​ൽ​ച്ചി​ല്ല​യി​ൽ

ഏ​റു​മാ​ട​ങ്ങ​ൾ വി​ള​വു കാ​ക്കു​ന്ന രാ​ത്രി​യി​ൽ

ക​മി​ഴ്ന്ന കി​ണ്ടി​ത​ൻ കു​ണ്ഠി​ത​ചൂ​ട്ട​ക​ൾ

പ​ടി​പ്പു​ര​ക്കെ​ട്ടു​ക​ൾ മോ​ന്താ​യ​മോ​ന്ത​ക​ൾ തീ​ണ്ടു​മ്പോ​ൾ

കേ​ട്ടു​വോ, നീ​യെ​ന്റെ താ​രാ​ട്ടു​മൂ​ള​ൽ...

മാ​റു​മ​റ​യ്ക്കാ​ൻ പെ​ണ്ണി​ന​ധി​കാ​ര​മി​ല്ലാ കാ​ലം

തൂ​ശ​നി​ലെ വെ​ട്ടി​വെ​ച്ച് ‘കാ​പ്പും​ത​ല​ക്കാ​രി’​പ്പെ​ണ്ണ്

ഉ​ണ്ണി ചു​ര​ത്തും മു​ല​നാ​വു​ക​ള​റു​ത്ത് മാ​റ്റി-

ഇ​ൻ​ക്വി​ലാ​ബി​ന്റെ നി​ല​വി​ളി മു​ഴ​ക്കി

ഒ​ര​ക്ഷ​ര​ഗോ​പു​രം തീ​ർ​ക്കാ​തെ വി​റ​ച്ചു​റ​ഞ്ഞ​വ​ർ

മാ​റി​ല​ണി​ഞ്ഞ ക​ല്ലു​മാ​ല​ക​ൾ കൂ​ളി​ത്ത​റ​യാ​യി

സ്മ​ര​ണ​ജ​ണ്ട​യാ​യി കെ​ട്ടി​പ്പടു​ത്ത​വ​ർ

വാ​ക്ക് ച​ത്ത വ​ട​ക്ക് ദി​ക്കി​നെ നോ​ക്കി പു​ല​ഭ്യം പ​റ​യു​ന്നു.

യാ​ച​ന​ക്ക​ണ്ണു​ക​ൾ പീ​ഡി​ത​മേ​നി​ക​ൾ

മു​ള്ള്ത​റ​ച്ച ക​രി​മ​ന​സ്സ്

വ​ന്ന​വ​ഴി​യി​ലെ തീ​ണ്ടാ​പ്പാ​ടി​ൽ

കു​ണ്ടു​കു​ഴി​ച്ചി​ല​വെ​ച്ചൊ​രു ക​ഞ്ഞി​യി​ൽ

ക​ണ്ട​ൻ. ഒ​രു പു​തു​ക​ണ്ഠ​മു​യ​ർ​ത്തി

തീ- ​വ​ര തീ​ർ​ക്കു​മ്പോ​ൾ...

ക​ണ്ണി​ൽ ക​ലി​യു​ടെ പു​ലി​ന​ഖ​മേ​ന്തി​യ

പു​ലി​യി​വ​ൾ... എ​ന്നു​ടെ പൊ​ലി​യാ​യി

ചേ​റി​ല​ലി​ഞ്ഞ് കു​ഴ​ഞ്ഞൊ​രു പു​ലി​യി​വ​ൾ

നു​ക​ചാ​ലി​ൽ വി​ത​കൂ​ട്ടു​ന്നു...

അ​വ​ൾ പാ​ടി​യു​റ​ക്കെ പൊ​ലി​യു​ന്നു.

വാ​ക്കും വ​ഴ​ക്കും ച​ത്ത​വ​ട​ക്ക് ഭ​ര​ണി​പ്പാ​ട്ടി​ല​ലി​യു​ന്നു.

Show More expand_more
News Summary - weekly literature poem