Begin typing your search above and press return to search.
proflie-avatar
Login

നഗരം

നഗരം
cancel

ചൂ​​ടു​​ള്ള പാ​​ൽ​​ക്കാ​​പ്പി​​നി​​റ​​മു​​ള്ള സാ​​യാ​​ഹ്ന​​ത്തെ ഊ​​തി​​ക്കു​​ടി​​ച്ചി​​രി​​ക്കു​​ന്നൂ, ന​​ഗ​​രം. ഇ​​ഴ​​യ​​ടു​​പ്പി​​ച്ചു തു​​ന്നി​​യവ​​ലി​​യ കെ​​ട്ടി​​ട​​ങ്ങ​​ളു​​ള്ള തെ​​രു​​വു​​ക​​ളെ​​യു​​ടു​​ത്തു വൃ​​ത്തി​​യി​​ലാ​​ണി​​രു​​പ്പ്. ഒ​​ലീ​​വു​​മ​​ര​​ങ്ങ​​ൾ​​കൊ​​ണ്ടു തീ​​ർ​​ത്തവി​​ശ​​റി കൈ​​യി​​ലു​​ണ്ട്. പ​​ല ദി​​ക്കു​​ക​​ളി​​ൽനി​​ന്നുംപ​​ള്ള വീ​​ർ​​പ്പി​​ച്ചു വ​​രു​​ന്ന തീ​​വ​​ണ്ടി​​ക​​ളും ബ​​സു​​ക​​ളും ഓ​​രോ​​രോ തു​​ള്ളി​​ക​​ളാ​​യി മ​​നു​​ഷ്യ​​രെ വീ​​ടു​​ക​​ളി​​ൽ ഇ​​റ്റി​​ച്ചുകൊ​​ണ്ടി​​രു​​ന്നു. ഒ​​രു...

Your Subscription Supports Independent Journalism

View Plans

ചൂ​​ടു​​ള്ള പാ​​ൽ​​ക്കാ​​പ്പി​​നി​​റ​​മു​​ള്ള

സാ​​യാ​​ഹ്ന​​ത്തെ

ഊ​​തി​​ക്കു​​ടി​​ച്ചി​​രി​​ക്കു​​ന്നൂ, ന​​ഗ​​രം.

ഇ​​ഴ​​യ​​ടു​​പ്പി​​ച്ചു തു​​ന്നി​​യ

വ​​ലി​​യ കെ​​ട്ടി​​ട​​ങ്ങ​​ളു​​ള്ള

തെ​​രു​​വു​​ക​​ളെ​​യു​​ടു​​ത്തു

വൃ​​ത്തി​​യി​​ലാ​​ണി​​രു​​പ്പ്.

ഒ​​ലീ​​വു​​മ​​ര​​ങ്ങ​​ൾ​​കൊ​​ണ്ടു തീ​​ർ​​ത്ത

വി​​ശ​​റി കൈ​​യി​​ലു​​ണ്ട്.

പ​​ല ദി​​ക്കു​​ക​​ളി​​ൽനി​​ന്നും

പ​​ള്ള വീ​​ർ​​പ്പി​​ച്ചു വ​​രു​​ന്ന

തീ​​വ​​ണ്ടി​​ക​​ളും ബ​​സു​​ക​​ളും

ഓ​​രോ​​രോ തു​​ള്ളി​​ക​​ളാ​​യി

മ​​നു​​ഷ്യ​​രെ വീ​​ടു​​ക​​ളി​​ൽ

ഇ​​റ്റി​​ച്ചുകൊ​​ണ്ടി​​രു​​ന്നു.

ഒ​​രു ദി​​വ​​സ​​ത്തെ പാ​​ച്ചി​​ലി​​നെ

പു​​റ​​ത്തൂ​​രിവെ​​ച്ചി​​ട്ട്,

അ​​ച്ഛ​​നു​​മ​​മ്മ​​യും തി​​രി​​ച്ചെ​​ത്തി​​യ

വീ​​ടു​​ക​​ളി​​ൽ

കു​​ട്ടി​​ക​​ളു​​ടെ ക​​ളി​​ച്ചെ​​ണ്ട​​ക​​ളു​​ടെ

കൊ​​ട്ടും പാ​​ട്ടും

ഡും ​​ഡും ഡും

​​ഡും ഡും ​​ഡും!

കു​​ഞ്ഞു​​ങ്ങ​​ളു​​ടെ സ​​ങ്ക​​ട​​ങ്ങ​​ളെ

പൊ​​ട്ടാ​​തെ

ചു​​രു​​ളു​​ക​​ളാ​​യി പൊ​​ളി​​ച്ചെ​​ടു​​ക്കു​​ന്ന

മാ​​ന്ത്രി​​ക​​വി​​ദ്യ

അ​​ച്ഛ​​ന​​മ്മ​​മാ​​ർ​​ക്ക്

വ​​ശ​​മു​​ണ്ട്.

ഉ​​രി​​ഞ്ഞെ​​ടു​​ത്ത സ​​ങ്ക​​ട​​ങ്ങ​​ളെ

ദൂ​​രെ​​യെ​​റി​​ഞ്ഞു ക​​ള​​യു​​മ്പോ​​ൾ

അ​​വ​​ർ

കു​​ടു​​കു​​ടെ ചി​​രി​​ക്കും.

ഭൂ​​മി​​ക്ക്

ഇ​​ക്കി​​ളി​​യാ​​വും.

ആ​​കാ​​ശം മേ​​ഘ​​ങ്ങ​​ളെ

മു​​തു​​കി​​ലേ​​റ്റി ആ​​ന ക​​ളി​​ക്കും.

കു​​ഞ്ഞു​​ങ്ങ​​ള​​പ്പോ​​ൾ പീ​​പ്പി​​യൂ​​തും

പീം ​​പീം പീം

​​പീം പീം ​​പീം!

നേ​​ർ​​മയേ​​റി​​യൊ​​രു

താ​​രാ​​ട്ടു​​പാ​​ട്ടി​​ലേ​​ക്ക്

കാ​​ൽ ക​​യ​​റ്റിവെ​​ച്ച്

വി​​ര​​ലു​​ണ്ട​​വ​​ർ ഉ​​റ​​ങ്ങാ​​ൻ തു​​ട​​ങ്ങും.

ന​​ഗ​​ര​​വും സ്വ​​സ്ഥ​​മാ​​യു​​റ​​ങ്ങും;

ബോം​​ബു​​ക​​ൾ പൊ​​ട്ടാ​​ൻ തു​​ട​​ങ്ങു​​ന്ന​​തു വ​​രെ!

ടെ ​​ടെ ടെ

​​ടെ ടെ ​​ടെ!

പൊ​​ട്ടി​​ക്കൊ​​ണ്ടേ​​യി​​രി​​ക്കും

ഭൂ​​മി വി​​റ​​ങ്ങ​​ലി​​ക്കും

ആ​​കാ​​ശം ക​​ളി​​ക്കാ​​ൻ മ​​റ​​ന്നുനി​​ൽ​​ക്കും

തി​​ന്നാ​​തെ,

കു​​ടി​​ക്കാ​​തെ,

കു​​ളി​​ക്കാ​​തെ,

മു​​റി​​ഞ്ഞ്,

ചോ​​ര​​യൊ​​ലി​​പ്പി​​ച്ച് പാ​​ഞ്ഞ്,

ന​​ഗ​​രം…

മ​​നു​​ഷ്യ​​ർ…

കു​​ഞ്ഞു​​ങ്ങ​​ൾ…

കു​​ഞ്ഞു​​ങ്ങ​​ളു​​ടെ ജീ​​വ​​നെ

പൊ​​ട്ടാ​​തെ

ഉ​​രി​​ഞ്ഞെ​​ടു​​ക്കു​​ന്ന

മാ​​ന്ത്രി​​ക​​വി​​ദ്യ

ബോം​​ബു​​ക​​ൾ​​ക്കു

വ​​ശ​​മു​​ണ്ട്.

കു​​ഞ്ഞു ശ​​വ​​പ്പെ​​ട്ടി​​ക​​ൾ

കൊ​​ണ്ടി​​ഴ തു​​ന്നി​​യ ന​​ഗ​​ര​​മ​​പ്പോ​​ൾ,

ചോ​​ര​​യു​​ടെ നി​​റ​​മു​​ള്ള

സാ​​യാ​​ഹ്ന​​ത്തി​​ലേ​​ക്കു നോ​​ക്കി

ചു​​രു​​ണ്ടി​​രി​​ക്കും.

മൂ​​ടിവ​​രു​​ന്ന ഇ​​രു​​ട്ടി​​നോ​​ട​​തു പാ​​ടും

എ​​ന്റെ കു​​ഞ്ഞു​​ങ്ങ​​ളേ…

എ​​ന്റെ മ​​നു​​ഷ്യ​​രേ...

എ​​ന്റെ ഒ​​ലീ​​വു​​മ​​ര​​ങ്ങ​​ളേ...

എ​​നി​​ക്കു വേ​​ദ​​നി​​ക്കു​​ന്നു

എ​​നി​​ക്കു വേ​​ദ​​നി​​ക്കു​​ന്നു

എ​​നി​​ക്കു വേ​​ദ​​നി​​ക്കു​​ന്നു...

News Summary - weekly literature poem