Begin typing your search above and press return to search.
proflie-avatar
Login

പൂ​ച്ച, സ​ന്യാ​സി

പൂ​ച്ച, സ​ന്യാ​സി
cancel

ധ്യാ​ന​ത്തി​ന് പോ​കു​മ്പോ​ൾ സ​ന്യാ​സി പൂ​ച്ച​യെ​യും കൊ​ണ്ടാ​ണ് പോ​യ​ത് ഇ​തൊ​രു ശ​ല്യ​മാ​വി​ല്ലേആ​ളു​ക​ൾ വ​ഴി​നീ​ളെ ചോ​ദി​ച്ചു അ​വ​രോ​ട് പൂ​ച്ച പ​റ​ഞ്ഞുവി​ജ​യ​നും* മാ​ർ​ക്ക് ട്വൈ​നും മു​റാ​കാ​മി​ക്കു​മൊ​പ്പം** ജീ​വി​ച്ചി​ട്ടു​ണ്ട് അ​ത്ര മൗ​നി​ക​ള​ല്ല സ​ന്യാ​സി​മാ​ർ മ​ല​മു​ക​ളി​ൽ കാ​ടി​ൻന​ടു​വി​ലാ​യി​രു​ന്നു ധ്യാ​ന​ഗൃ​ഹം ത​ണു​പ്പും ഏ​കാ​ന്ത​ത​യും ചൂ​ഴ്ന്ന സാ​യാ​ഹ്നം സ​ന്യാ​സി ധ്യാ​നം തു​ട​ങ്ങിമൗ​ന​ത്തി​ന്റെ ത​ട​വി​ൽ പൂ​ച്ച ക​ര​ഞ്ഞു ‘മ്യാ​വൂ’ എ​ന്തുവേ​ണം?സ​ന്യാ​സി ക​ണ്ണുതു​റ​ന്നു വി​ശ​ക്കു​ന്നു –പൂ​ച്ച പ​റ​ഞ്ഞു ക​രു​തി​വ​ച്ച പാ​ൽപൂ​ച്ച​യ്ക്ക്...

Your Subscription Supports Independent Journalism

View Plans

ധ്യാ​ന​ത്തി​ന് പോ​കു​മ്പോ​ൾ

സ​ന്യാ​സി പൂ​ച്ച​യെ​യും

കൊ​ണ്ടാ​ണ് പോ​യ​ത്

ഇ​തൊ​രു ശ​ല്യ​മാ​വി​ല്ലേ

ആ​ളു​ക​ൾ വ​ഴി​നീ​ളെ ചോ​ദി​ച്ചു

അ​വ​രോ​ട് പൂ​ച്ച പ​റ​ഞ്ഞു

വി​ജ​യ​നും* മാ​ർ​ക്ക് ട്വൈ​നും

മു​റാ​കാ​മി​ക്കു​മൊ​പ്പം** ജീ​വി​ച്ചി​ട്ടു​ണ്ട്

അ​ത്ര മൗ​നി​ക​ള​ല്ല സ​ന്യാ​സി​മാ​ർ

മ​ല​മു​ക​ളി​ൽ കാ​ടി​ൻ

ന​ടു​വി​ലാ​യി​രു​ന്നു ധ്യാ​ന​ഗൃ​ഹം

ത​ണു​പ്പും ഏ​കാ​ന്ത​ത​യും

ചൂ​ഴ്ന്ന സാ​യാ​ഹ്നം

സ​ന്യാ​സി ധ്യാ​നം തു​ട​ങ്ങി

മൗ​ന​ത്തി​ന്റെ ത​ട​വി​ൽ

പൂ​ച്ച ക​ര​ഞ്ഞു ‘മ്യാ​വൂ’

എ​ന്തുവേ​ണം?

സ​ന്യാ​സി ക​ണ്ണുതു​റ​ന്നു

വി​ശ​ക്കു​ന്നു –പൂ​ച്ച പ​റ​ഞ്ഞു

ക​രു​തി​വ​ച്ച പാ​ൽ

പൂ​ച്ച​യ്ക്ക് കൊ​ടു​ത്ത്

സ​ന്യാ​സി ധ്യാ​ന​ത്തി​ല​മ​ർ​ന്നു

ഓ​ർ​ത്തോ​ർ​ത്ത് പൂ​ച്ച

പി​ന്നെ​യും ക​ര​ഞ്ഞു

ഇ​നി​യെ​ന്താ – സ​ന്യാ​സി

അ​ക്ഷ​മ​നാ​യി

കാ​മ​ന​ക​ളു​ണ​രു​ന്നു

കാ​മു​കി​യെ കാ​ണ​ണം

പൂ​ച്ച ചി​രി​ച്ചു

ഇ​ത് ധ്യാ​ന​ത്തി​ന്റെ സ​മ​യ​മാ​ണ്

മ​ല​യി​റ​ങ്ങു​മ്പോ​ൾ കാ​ണാം – സ​ന്യാ​സി

ധ്യാ​നി​ച്ചാ​ൽ എ​ന്തുകി​ട്ടും?

പൂ​ച്ച ജി​ജ്ഞാ​സു​വാ​യി

മോ​ക്ഷം, പു​ണ്യം

സ​ന്യാ​സി പ​റ​ഞ്ഞു

ഭ​ക്ഷി​ച്ചാ​ലും ഇ​ണ​ചേ​ർ​ന്നാ​ലും

കി​ട്ടു​ന്നു​ണ്ട​ല്ലോ അ​ത്

പൂ​ച്ച ചോ​ദ്യ​മെ​റി​ഞ്ഞു

അ​റി​യി​ല്ലെ​നി​ക്ക്

അ​ലൗ​കി​ക​നാ​ണ് ഞാ​ൻ

സ​ന്യാ​സി പ​റ​ഞ്ഞു

പൂ​ച്ച പി​ന്നെ​യും ക​ര​ഞ്ഞു

സ​ന്യാ​സി ക്ഷു​ഭി​ത​നാ​യി

ഒ​ര​ഭ്യാ​സി​യു​ടെ

മെ​യ് വ​ഴ​ക്ക​ത്തോ​ടെ

അ​യാ​ള​തി​നെ

മ​ര​പ്പൊ​ക്ക​ത്തി​ലേ​ക്കെ​റി​ഞ്ഞു

നി​മി​ഷ​ങ്ങ​ൾ​ക്ക​കം

നാ​ലു​കാ​ലി​ൽ വീ​ണ്

അ​ത് സ​ന്യാ​സി​യോ​ട്

ചേ​ർ​ന്നു നി​ന്നു

ത​ണു​പ്പു കൂ​ടി​ക്കൂ​ടി വ​ന്നു

സ​ന്യാ​സി പൂ​ച്ച​യെ

ചേ​ർ​ത്തു പി​ടി​ച്ചു

മ​ല​യി​റ​ങ്ങു​മ്പോ​ൾ

പൂ​ച്ച സ​ന്യാ​സി​യെ​യും

കൊ​ണ്ടാ​ണ് പോ​യ​ത്

ആ​ളു​ക​ൾ ചോ​ദി​ച്ചു

ഇ​യാ​ളൊ​രു ശ​ല്യ​മാ​വി​ല്ലേ..!

=======

*ഒ.​വി. വി​ജ​യ​ൻ

** ഹ​രു​കി മു​റാ​കാ​മി (ജാ​പ്പ​നീ​സ് എ​ഴു​ത്തു​കാ​ര​ൻ) 

News Summary - weekly literature poem