Begin typing your search above and press return to search.
proflie-avatar
Login

ശബ്ദവിത്ത്

ശബ്ദവിത്ത്
cancel

ഭ​​ദ്രം ഈ ​​സു​​ഖ​​വാ​​സ മ​​ന്ദി​​രം

മു​​ദ്രി​​തം ജ​​നാ​​ല​​ക​​ൾ

ശീ​​തീ​​കൃ​​തം മു​​റി​​ക​​ൾ

എ​​ത്ര​​മേ​​ൽ സു​​ഖ​​പ്ര​​ദം!

കാ​​റ്റു ക​​ട​​ക്കാ​​തെ ഏ​​റെ സു​​ര​​ക്ഷി​​തം!

മു​​റ്റ​​ത്തു വീ​​ശി​​പ്പ​​ര​​ക്കു​​ന്ന കാ​​റ്റി​​ന്

മ​​നു​​ഷ്യ​​വി​​യ​​ർ​​പ്പി​​ന്റെ ഗ​​ന്ധം.

സു​​ഖ മ​​ന്ദി​​രം ഗ​​ന്ധ​​വി​​മു​​ക്തം;

ശ​​ബ്ദ​​വി​​ഹീ​​നം. (മൃ​​തം)

താ​​ഴെ നി​​ര​​ത്തി​​ലെ ശ​​ബ്ദ​​ങ്ങ​​ൾ

ത​​ല​​യി​​ട്ട​​ടി​​ച്ചു ച​​ത​​യു​​ന്ന സ​​ർ​​പ്പ​​ങ്ങ​​ൾ.

ഹൃ​​ദ​​യ​​ങ്ങ​​ൾ നൊ​​ന്തു -

നു​​റു​​ങ്ങു​​ന്നൊ​​രൊ​​ച്ച​​ക​​ൾ

തൊ​​ട്ടു​​കൂ​​ടാ​​തെ പ​​രു​​ങ്ങു​​ന്നു പി​​ന്നെ​​യും.

തോ​​ക്കു​​ക​​ൾ പു​​ക​​യും തെ​​രു​​വി​​ൽ

ഒ​​രു പൈ​​ത​​ൽ ഒ​​റ്റ​​യ്‌​​ക്കു

നി​​ല​​വി​​ളി​​യാ​​യ് അ​​ല​​യു​​ന്നു.

ഈ ​​മു​​റി എ​​ത്ര സു​​ര​​ക്ഷി​​തം!

ശ​​ബ്ദ മു​​ക്തം, സു​​ഖ ശീ​​ത​​ളം!

കാ​​റ്റി​​ന്റെ കേ​​ൾ​​ക്കാ​​ത്ത പ്ര​​വ​​ച​​ന​​മി​​ങ്ങ​​നെ:

‘‘ചു​​മ​​രു​​ക​​ളി​​ൽ

വി​​ള്ള​​ലു​​ണ്ടാ​​കാ​​തി​​രി​​ക്കി​​ല്ല.

ഗോ​​പു​​ര​​മേ​​ട​​ക​​ൾ

ച​​രി​​ഞ്ഞു ത​​ക​​രാ​​തി​​രി​​ക്കി​​ല്ല.

ശ​​ബ്ദവി​​ത്തു​​ക​​ൾ

പൊ​​ട്ടി​​ത്തെ​​റി​​ക്കാ​​തി​​രി​​ക്കി​​ല്ല.’’


Show More expand_more
News Summary - weekly literature poem