Begin typing your search above and press return to search.
proflie-avatar
Login

മൂ​ന്നു ക​വി​ത​ക​ള്‍

മൂ​ന്നു ക​വി​ത​ക​ള്‍
cancel

1. മാ​നും സിം​ഹ​വും ല​ളി​ത​മാ​യ മെ​ലി​ഞ്ഞ ഒ​രു വാ​ക്ക് പോ​ലെവി​റ​യ്ക്കു​ന്ന ഒ​രു മാ​ന്‍കു​ട്ടി​യെ ഞാ​ന്‍ ക​ണ്ടു. അ​തി​നു പി​റ​കി​ല്‍ വ്യാ​ക​ര​ണ​ത്തി​ന്റെ സിം​ഹം വാ ​പി​ള​ര്‍ന്നു നി​ന്നു. മാ​ന്‍കു​ട്ടി ഓ​ടി ഒ​രു ക​വി​ത​യു​ടെ വ​രി​യി​ല്‍ അ​ഭ​യം തേ​ടി, കു​ത്തു​ക​ളും കോ​മ​ക​ളും പു​ല്ലും പൂ​ക്ക​ളു​മാ​യി മാ​റി അ​തി​നെ മൂ​ടി. സിം​ഹം ഇ​ന്നും അ​ല​റി അ​തി​നെ തേ​ടി ന​ട​ക്കു​ന്നു,ഓ​രോ ക​വി​ത​യും മ​ണ​ത്തു നോ​ക്കു​ന്നു അ​തി​ന്റെ പു​ള്ളി​ക​ളി​ലും വ​ള്ളി​ക​ളി​ലും വ​സ​ന്തം വ​ന്നു നി​റ​യു​ന്ന​ത് ക​ണ്ട് അ​ത് അ​മ്പ​ര​ന്നു തി​രി​ച്ചു​ന​ട​ക്കു​ന്നു, അ​ടു​ത്ത മാ​ന്‍കു​ട്ടി​യെ തേ​ടി. 2....

Your Subscription Supports Independent Journalism

View Plans

1. മാ​നും സിം​ഹ​വും

ല​ളി​ത​മാ​യ മെ​ലി​ഞ്ഞ ഒ​രു വാ​ക്ക് പോ​ലെ

വി​റ​യ്ക്കു​ന്ന ഒ​രു മാ​ന്‍കു​ട്ടി​യെ ഞാ​ന്‍ ക​ണ്ടു.

അ​തി​നു പി​റ​കി​ല്‍ വ്യാ​ക​ര​ണ​ത്തി​ന്റെ സിം​ഹം

വാ ​പി​ള​ര്‍ന്നു നി​ന്നു.

മാ​ന്‍കു​ട്ടി ഓ​ടി ഒ​രു ക​വി​ത​യു​ടെ വ​രി​യി​ല്‍

അ​ഭ​യം തേ​ടി, കു​ത്തു​ക​ളും കോ​മ​ക​ളും

പു​ല്ലും പൂ​ക്ക​ളു​മാ​യി മാ​റി അ​തി​നെ മൂ​ടി.

സിം​ഹം ഇ​ന്നും അ​ല​റി അ​തി​നെ തേ​ടി ന​ട​ക്കു​ന്നു,

ഓ​രോ ക​വി​ത​യും മ​ണ​ത്തു നോ​ക്കു​ന്നു

അ​തി​ന്റെ പു​ള്ളി​ക​ളി​ലും വ​ള്ളി​ക​ളി​ലും

വ​സ​ന്തം വ​ന്നു നി​റ​യു​ന്ന​ത് ക​ണ്ട് അ​ത്

അ​മ്പ​ര​ന്നു തി​രി​ച്ചു​ന​ട​ക്കു​ന്നു,

അ​ടു​ത്ത മാ​ന്‍കു​ട്ടി​യെ തേ​ടി.

2. വാ​യ​ന, എ​ഴു​ത്ത്

പ​ക​ല്‍ മു​ഴു​വ​ന്‍ ഞാ​ന്‍

ക​വി​ത​ക​ള്‍ വാ​യി​ക്ക​യാ​യി​രു​ന്നു:

ന​ജ് വാ​ന്‍ ദ​ര്‍വീശ്, യ​ഹൂ​ദാ അ​മി​ച്ചാ​യ്,

അ​മീ​ര്‍ ഓ​ര്‍, ജാ​ക്കി കേ, ​മി​ലാ​ന്‍ ജെ​സി.

രാ​ത്രി ഞാ​ന്‍ ഒ​രു ക​വി​ത എ​ഴു​തി

അ​തി​ല്‍ ഇ​ല്ലാ​യി​രു​ന്നു:

ന​ജ് വാ​ന്‍ ദ​ര്‍വീ​ശ്, യ​ഹൂ​ദാ അ​മി​ച്ചാ​യ്,

അ​മീ​ര്‍ ഓ​ര്‍, ജാ​ക്കി കേ, ​മി​ലാ​ന്‍ ജെ​സി.

ഉ​ണ്ടാ​യി​രു​ന്ന​ത് ഒ​രു ക​വി​ത​യെ​ക്കൂ​ടി

അ​തി​ജീ​വി​ച്ച ഞാ​ന്‍ മാ​ത്രം.

3. ബു​ദ്ധി

ക​ല്‍ക്ക​രി മു​ഴു​വ​ന്‍ ഞ​ങ്ങ​ള്‍

വ​ണ്ടി ഓ​ടി​ച്ചു തീ​ര്‍ത്തു

ഇ​രു​മ്പു മു​ഴു​വ​ന്‍

ആ​യു​ധ​ങ്ങ​ളു​ണ്ടാ​ക്കി യു​ദ്ധ​ങ്ങ​ള്‍ ന​ട​ത്തി

സ്വ​ർണം മു​ഴു​വ​ന്‍

ആ​ഭ​ര​ണ​ങ്ങ​ളു​ണ്ടാ​ക്കി കൈ​മാ​റി

കാ​ടു​ക​ള്‍ മു​ഴു​വ​ന്‍ ഞ​ങ്ങ​ള്‍

പാ​ര്‍ക്കു​ക​ളും മൈ​താ​ന​ങ്ങ​ളു​മാ​ക്കി

പു​ഴ​ക​ള്‍ മു​ഴു​വ​ന്‍ ഞ​ങ്ങ​ള്‍

മ​ണ​ല്‍ ഊ​റ്റി വ​റ്റി​ച്ചു

പ​ർവ​ത​ങ്ങ​ള്‍ ഉ​രു​കാ​നും

സ​മു​ദ്ര​ങ്ങ​ള്‍ തി​ള​യ്ക്കാ​നും തു​ട​ങ്ങി​യ​പ്പോ​ള്‍

ബാ​ക്കി​യാ​യ മ​ണ്ണി​ല്‍ നി​റ​യെ

ഞ​ങ്ങ​ള്‍ ഞ​ങ്ങ​ള്‍ക്കാ​യി​ത്ത​ന്നെ

ശ​വ​ക്കു​ഴി​ക​ളു​ണ്ടാ​ക്കി.

ഇ​പ്പോ​ള്‍ ഞ​ങ്ങ​ള്‍ കൃ​ത്രി​മബു​ദ്ധി

ഉ​പ​യോ​ഗി​ച്ച് ഒ​രു കൃ​ത്രി​മ​ലോ​കം

നി​ർമി​ക്കു​ക​യാ​ണ്,

കൃ​ത്രി​മ​മാ​യ കാ​ട്, പു​ഴ,

പ​ര്‍വ​തം, സ​മു​ദ്രം, സ്വ​പ്നം, ഭാ​ഷ.

ച​ന്ദ്ര​നി​ലോ ചൊ​വ്വ​യി​ലോ

ഒ​രു തു​ണ്ട് നി​ലം വാ​ങ്ങ​ണം,

മ​ല​യാ​ളം കൃ​ഷി ചെ​യ്യാ​ന്‍.

News Summary - weekly literature poem