Begin typing your search above and press return to search.
proflie-avatar
Login

അച്ഛൻ

അച്ഛൻ
cancel

01അച്ഛനിരുട്ടിലാണെപ്പൊഴും പോരുക! ഇന്നും വരാറു- ണ്ടിരുട്ടു മാറ്റാൻ. അല്ലൽക്കയങ്ങളിൽ വെട്ടവും ശ്വാസവും അത്രയ്ക്ക-കലെയാപ്പോയകാലം. തുഴയുന്ന പക്വത! കാറ്റിലും കോളിലും അഴൽമിന്നിക്കത്തുമപാരശക്തി. എണ്ണിയുമെഴുതിയും പകരുവാനാവാത്ത പാഠങ്ങ-ളെത്ര കുറുക്കിത്തന്നു യൂണിവേഴ്സിറ്റികൾക്കാകാത്ത ജീവിതപാഠങ്ങൾ-ക്കച്ഛൻ ഗുരുപ്രഭാവൻ! വെട്ടമധികരിച്ചും വരാറുണ്ടന്ധകാരം വഴികളിലെൻ മുന്നിൽ ഇന്നുമിരുട്ടിലാണച്ഛൻവരാറുള്ളതതുപോലെ വെട്ടംവേറില്ലതന്നെ! ആകാശമിഴികളേ ആലക്തികങ്ങളേ ആകാനിങ്ങൾക്കീ പദംഗ്രഹിക്കാൻ! 02ഇടവഴിപ്പെണ്ണി​ന്റെ തേളുകുത്തീയെ​ന്റെ കൈതരിക്കുമ്പൊഴും ‘‘അരുതരുത്! അതുനി​ന്റെ പെങ്ങൾ!’’...

Your Subscription Supports Independent Journalism

View Plans

01

അച്ഛനിരുട്ടിലാണെപ്പൊഴും

പോരുക! ഇന്നും വരാറു-

ണ്ടിരുട്ടു മാറ്റാൻ.

അല്ലൽക്കയങ്ങളിൽ വെട്ടവും ശ്വാസവും അത്രയ്ക്ക

-കലെയാപ്പോയകാലം.

തുഴയുന്ന പക്വത! കാറ്റിലും കോളിലും അഴൽമിന്നി

ക്കത്തുമപാരശക്തി.

എണ്ണിയുമെഴുതിയും പകരുവാനാവാത്ത പാഠങ്ങ-

ളെത്ര കുറുക്കിത്തന്നു

യൂണിവേഴ്സിറ്റികൾക്കാകാത്ത ജീവിതപാഠങ്ങൾ-

ക്കച്ഛൻ ഗുരുപ്രഭാവൻ!

വെട്ടമധികരിച്ചും വരാറുണ്ടന്ധകാരം വഴികളി

ലെൻ മുന്നിൽ

ഇന്നുമിരുട്ടിലാണച്ഛൻ

വരാറുള്ളതതുപോലെ

വെട്ടംവേറില്ലതന്നെ!

ആകാശമിഴികളേ ആലക്തികങ്ങളേ ആകാ

നിങ്ങൾക്കീ പദംഗ്രഹിക്കാൻ!

02

ഇടവഴിപ്പെണ്ണി​ന്റെ തേളുകുത്തീയെ​ന്റെ

കൈതരിക്കുമ്പൊഴും

‘‘അരുതരുത്! അതു

നി​ന്റെ പെങ്ങൾ!’’ എന്നെ​ന്റെ

പയ്യനെ കെട്ടിയിട്ടടിയോടടി...

-മുഴങ്ങുന്ന

മര്യാദതച്ഛൻ!

കുറുക്കുവഴിപ്പാഠവഴികളിൽ

നൂറിനു

നൂറ്റൊന്നുവാങ്ങി ഞാൻ

കേമനാവാൻ കൊതി-

പ്പടി ചവിട്ടീടവെ

‘‘വേണ്ടവേണ്ടെ’’ന്നെ​ന്റെ

കൈപിടിച്ചെന്നുമേ

തോല്ക്കുവാൻ

കൂടെ നടന്നതച്ഛൻ!

ചെയ്യാതെ കൊയ്യുവാൻ

കയ്യാളും പൊയ്യുകൾ

തുമ്പിക്കൈ ചുറ്റിവലി

ക്കുന്ന കാലത്തു

വാരിക്കുഴിയിലെൻ

കൊമ്പനെ

വീഴ്ത്തിയുയർത്തിയ

തന്ത്രമച്ഛൻ!

ഇമവെട്ടിയിന്നുമെ-

ന്നാത്മാവിലിടിവെട്ടി

ആന്ധ്യമകറ്റുമാകാശമച്ഛൻ!

എഴുന്നള്ളിക്കാനൊരു

കൊമ്പനും കൊമ്പ​ന്റെ

മേലേയിരുത്താൻ തിടമ്പും

ഞാനെന്റെ മക്കൾക്കു

ഭാഗം കൊടുക്കവെ

ഞാനെ​ന്റെയച്ഛനും

അച്ഛ​ന്റെയച്ഛനും!

News Summary - weekly literature poem