Begin typing your search above and press return to search.
proflie-avatar
Login

വഴികാട്ടി

വഴികാട്ടി
cancel

ആ​കാ​ശ​ത്തെ പ​രി​ച​യ​പ്പെ​ട​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹി​ച്ച​ത്.

പ​ക്ഷി​ക​ളോ​ട് ചോ​ദി​ച്ചു. അ​വ കൊ​ക്കു​ക​ൾ കൂ​ർ​പ്പി​ച്ച്

കു​റെഭാ​ഗം അ​ള​ന്നു​വ​ച്ചു.

മ​ര​ങ്ങ​ളോ​ട് ചോ​ദി​ച്ചു. അ​വ​ർ ചി​ല്ല​ക​ൾ വി​ട​ർ​ത്തി

താ​യ്ത്ത​ടി​യെ പു​ണ​ർ​ന്നുനി​ന്നു.

പൂ​ക്ക​ളോ​ട് ചോ​ദി​ച്ചു. കു​ട്ടി​ക​ളെ കാ​ണൂ​യെ​ന്ന്

മ​റു​പ​ടി കി​ട്ടി

പു​ഴ ഒ​ഴു​ക്കൊ​ന്നു നി​ർ​ത്തി​യും പ​ർ​വത​ങ്ങ​ൾ ഉ​ല​യാ​ൻ

ശ്ര​മി​ച്ചും പ​രി​ഭ​വ​പ്പെ​ട്ടു.

പാ​റ​ക്കൂ​ട്ട​ങ്ങ​ൾ ഉ​റ​ച്ച ശ​ബ്ദ​ത്തി​ൽ ചി​രി​ച്ചും, മ​ഴ​വി​ല്ല്

സൂ​ര്യ​നെ ചൂ​ണ്ടി​യും നി​ശ്ശബ്ദ​രാ​യി.

ഇ​തൊ​ന്നു​മ​റി​യാ​തെ പ​ക്ഷി​ക്കും മ​ര​ച്ചി​ല്ലയ്ക്കും ​ഇ​ട​യി​ലെ

ഒ​റ്റമു​റി​യി​ൽ ആ​കാ​ശം വി​ശ്ര​മി​ച്ചു.

അ​ന്വേ​ഷി​ച്ചുവ​രു​ന്ന​വ​രെ കാ​ണി​ക്കാ​ൻ കു​ഞ്ഞുന​ക്ഷ​ത്ര​വും കാ​തി​ൽ തൂ​ക്കി​യി​രു​ന്നു.

Show More expand_more
News Summary - weekly literature poem