Begin typing your search above and press return to search.
proflie-avatar
Login

എ​ന്നേ​ക്കും ജീ​വ​നോ​ടെ

എ​ന്നേ​ക്കും ജീ​വ​നോ​ടെ
cancel

എ​ന്റെ പ്രി​യ​പ്പെ​ട്ട ജ​ന്മ​നാ​ട്

സ്വേച്ഛാ​ധി​പത്യ​ത്തി​ന്റെ മ​രു​ക്കാ​ട്ടി​ൽ

വേ​ദ​ന​യും യാ​ത​ന​യും ചു​ര​ത്തി നീ

​എ​ത്ര കാ​ല​മെ​ന്ന​ത്

പ്ര​ശ്ന​മേ​യ​ല്ല

അ​വ​ർ​ക്ക് നി​ന്റെ

ക​ണ്ണു​ക​ൾ

പി​ഴു​തെ​ടു​ക്കാ​നാ​വി​ല്ല

നി​ന്റെ ആ​ശ​ക​ളും കി​നാ​ക്ക​ളും

കൊ​ല്ലാ​നാ​വി​ല്ല.

ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​ക്കാ​നു​ള്ള

നി​ന്റെ ആ​ഗ്ര​ഹം

കു​രി​ശി​ലേ​റ്റാ​നാ​വി​ല്ല

ന​മ്മു​ടെ കു​ട്ടി​ക​ളു​ടെ പു​ഞ്ചി​രി

ക​ട്ടെ​ടു​ക്കാ​നോ,

ന​ശി​പ്പി​ക്കാ​നോ,

തീ​യി​ടാ​നോ ആ​വി​ല്ല.

കാ​ര​ണം ഞ​ങ്ങ​ളു​ടെ

ആ​ഴ​ത്തി​ലു​ള്ള

സ​ങ്ക​ട​ങ്ങ​ളി​ൽനി​ന്ന്

ഞ​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ന്റെ​യും

മ​ര​ണ​ത്തി​ന്റെ​യും

പു​തു​മ​യി​ൽനി​ന്ന്

നി​ന്നി​ൽ ജീ​വി​തം

വീ​ണ്ടും

ജ​ന്മ​മെ​ടു​ക്കു​ക

ത​ന്നെ ചെ​യ്യും.

ഫദ്​വ തു​ഖാ​ൻ (1917-2003)

ഫ​ല​സ്തീ​നി​യ​ൻ ചെ​റു​ത്തു​നി​ൽ​പി​ന്റെ ക​വി. ‘A Mountainous Journey’, ‘The Last Melody’, ‘Daily Nightmares: Ten Poems’ എ​ന്നി​വ പ്ര​ധാ​ന കൃ​തി​ക​ൾ.

Show More expand_more
News Summary - weekly literature poem