Begin typing your search above and press return to search.
തുലനം
Posted On date_range 16 Feb 2025 3:16 PM IST
Updated On date_range 16 Feb 2025 3:16 PM IST

കൊഴിഞ്ഞുവീണതും
പെറുക്കിയെടുത്തതും
തുലനംചെയ്തപ്പോൾ
ഇടതിനോ വലതിനോ
കൂടുതൽ ഭാരം?
കാക്കക്കണ്ണുവെച്ച്
ചെരിഞ്ഞുനോക്കി.
കൊഴിഞ്ഞുവീണതും
പെറുക്കിയെടുത്തതും
കാണാനായില്ല.
അപ്പോഴും
സൂചിക്കുഴിയിൽ ഒട്ടകങ്ങൾ
പ്രവേശിച്ചുകൊണ്ടേയിരുന്നു.
