Begin typing your search above and press return to search.
proflie-avatar
Login

ആ​ൺ​മീ​യം

ആ​ൺ​മീ​യം
cancel

ഒ​റ്റ​ന​ക്ഷ​ത്ര​വെ​ട്ട​ത്തി​രികെ​ട്ടു​പോ​കാ​തെ കാ​റ്റ​ത്ത് ത​ത്തി​നി​ൽ​ക്കു​ന്ന രാ​ത്രി​യി​ൽ പൊ​ട്ടു​വീ​ണൊ​രു മേ​ശ മേ​ൽ ഒ​ട്ടു ചൂ​ടാ​റി​യെ​ന്ന പോ​ൽ മു​ട്ടി​മു​ട്ടാ​തെ പാ​ത്ര​ങ്ങ​ൾ ന​ത്ത് മൂ​ളു​ന്നൊ​രി​ട​വ​ഴി- പ്പൊ​ത്ത് ചൂ​ളം വി​ളി​ക്ക​വേ തോ​ട്ടി​റ​മ്പി​ലെ​പ്പാ​ല​യോ നാ​ട്ടു​കൈ​ത​ക​ൾ പൂ​ത്ത​തോ മ​ത്ത് വീ​ശി​പ്പ​ര​ക്കു​ന്നു ക​ദ​ളി​വാ​ഴ​യോ മു​ള​ക​ളോ തൊ​ടി​യി​ലാ​ളു​ന്നു നി​ഴ​ലു​ക​ൾ ക​ത​ക് കി​രു​കി​രെ തു​റ​ക്ക​വേ ക​ട്ടി​ള​പ്പ​ടി വി​റ​ച്ചു​വോ ച​ളി​പു​ര​ണ്ടു​ള്ള പാ​യ​യി​ൽ ചു​ളി​വ് പ​ട​മാ​യ് ചി​രി​ക്കു​ന്നു ഉ​ത്ത​ര​ത്തി​ൽ...

Your Subscription Supports Independent Journalism

View Plans

ഒ​റ്റ​ന​ക്ഷ​ത്ര​വെ​ട്ട​ത്തി​രി

കെ​ട്ടു​പോ​കാ​തെ കാ​റ്റ​ത്ത്

ത​ത്തി​നി​ൽ​ക്കു​ന്ന രാ​ത്രി​യി​ൽ

പൊ​ട്ടു​വീ​ണൊ​രു മേ​ശ മേ​ൽ

ഒ​ട്ടു ചൂ​ടാ​റി​യെ​ന്ന പോ​ൽ

മു​ട്ടി​മു​ട്ടാ​തെ പാ​ത്ര​ങ്ങ​ൾ

ന​ത്ത് മൂ​ളു​ന്നൊ​രി​ട​വ​ഴി-

പ്പൊ​ത്ത് ചൂ​ളം വി​ളി​ക്ക​വേ

തോ​ട്ടി​റ​മ്പി​ലെ​പ്പാ​ല​യോ

നാ​ട്ടു​കൈ​ത​ക​ൾ പൂ​ത്ത​തോ

മ​ത്ത് വീ​ശി​പ്പ​ര​ക്കു​ന്നു

ക​ദ​ളി​വാ​ഴ​യോ മു​ള​ക​ളോ

തൊ​ടി​യി​ലാ​ളു​ന്നു നി​ഴ​ലു​ക​ൾ

ക​ത​ക് കി​രു​കി​രെ തു​റ​ക്ക​വേ

ക​ട്ടി​ള​പ്പ​ടി വി​റ​ച്ചു​വോ

ച​ളി​പു​ര​ണ്ടു​ള്ള പാ​യ​യി​ൽ

ചു​ളി​വ് പ​ട​മാ​യ് ചി​രി​ക്കു​ന്നു

ഉ​ത്ത​ര​ത്തി​ൽ ചി​ല​പ്പു​ക​ൾ

ഇ​ത്ര വൈ​കി​യ​തെ​ന്തി​നാ​യ്

കാ​ത്ത​തൊ​ക്കെ​യും വ​ന്നു​പോ​യ്

നേ​ർ​ത്ത വെ​ളി​യ​ട പ​റ​ന്നു​പോ​യ്

കാ​റ്റ് തി​രി​യൂ​തി​യെ​പ്പൊ​ഴോ

ക​ത​ക് നൂ​ണ്ട് ക​ട​ന്നു​പോ​യ്

പ​തി​വ് പോ​ലെ​യി​റ​ങ്ങ​വേ

നാ​ളെ മാ​റാ​പ്പി​ലൊ​രു പൊ​തി-

ച്ചോ​റ് കു​ടി​നീ​ര് പ​ല​വ​ക-

പ്പ​റ്റു​നാ​ൾ​വ​ഴി​പ്പു​സ്ത​കം

തു​ന്ന​ൽ വി​ട്ട തൂ​വാ​ല തി​രി-

ച്ച​റി​യ​ൽ കാ​ർ​ഡു​മെ​ടു​ക്ക​ണം.

News Summary - shivakumar poetry anmeeyam