Begin typing your search above and press return to search.
proflie-avatar
Login

ആ ​ച​വി​ട്ട് ആ​രു​ടേ​താ​ണ്?

ആ ​ച​വി​ട്ട് ആ​രു​ടേ​താ​ണ്?
cancel

അ​ന​ന്ത​രം നീ​തി​മാ​ന്റെ വ​ര​വാ​യികു​ഞ്ഞേ, നി​ന്നെ ച​വി​ട്ടി​യ​ത് ആ​ര്?പ​റ​ന്നു​വ​ന്ന കി​ളി​യാ​ണോ?പ​രു​ന്താ​ണോ?കാ​റ്റാ​ണോകു​ഞ്ഞേനി​ന്നെ ആ​രാ​ണ് ച​വി​ട്ടി​തെ​റി​പ്പി​ച്ച​ത്?ആ​രാ​ണ് നി​ന്റെ വാ​രി​യെ​ല്ലു പൊ​ട്ടി​ച്ച​ത്?മു​ഷി​ഞ്ഞ കു​പ്പാ​യം തെ​രു​പ്പി​ടി​ച്ചു​കൊ​ണ്ട്നീ ​റോ​ഡ​രി​കി​ൽ നി​ന്ന​തും,സ്വ​ർ​ണ​ര​ഥം അ​രി​കെ വ​ന്ന​തും,ഐ​സ്ക്രീം മ​ണം പ​ര​ന്ന​തുംനീ ​ര​ഥ​ത്തി​നു​ള്ളി​ലേ​ക്ക് നോ​ക്കി​യ​തുംനോ​ട്ടം ക​ണ്ടി​റ​ങ്ങി​വ​ന്ന രാ​ജ​കു​മാ​ര​ൻചാ​ട്ട​വാ​റി​ല്ലാ​ത്ത​തി​നാ​ൽകാ​ൽ​പ്പ​ന്തെ​ന്ന​പോ​ലെനി​ന്നെ ഊ​ക്കി​ൽ ച​വി​ട്ടി​പ്പ​റ​ത്തി​യ​തുംനീ ​കി​നാ​വു ക​ണ്ട​ത​ല്ലേ?ഈ...

Your Subscription Supports Independent Journalism

View Plans

​ന​ന്ത​രം നീ​തി​മാ​ന്റെ വ​ര​വാ​യി

കു​ഞ്ഞേ, നി​ന്നെ ച​വി​ട്ടി​യ​ത് ആ​ര്?

പ​റ​ന്നു​വ​ന്ന കി​ളി​യാ​ണോ?

പ​രു​ന്താ​ണോ?

കാ​റ്റാ​ണോ

കു​ഞ്ഞേ

നി​ന്നെ ആ​രാ​ണ് ച​വി​ട്ടി​തെ​റി​പ്പി​ച്ച​ത്?

ആ​രാ​ണ് നി​ന്റെ വാ​രി​യെ​ല്ലു പൊ​ട്ടി​ച്ച​ത്?

മു​ഷി​ഞ്ഞ കു​പ്പാ​യം തെ​രു​പ്പി​ടി​ച്ചു​കൊ​ണ്ട്

നീ ​റോ​ഡ​രി​കി​ൽ നി​ന്ന​തും,

സ്വ​ർ​ണ​ര​ഥം അ​രി​കെ വ​ന്ന​തും,

ഐ​സ്ക്രീം മ​ണം പ​ര​ന്ന​തും

നീ ​ര​ഥ​ത്തി​നു​ള്ളി​ലേ​ക്ക് നോ​ക്കി​യ​തും

നോ​ട്ടം ക​ണ്ടി​റ​ങ്ങി​വ​ന്ന രാ​ജ​കു​മാ​ര​ൻ

ചാ​ട്ട​വാ​റി​ല്ലാ​ത്ത​തി​നാ​ൽ

കാ​ൽ​പ്പ​ന്തെ​ന്ന​പോ​ലെ

നി​ന്നെ ഊ​ക്കി​ൽ ച​വി​ട്ടി​പ്പ​റ​ത്തി​യ​തും

നീ ​കി​നാ​വു ക​ണ്ട​ത​ല്ലേ?

ഈ ​ഒ​ടി​ഞ്ഞ വാ​രി​യെ​ല്ലും,

ഈ ​നീ​റ്റ​ലും വേ​ദ​ന​യു​മ​ട​ക്കം?

“അ​ല്ല.’’

കു​ഞ്ഞു പ​റ​ഞ്ഞു

“അ​ല്ല, ഞാ​ൻ കി​നാ​വി​ല​ല്ല,

എ​ന്നെ ച​വി​ട്ടി​യ​ത്

കാ​റ്റ​ല്ല

പ​രു​ന്തും കി​ളി​യു​മ​ല്ല

അ​മ്മ​യ​ല്ല

കാ​ണാ​താ​യ എ​ന്റെ അ​ച്ഛ​ന​ല്ല’’

പി​ന്നെ​യാ​ര്?


കു​ഞ്ഞ് ചു​റ്റും നോ​ക്കി

അ​വ​ന്റെ നേ​രേ

അ​ശ്ലീ​ല​ചി​ഹ്നം​പോ​ലെ പൊ​ന്തി​നി​ൽ​ക്കു​ന്ന

ഉ​ട​ലു​ക​ൾ ക​ണ്ടു

ഉ​യ​ർ​ന്നു​വ​രു​ന്ന കാ​ലു​ക​ൾ ക​ണ്ടു

അ​വ​യു​ടെ ഉ​ട​മ​ക​ൾ​ക്ക്

ഒ​രേ ഛായ

​ഒ​രേ നി​റം,

ഒ​രേ വ​ലി​പ്പം

ഒ​രേ തെ​റി വാ​യ,

ഒ​രേ തെ​റി​ത്തു​പ്പ​ൽ

ഒ​രേ ഓ​ങ്ങ​ൽ

ഒ​രേ കൈ

​ഒ​രേ ലാ​ത്തി

ഒ​രേ വീ​ശ​ൽ

അ​വ​രൊ​രേ വ​ർ​ഗം,

അ​വ​ർ​ക്കൊ​രേ മാ​ർ​ഗം

ഒ​രേ വേ​ഗം

ഒ​രേ ര​ഥം,

ഒ​രേ തേ​രാ​ളി!

അ​ന​ന്ത​രം...

നീ​തി​മാ​ൻ പ​റ​ഞ്ഞു

‘‘ആ ​ച​വി​ട്ട് എ​ന്റേ​ത​ല്ല.’’

കു​ഞ്ഞ് നീ​തി​മാ​നെ നോ​ക്കി

നീ​തി​മാ​ൻ മ​ന്ദ​ഹ​സി​ച്ചു

ഒ​രേ ചി​രി, അ​തേ ചി​രി!



ചിത്രീകരണം: വിനീത് എസ്. പിള്ള

News Summary - savithri rajeevan chavitt