Begin typing your search above and press return to search.
പാപഭാരം
Posted On date_range 25 Jun 2023 11:20 AM IST
Updated On date_range 25 Jun 2023 11:20 AM IST

നിന്റെ സൗഹൃദം
ഒരു നൂൽപാലമാണ്
സ്‌നേഹത്തിന്റെ,
വാത്സല്യത്തിന്റെ,
പ്രണയത്തിന്റെ
ആണിക്കുറ്റിയില്‍
ബന്ധിതമായ
നൂൽപാലം!
എന്റെ സ്‌നേഹം
നീ നാട്ടിയ
ബലിക്കല്ലില്‍
തലതല്ലിച്ചാകുന്ന
വെറും ചാവേര്‍!
സൗഹൃദമെന്നത്
നാട്യങ്ങള്‍
ഊതിനിറച്ച
ബലൂണുകളാണ്!
ഭ്രമകൽപനകളുടെ
നിറമാണതിന്.
വീണ്ടുവിചാര
മില്ലാതൊന്ന്
പെരുമാറിയാല്‍മതി
ബന്ധങ്ങളുടെ
കാറ്റുപോകാന്‍!
സത്യത്തില്‍
സൗഹൃദം
ശുദ്ധസ്‌നേഹത്തിന്റെ
കശാപ്പുകാരനാണ്,
പാപബോധത്തിന്റെ
കീഴാളനാണ്,
മൗനത്തിന്റെ
പാട്ടുകാരനും
വഞ്ചകരുടെ
തോഴനുമാണ്.
നോക്കൂ,
അനുരാഗത്തിന്റെ
ഞാറ്റടിയോരത്ത്
ഒറ്റക്കിരുന്നാരോ
പാടുകയാണ്
ഏതോ രാക്കിളിക്കായി..
ഈ രാത്രിയിലും...
