സഞ്ജീവനി

മുറിവുകള്‍ പകുത്ത നെഞ്ചില്‍ വലിയൊരു കല്ല് പതിക്കുന്നു തനിയെ താങ്ങിനില്‍ക്കാന്‍ കഴിയാത്തതുകൊണ്ട് കൊക്കയിലോ കടലിലോ താണു താണു പോവും വേദനയും ഇരുട്ടും മരണത്തിന്റെ തണുപ്പും മുള്‍ക്കൂട്ടങ്ങളായി പൊതിയും നീറിനീറിയൊടുങ്ങും അതിനു മുേമ്പ അതിപരിചയമുള്ളതില്‍നിന്ന് ഭാണ്ഡങ്ങളില്ലാതെ ഒരിറങ്ങി നടത്തം അലഞ്ഞലഞ്ഞ് കയറിയിറങ്ങിയ വാഹനങ്ങള്‍, ചിരിച്ചും വിഷാദിച്ചും നിസ്സംഗമായും കാണപ്പെട്ട ആളുകള്‍, ദിനചര്യകളില്‍ രമിക്കുന്ന കിളികളും, മൃഗങ്ങളും, മരങ്ങളും, എല്ലാവരേയും മുട്ടിയുരുമ്മിയുരുമ്മി നെഞ്ചിലെ കല്ല് പൊടിയുന്നു ആറിയ വെയിലില്‍ കടല്‍ക്കരയിലെ ഉയര്‍ന്ന...
Your Subscription Supports Independent Journalism
View Plansമുറിവുകള്‍ പകുത്ത നെഞ്ചില്‍
വലിയൊരു കല്ല് പതിക്കുന്നു
തനിയെ താങ്ങിനില്‍ക്കാന്‍
കഴിയാത്തതുകൊണ്ട്
കൊക്കയിലോ കടലിലോ
താണു താണു പോവും
വേദനയും ഇരുട്ടും
മരണത്തിന്റെ തണുപ്പും
മുള്‍ക്കൂട്ടങ്ങളായി പൊതിയും
നീറിനീറിയൊടുങ്ങും
അതിനു മുേമ്പ
അതിപരിചയമുള്ളതില്‍നിന്ന്
ഭാണ്ഡങ്ങളില്ലാതെ
ഒരിറങ്ങി നടത്തം
അലഞ്ഞലഞ്ഞ്
കയറിയിറങ്ങിയ വാഹനങ്ങള്‍,
ചിരിച്ചും വിഷാദിച്ചും
നിസ്സംഗമായും
കാണപ്പെട്ട ആളുകള്‍,
ദിനചര്യകളില്‍ രമിക്കുന്ന
കിളികളും, മൃഗങ്ങളും, മരങ്ങളും,
എല്ലാവരേയും മുട്ടിയുരുമ്മിയുരുമ്മി
നെഞ്ചിലെ കല്ല് പൊടിയുന്നു
ആറിയ വെയിലില്‍
കടല്‍ക്കരയിലെ ഉയര്‍ന്ന പാറക്കെട്ടില്‍
തളര്‍ന്നിരുന്ന എന്നെ
അസ്തമയസൂര്യന്‍ വന്ന് തോണ്ടുന്നു
എത്രയൊക്കെ ഇരുട്ടുകൊണ്ടടച്ചാലും
വീണ്ടും ഉയര്‍ന്നു വരുന്നതിന്റെ രഹസ്യം
ഞങ്ങള്‍ പരസ്പരം പങ്കുവെക്കുന്നു.
