പകർച്ച

നൂറ്റാണ്ടുകൾക്കപ്പുറത്ത് ഞാൻ നട്ടൊരു മരമുണ്ട് ഇപ്പോഴും അവിടെയുണ്ടോ, അതിൻ വിത്തുകൾ? അക്കാലം ഒഴുകിവന്ന പുഴയിൽ കുളിക്കുന്നുണ്ടോ നീ ഇപ്പോഴും? കളിക്കുന്നുണ്ടോ അതേ മഴയിൽ? കുളിരുന്നുണ്ടോ അതേ മഞ്ഞിൽ? വിയർക്കുന്നോ ആ വെയിലിൽ? നൂറ്റാണ്ടുകൾക്കിപ്പുറത്ത് നീ വിതയ്ക്കും വിത്തൊക്കെയും ഊറ്റിക്കുടിക്കുമോ അതിൻ ഉറവ? തരിശാകുമോ ഈ മണ്ണ്? തണുത്തുറയുമോ മഞ്ഞ്? വേരറ്റു പതിക്കുമോ മരമൊക്കെയും? വെയിലേറ്റ് വാടുമോ ഇലകൾ? നിന്റെ പണിയായുധങ്ങൾ എന്റെ വാക്കിലേക്ക്...
Your Subscription Supports Independent Journalism
View Plansനൂറ്റാണ്ടുകൾക്കപ്പുറത്ത്
ഞാൻ നട്ടൊരു മരമുണ്ട്
ഇപ്പോഴും അവിടെയുണ്ടോ,
അതിൻ വിത്തുകൾ?
അക്കാലം ഒഴുകിവന്ന പുഴയിൽ
കുളിക്കുന്നുണ്ടോ നീ ഇപ്പോഴും?
കളിക്കുന്നുണ്ടോ അതേ മഴയിൽ?
കുളിരുന്നുണ്ടോ അതേ മഞ്ഞിൽ?
വിയർക്കുന്നോ ആ വെയിലിൽ?
നൂറ്റാണ്ടുകൾക്കിപ്പുറത്ത്
നീ വിതയ്ക്കും വിത്തൊക്കെയും
ഊറ്റിക്കുടിക്കുമോ അതിൻ ഉറവ?
തരിശാകുമോ ഈ മണ്ണ്?
തണുത്തുറയുമോ മഞ്ഞ്?
വേരറ്റു പതിക്കുമോ
മരമൊക്കെയും?
വെയിലേറ്റ് വാടുമോ
ഇലകൾ?
നിന്റെ പണിയായുധങ്ങൾ
എന്റെ വാക്കിലേക്ക് അമരുന്നത്
ഞാൻ കാണുന്നു.
എന്റെ നാക്കിലയിലേക്ക്
അത് പടരുന്നത്
ഞാനറിയുന്നു.
അതിനു മുമ്പേ
എന്റെ വാക്കുകൾ
ഞാൻ രാകിെവയ്ക്കുന്നു;
രാവ് വെളുക്കുവോളം
ഞാൻ കാക്കുന്നു,
അതിൻ തിളക്കം.
