മരിച്ച സ്ഥലം

യുദ്ധമാണ്, മുട്ടുകുത്തി നിൽക്കുന്ന അംബരചുംബികൾ. ആളിപ്പടരുന്ന വാഹന നിര. തൊലിയുരിഞ്ഞ കുഞ്ഞുങ്ങൾ... കനൽ കൂമ്പാരങ്ങളെ അമർത്തിച്ചവിട്ടി അയാൾ നടന്നു. നീറുന്ന വിരലുകൾ നീട്ടി കുഞ്ഞുങ്ങളെ തൊട്ടു. ഇല്ല; അവർ എവിടെയോ മറഞ്ഞു. ചക്രവാള സീമകൾ തുറന്ന് മഴത്തുള്ളികൾ പാറിയിറങ്ങി. തരിശു നിലങ്ങളിൽ താണിറങ്ങി പോർവിമാനങ്ങൾ അടിവേരുകൾ മാന്തി പുറത്തിട്ടു. കുന്നുകൾ നിരപ്പാക്കുകയും കുഴികൾ തീർക്കുകയും ചെയ്തു. ഒന്നുമില്ല. ആദിമ ശൂന്യത മാത്രം. ചെറിയൊരു...
Your Subscription Supports Independent Journalism
View Plansയുദ്ധമാണ്,
മുട്ടുകുത്തി നിൽക്കുന്ന
അംബരചുംബികൾ.
ആളിപ്പടരുന്ന വാഹന നിര.
തൊലിയുരിഞ്ഞ കുഞ്ഞുങ്ങൾ...
കനൽ കൂമ്പാരങ്ങളെ
അമർത്തിച്ചവിട്ടി
അയാൾ നടന്നു.
നീറുന്ന വിരലുകൾ നീട്ടി
കുഞ്ഞുങ്ങളെ തൊട്ടു.
ഇല്ല; അവർ എവിടെയോ മറഞ്ഞു.
ചക്രവാള സീമകൾ തുറന്ന്
മഴത്തുള്ളികൾ പാറിയിറങ്ങി.
തരിശു നിലങ്ങളിൽ താണിറങ്ങി
പോർവിമാനങ്ങൾ
അടിവേരുകൾ മാന്തി പുറത്തിട്ടു.
കുന്നുകൾ നിരപ്പാക്കുകയും
കുഴികൾ തീർക്കുകയും ചെയ്തു.
ഒന്നുമില്ല.
ആദിമ ശൂന്യത മാത്രം.
ചെറിയൊരു മൺതുരുത്ത് -ഭൂമി,
മനുഷ്യർ യുദ്ധം ചെയ്ത് ചെയ്ത്
തീരാറായ ഒരിടം.
വെടിയൊച്ചയും പുകയും അതിനെ മറയ്ക്കുന്നു.
മനുഷ്യമാംസം കരിയുന്ന മണം.
ആകാശ ജാലകങ്ങളിൽ
മുഖംചേർത്തു വിതുമ്പുന്ന
കുട്ടികളെ നോക്കിയപ്പോൾ
അയാൾക്കു തീർപ്പായി
ഇല്ല, മനുഷ്യരോ ഭൂമിയോ ഇപ്പോഴില്ല.
