ദൈവത്തിനൊപ്പം ഒരു പിക്നിക്

സഹിക്കാനാകാത്ത വേദന മനസ്സിനെ മഥിക്കുന്നുവെന്ന് പ്രാർഥനയിൽ വിതുമ്പിയപ്പോഴാണ് ദൈവം പാർക്കിൽ വരാൻ പറഞ്ഞത് ലോർഡ് എന്ന് പ്രിന്റ് ചെയ്ത ടി ഷർട്ടുമിട്ട് കുഞ്ഞുങ്ങളും ബലൂണുകളും ചായമടിച്ച ബെഞ്ചുകളുമുള്ള പാർക്കിൽ അങ്ങോരെ- ത്തിയപ്പോൾ ആരെങ്കിലും തിരിച്ചറിഞ്ഞാലോ എന്ന് അങ്കലാപ്പായി ഞാൻ ഓടിപ്പോയി രണ്ട് ഐസ്ക്രീം വാങ്ങി ഞങ്ങൾ കോൺക്രീറ്റ് വ്യാളിയിൽ ചാരിയിരുന്നു നുണയുമ്പോൾ ദൈവം പറഞ്ഞു ജാരപ്രിയരായ മഹിളാമണികൾ...
Your Subscription Supports Independent Journalism
View Plansസഹിക്കാനാകാത്ത
വേദന
മനസ്സിനെ മഥിക്കുന്നുവെന്ന്
പ്രാർഥനയിൽ
വിതുമ്പിയപ്പോഴാണ്
ദൈവം പാർക്കിൽ
വരാൻ പറഞ്ഞത്
ലോർഡ് എന്ന് പ്രിന്റ് ചെയ്ത
ടി ഷർട്ടുമിട്ട്
കുഞ്ഞുങ്ങളും ബലൂണുകളും
ചായമടിച്ച ബെഞ്ചുകളുമുള്ള
പാർക്കിൽ
അങ്ങോരെ-
ത്തിയപ്പോൾ
ആരെങ്കിലും
തിരിച്ചറിഞ്ഞാലോ
എന്ന് അങ്കലാപ്പായി
ഞാൻ ഓടിപ്പോയി
രണ്ട് ഐസ്ക്രീം വാങ്ങി
ഞങ്ങൾ
കോൺക്രീറ്റ് വ്യാളിയിൽ
ചാരിയിരുന്നു
നുണയുമ്പോൾ
ദൈവം പറഞ്ഞു
ജാരപ്രിയരായ
മഹിളാമണികൾ
സ്വർണനിലവറകളിലേക്ക്
തുരങ്കമുണ്ടാക്കുന്ന
പെരുങ്കള്ളന്മാർ
തെരെഞ്ഞടുപ്പ് ജയിക്കാൻ
വ്യാജ ഏറ്റുമുട്ടലുകളുണ്ടാക്കുന്ന
ഭരണമോഹികൾ
ഇവരുടെയെല്ലാം
മന്ത്രണങ്ങൾ കേട്ട്
എന്റെ കാത് കല്ലായി
ആട്ടെ നിന്റെ കാര്യം
പറ
ഞാൻ മുഖം
ചെവിട്ടിലേക്ക് അടുപ്പിച്ചു
ദൈവമേ
എന്റെ ജീവിതം
വട്ടപ്പൂജ്യം
ദൈവം
പൊട്ടിച്ചിരിച്ചു
ചിരിച്ചു ചിരിച്ചു
മണ്ണുകപ്പി
ആകാശത്ത്
മഴവില്ലായി.
