Begin typing your search above and press return to search.
proflie-avatar
Login

"അനിയത്തീ നീയെന്നെ അറിയുമോ?"

അനിയത്തീ നീയെന്നെ അറിയുമോ?
cancel

‘ഖസാക്കിന്റെ ഇതിഹാസം’ വായിക്കാത്തൊരു

ജ്യേഷ്ഠത്തി വീട്ടുകാരോടൊത്ത് ആനക്കൊട്ടിൽ

കാണാൻ പോകുന്നു.

വാരിക്കുഴിയിൽ വീഴ്ത്തിയ കാട്ടാനകളെ ചട്ടം

പഠിപ്പിച്ച് നാട്ടാനകളാക്കി മാറ്റുന്ന

വിദ്യ കണ്ട് ജ്യേഷ്ഠത്തി നിശ്ശബ്ദയാകുന്നു.

അവിടെയുള്ളൊരു ഊഞ്ഞാലിൽ

ജ്യേഷ്ഠത്തിയിരിക്കുന്നു.

കാലുകൾ നിലത്തൂന്നി ആയത്തിലായത്തിൽ ഊഞ്ഞാലാടുന്ന ജ്യേഷ്ഠത്തി

പൊടുന്നനേ അപ്രത്യക്ഷമാകുന്നു.

അസ്തമയത്തിന്റെ താഴ്വരയിൽ

പ്രത്യക്ഷപ്പെടുന്ന ജ്യേഷ്ഠത്തി

പിതൃക്കളുടെ കിടപ്പറയിലേക്ക് വേരുകളൂന്നി,

മൃതിയുടെ മുലപ്പാൽ കുടിച്ച്

അവിടെയുറച്ചു പോകുന്നു.

കർമപരമ്പരകളുടെ സ്നേഹനിർഭരമായ

കഥകൾ തുടരുമ്പോൾ...

‘ഖസാക്കിന്റെ ഇതിഹാസം’ വായിച്ചൊരനിയത്തി

ആനക്കൊട്ടിൽ കാണാൻ വരുന്നു.

പരിശീലിപ്പിക്കാൻ ആനകളില്ലാത്ത

മരക്കൂടവിടെ ദ്രവിച്ചു നിൽക്കുന്നു.

അതിനരികിലുള്ള ചെമ്പകത്തിലേക്ക്

അവൾ നടക്കുന്നു.

മഷിച്ചുവയുള്ളയവളുടെ

വിരലുകൾ നീട്ടി ചെമ്പകപ്പൂവിറുക്കുന്നു.

ചെമ്പകം ചോദിച്ചു.

‘‘അനിയത്തീ നീയെന്നെ അറിയുമോ?’’

Show More expand_more
News Summary - malayalam poem