Begin typing your search above and press return to search.
proflie-avatar
Login

ഒ.പിയിൽ ഒരു ദിവസം

ഒ.പിയിൽ ഒരു ദിവസം
cancel

​പഴയ കുറിപ്പുകൾ, ‘എക്സ്റേ, ബ്ലഡ് റിസൽട്ടുകൾ രാത്രി തന്നെ ഫയലാക്കി രാവിലത്തെ ബാഗിൽ കരുതിവെക്കണം. ​കുപ്പിയിൽ വെള്ളം, പാത്രത്തിൽ കാപ്പി, ഉച്ചക്കുള്ള ഊണ് അതീവ രാവിലെ ഒരുക്കിയെടുക്കണം. ​കിട്ടിയ ടോക്കൺ മുറുകെപ്പിടിക്കണം മുന്നിലത്തെ നമ്പർ കണ്ട് ആശങ്കപ്പെടുമ്പോൾ പുറകിലത്തെ എണ്ണം കണ്ട് ആശ്വാസപ്പെടണം. ​കാത്തിരിപ്പിന് കാലത്തെ വെല്ലുന്ന മടുപ്പാണ്. ​ഇന്നലെവരെ സമയം കുതിരകളിച്ച് നടന്നതാണ് ഇപ്പോൾ ഒച്ചിനെപ്പോലും നാണിപ്പിക്കുന്ന മട്ടാണ്. ​കാത്തിരിപ്പ് തരുന്നു ഭാവവ്യത്യാസങ്ങൾ “ഇപ്പോൾ വിളിക്കുമോ മോനെ?” “കുറേ നേരമായല്ലോ വന്നിട്ട്!” “എനിക്ക് ശേഷം വന്നവരെല്ലാം പോയി” ​തൂക്കുകയർ...

Your Subscription Supports Independent Journalism

View Plans

​പഴയ കുറിപ്പുകൾ,

‘എക്സ്റേ,

ബ്ലഡ് റിസൽട്ടുകൾ

രാത്രി തന്നെ

ഫയലാക്കി

രാവിലത്തെ ബാഗിൽ

കരുതിവെക്കണം.

​കുപ്പിയിൽ വെള്ളം,

പാത്രത്തിൽ കാപ്പി,

ഉച്ചക്കുള്ള ഊണ്

അതീവ രാവിലെ

ഒരുക്കിയെടുക്കണം.

​കിട്ടിയ ടോക്കൺ

മുറുകെപ്പിടിക്കണം

മുന്നിലത്തെ നമ്പർ കണ്ട്

ആശങ്കപ്പെടുമ്പോൾ

പുറകിലത്തെ എണ്ണം കണ്ട്

ആശ്വാസപ്പെടണം.

​കാത്തിരിപ്പിന്

കാലത്തെ വെല്ലുന്ന

മടുപ്പാണ്.

​ഇന്നലെവരെ സമയം

കുതിരകളിച്ച് നടന്നതാണ്

ഇപ്പോൾ ഒച്ചിനെപ്പോലും

നാണിപ്പിക്കുന്ന മട്ടാണ്.

​കാത്തിരിപ്പ് തരുന്നു

ഭാവവ്യത്യാസങ്ങൾ

“ഇപ്പോൾ വിളിക്കുമോ മോനെ?”

“കുറേ നേരമായല്ലോ വന്നിട്ട്!”

“എനിക്ക് ശേഷം വന്നവരെല്ലാം പോയി”

​തൂക്കുകയർ പ്രതീക്ഷിച്ച്

രാവ് വെളുപ്പിക്കുന്ന

പ്രതികൾപോലും

ഇതിലും ഭേദപ്പെട്ട

മാനസ സഞ്ചാരത്തിലാവാം.

​റെക്കമന്റേഷൻ

റിസർവേഷൻ ഒക്കെ

വരുന്നു; പോകുന്നു!

ഇവിടെയിരുന്നിരുന്ന്

കസേരയിൽ

വേരിറങ്ങിയ മട്ടാണ്.

​“മോനെ ഷുഗറുണ്ട്;

അടുത്തൊന്ന് വിളിക്കാമോ?’’

‘‘ആഹാരം കഴിച്ചിട്ട് വാ

നമ്പറായിട്ടില്ല.”

​ആഹാരം

കഴിച്ചിട്ടിറങ്ങുന്നില്ല

കഴിച്ചുകൊണ്ടിരിക്കുമ്പോൾ

നമ്പർ വിളിക്കുമോ?

വിളിക്കുമ്പോൾ കണ്ടില്ലേൽ

വീണ്ടും അടിയിൽ

തിരുകിവെക്കുമോ?

​ഇരുന്നിരുന്ന്

മയങ്ങിപ്പോയി

മയക്കത്തിലൊരു

മഴപെയ്തു

മഴയത്തിറങ്ങിനിന്നു

മഴയോടൊപ്പം നൃത്തം ചെയ്തു

നൃത്തത്തിനിടക്ക്

അമ്മ വിളിച്ചു

തലതടവി ഉച്ചിയിൽ

തിരുന്നൂറ് തിരുമ്മിതന്നു.

​അമ്മയുടെ കൈപിടിച്ച്

അഗാധമായ ഇരുട്ടിലേക്ക്

പടവുകളിറങ്ങിപ്പോയി

​ശരീരം

ഒരു കരിയിലപോലെ

കനം കുറഞ്ഞു.

ഒരു തണുത്ത കാറ്റ്

അലസമായി എന്നെ തഴുകി

ഞാനതിനോടൊപ്പം

പറന്നു നടന്നു...

​സമയം എവിടെയൊക്കെയോ

കറങ്ങിത്തിരിഞ്ഞ്

എന്നെ വന്ന് വിളിച്ചുണർത്തി

കണ്ണ് തുറന്നപ്പോൾ

കയ്യിൽ സൂചി പിടിപ്പിച്ചിട്ടുണ്ട്.

തലക്കു മീതെ തൂങ്ങുന്നുണ്ട്

ഡ്രിപ്പ് കുപ്പി.

​വെളുത്ത മാലാഖ ചോദിച്ചു:

“ഇപ്പോഴെങ്ങനെയുണ്ട്?”

‘‘അപ്പോഴെ ഞാൻ പറഞ്ഞതല്ലേ

സിസ്റ്ററേ,

​എനിക്ക് ഷുഗർ ഉണ്ടെന്ന്...”

News Summary - malayalam poem