Begin typing your search above and press return to search.
proflie-avatar
Login

നിസ്സഹായത കൈകാലുകളില്ലാത്ത മണ്ണിര

നിസ്സഹായത   കൈകാലുകളില്ലാത്ത  മണ്ണിര
cancel

കടലിനുള്ളിൽ നൂഴണം

വാഴയിലയ്ക്കടിയിലെ

പൂമ്പാറ്റമുട്ടകൾക്കുള്ളിൽ

ഒളിക്കണം

ഓടിപ്പോയി

കിളച്ചിട്ട മണ്ണിനുള്ളിൽ

രണ്ടു കൈകളും പൂഴ്ത്തി

കറുത്തിഴുകിയ മണ്ണിൽ

ഞാണൂളുകൾ

പുളച്ചു

കൈ വിരലുകളിൽ

ഉരുമ്മി...യിഴഞ്ഞു

അറപ്പുകൊണ്ടു

കൈകൾ

വിറച്ചു

മണ്ണാഴത്തിൽനിന്നൂരിയെടുക്കുമ്പോൾ

കൈകളിൽ

ചുവന്ന വേരുകൾ

തൂങ്ങിക്കിടന്ന്

അവ

വായുവിൽ

കുനിപ്പുകളും വള്ളികളും

പൂജ്യങ്ങളും വരച്ച്

നിസ്സഹായത

എന്നെഴുതി

കൈകളതേപടി കൊണ്ടുചെന്നു

കുളപ്പടവിലേറിക്കിടക്കുന്ന

വെള്ളത്തിൽ

മുക്കിപ്പിടിച്ചു

വെള്ളത്തിലവ

കൈകാലുകളില്ലാത്ത

നിസ്സഹായതയിൽ

നീന്താനാവാതെ

ആഴ്ന്നു താഴ്ന്നു

നിസ്സഹായമായി

തളംകെട്ടിയ

നനവിൽ

പരലുകൾ

ഓടിയണഞ്ഞു

കൈ വിരലുകളിൽ

മുത്തി

ആശ്വാസത്തോടെ

കണ്ണടച്ചു

കുളത്തിനാഴത്തിൽനിന്നും

കുമിളകൾ പൊങ്ങി

പായൽ നാരുകളിൽ

വെയിൽ വീണു തിളങ്ങി

പച്ചച്ച

മണ്ണിരകളായ് ഇളകി!

വാഴയിലയ്ക്കടിയിൽനിന്നും

നിറമുള്ള

പൊട്ടുകൾ

ചിറകുവെച്ചു പറന്നു!

നിസ്സഹായതയ്ക്കു മേൽ ആശ്വാസത്തി​ന്റെ

വെയിൽപ്പരപ്പ്!

Show More expand_more
News Summary - malayalam poem