പ്രണയത്തിന്‍റെ ഒരു ചെറിയ വിഷാദലഹരി

രാത്രി മുഴുവൻ കണ്ണുകളടച്ച് നിന്നോടൊപ്പമിരിക്കുന്നതെന്തിഷ്ടമാണെനിക്ക്... എന്റെ ഭാഗ്യമേ... നീ നക്ഷത്രവഴികളിലൂടെ എന്നിലേക്കു നടന്നടുക്കുന്നുവല്ലോ... എന്റെ ഹൃദയത്തിന്റെയും മനസ്സിന്റെയും വഴികളിലൂടെ ഞാനൊരു യാത്ര പോയി. എവിടെയും നീയുണ്ടായിരുന്നു... വഴിയരികിൽ മുട്ടുകുത്തിയിരുന്ന്, നിന്റെ കുഞ്ഞു പണിയായുധപ്പെട്ടിയുമായി, എന്തൊക്കെയോ നന്നാക്കുന്ന തിരക്കിൽ... ഇനി എനിക്കൊരു ലോകം തരൂ... കാരണം, ഞാനായിരുന്ന ലോകത്തെ നീ എന്നോ നിന്നിലേക്കു ചേർത്തുവെച്ചുകഴിഞ്ഞല്ലോ... അപ്പോസ്തലന്മാരുടെ നഗരം നിന്റെ മരണശേഷം എല്ലാ ദിവസവും കാറ്റ് വീശിക്കൊണ്ടിരുന്നു. ഓരോ ദിവസവും... ഞങ്ങൾക്കു മുന്നിൽ ഒരു മതിൽപോലെ...
Your Subscription Supports Independent Journalism
View Plansരാത്രി മുഴുവൻ
കണ്ണുകളടച്ച്
നിന്നോടൊപ്പമിരിക്കുന്നതെന്തിഷ്ടമാണെനിക്ക്...
എന്റെ ഭാഗ്യമേ... നീ
നക്ഷത്രവഴികളിലൂടെ
എന്നിലേക്കു നടന്നടുക്കുന്നുവല്ലോ...
എന്റെ ഹൃദയത്തിന്റെയും
മനസ്സിന്റെയും വഴികളിലൂടെ
ഞാനൊരു യാത്ര പോയി.
എവിടെയും നീയുണ്ടായിരുന്നു...
വഴിയരികിൽ മുട്ടുകുത്തിയിരുന്ന്,
നിന്റെ കുഞ്ഞു പണിയായുധപ്പെട്ടിയുമായി,
എന്തൊക്കെയോ
നന്നാക്കുന്ന തിരക്കിൽ...
ഇനി എനിക്കൊരു ലോകം തരൂ...
കാരണം,
ഞാനായിരുന്ന ലോകത്തെ
നീ എന്നോ
നിന്നിലേക്കു ചേർത്തുവെച്ചുകഴിഞ്ഞല്ലോ...
അപ്പോസ്തലന്മാരുടെ നഗരം
നിന്റെ മരണശേഷം
എല്ലാ ദിവസവും കാറ്റ് വീശിക്കൊണ്ടിരുന്നു.
ഓരോ ദിവസവും...
ഞങ്ങൾക്കു മുന്നിൽ
ഒരു മതിൽപോലെ അത് ഉയർന്നുനിന്നു.
ഞങ്ങൾ നടന്നു.
വഴിയിലൂടെ...
പരസ്പരം വശങ്ങളിലേക്ക് തിരിഞ്ഞ്,
കാറ്റിന്റെ ഇരമ്പലിനുമേൽ
ഉറക്കെ വിളിച്ചുകൊണ്ട്.
പക്ഷേ,
ഞങ്ങളുടെ ശബ്ദങ്ങൾക്കൊന്നും
ആരിലേക്കും എത്താനായില്ല.
ഞങ്ങൾക്കിടയിലെ അകലം
പതിയെപ്പതിയെ കല്ലുപോലെ കഠിനമായി.
അവ ശൂന്യതകളായിരുന്നു.
എന്നിട്ടും,
എത്ര ദൃഢമായിരുന്നു അവ!
കറുത്ത,
ദുഃഖം കനത്തുനിന്ന
ഒഴിഞ്ഞ ഇടങ്ങൾ...
വർഷങ്ങൾക്കുമുമ്പ്
നിനക്കറിയാമായിരുന്ന ആ വൃദ്ധയുടെ
പല്ലുകൾക്കിടയിലെ വിടവുകൾപോലെ.
അന്നവൾ സുന്ദരിയായിരുന്നു.
ഒരു കൊട്ടാരത്തിനുള്ളിൽ
അഗ്നിജ്വാലകൾ പടർന്നൊഴുകുന്നതുപോലെ,
അവളുടെ ഉള്ളിലൂടെ
നാഡികൾ തീപോലെ പടർന്നിരുന്ന
ആ പഴയ കാലത്ത്...
അവളുടെ ഉള്ളിൽ
ജീവൻ ഇത്രയും മനോഹരമായി
ജ്വലിച്ചിരുന്നൊരു കാലത്ത്...
