ആന്‍ കാഴ്സന്റെ രണ്ടു കവിതകള്‍

പിന്നോട്ട് നടക്കുന്നതിനെക്കുറിച്ച് എന്റെ അമ്മ ഞങ്ങളെ പിന്നോട്ട് നടക്കാൻ ഒരിക്കലും അനുവദിച്ചിരുന്നില്ല. “അങ്ങനെയാണ് മരിച്ചവർ നടക്കുന്നത്,” അവർ പറയുമായിരുന്നു. ഈ ആശയം അവർക്ക് എവിടെനിന്നാണ് കിട്ടിയത്? ഒരുപക്ഷേ, ഒരു മോശം വിവർത്തനത്തിൽനിന്ന്. എന്തായാലും, മരിച്ചവർ പിന്നോട്ട് നടക്കുകയല്ല; അവർ നമ്മുടെ പിന്നിൽ നടക്കുകയാണ്. അവർക്ക് ശ്വാസകോശങ്ങളില്ല, അതുകൊണ്ട് നമ്മെ വിളിച്ചുകൂവാനും കഴിയില്ല. പക്ഷേ, നാം തിരിഞ്ഞുനോക്കണമെന്ന് അവർ...
Your Subscription Supports Independent Journalism
View Plansപിന്നോട്ട് നടക്കുന്നതിനെക്കുറിച്ച്
എന്റെ അമ്മ ഞങ്ങളെ പിന്നോട്ട് നടക്കാൻ ഒരിക്കലും
അനുവദിച്ചിരുന്നില്ല. “അങ്ങനെയാണ് മരിച്ചവർ നടക്കുന്നത്,”
അവർ പറയുമായിരുന്നു.
ഈ ആശയം അവർക്ക് എവിടെനിന്നാണ് കിട്ടിയത്?
ഒരുപക്ഷേ, ഒരു മോശം വിവർത്തനത്തിൽനിന്ന്.
എന്തായാലും, മരിച്ചവർ പിന്നോട്ട് നടക്കുകയല്ല; അവർ നമ്മുടെ
പിന്നിൽ നടക്കുകയാണ്. അവർക്ക് ശ്വാസകോശങ്ങളില്ല,
അതുകൊണ്ട് നമ്മെ വിളിച്ചുകൂവാനും കഴിയില്ല. പക്ഷേ, നാം
തിരിഞ്ഞുനോക്കണമെന്ന് അവർ ഏറെ ആഗ്രഹിക്കുന്നുണ്ടാവും.
സ്നേഹത്തിന്റെ ഇരകളാണ്, അവരിൽ പലരും.
അപ്പോസ്തല നഗരം
നിന്റെ മരണത്തിനു ശേഷം.
എല്ലാ ദിവസവും
കാറ്റായിരുന്നു.
എല്ലാ ദിവസവും.
അത് ഒരു മതിൽപോലെ
ഞങ്ങളെ എതിർത്തു.
ഞങ്ങൾ പോയി.
ഒരാൾ മറ്റൊരാളോട്
വശത്തേക്ക് തിരിഞ്ഞ്
നിലവിളിച്ചുകൊണ്ട്.
വഴിയരികിലൂടെ.
അതൊന്നും പ്രയോജനപ്പെട്ടില്ല.
ഞങ്ങൾക്കിടയിലെ
ഇടങ്ങൾ
കഠിനമായിത്തുടങ്ങി.
ശൂന്യമായ ഇടങ്ങൾ.
എന്നിട്ടും അവ
ദൃഢവും ഇരുണ്ടതുമായിരുന്നു.
വേദന നിറഞ്ഞതും.
വർഷങ്ങൾക്കുമുമ്പ്
നിനക്കറിയാമായിരുന്ന
ഒരു വൃദ്ധയുടെ
പല്ലുകൾക്കിടയിലെ
വിടവുകൾ പോലെ.
അന്ന് അവൾ
സുന്ദരിയായിരുന്നു.
അവളുടെ ഉള്ളിലൂടെ
നാഡികൾ
ഒഴുകിനിറഞ്ഞിരുന്നു.
കത്തുന്ന ഒരു കൊട്ടാരംപോലെ.
മൊഴിമാറ്റം: മദന്‍ ബാബു
