മുറിഞ്ഞ വാക്കുകളില്‍ ജീവിതം പടുത്തുയര്‍ത്തുമ്പോള്‍

തൊഴിലിടങ്ങളില്‍നിന്ന് വീടെത്താന്‍ ബസ് സ്റ്റാൻഡിലേക്കും റെയില്‍വേ സ്റ്റേഷനിലേക്കും തിരക്കിട്ട് നടക്കുന്നവരുടെ സംസാരം നിങ്ങളുടെ കാതില്‍ വീണിട്ടുണ്ടോ അങ്ങനെ കിട്ടുന്ന വാക്കുകള്‍ കോര്‍ത്തുകെട്ടിയാല്‍ ജീവിതത്തിന്റെ മുഴുനീള ചിത്രമാകും. മുഷിഞ്ഞ മനസ്സും ശരീരവും ഉന്മേഷ ലായനിയില്‍ അലക്കിവെളുപ്പിക്കാന്‍ വെമ്പുന്നതിനിടയിലാവും കൂടെയുള്ളവരോടുള്ള മിണ്ടിപ്പറയല്‍ ആ പയ്യാരം പറച്ചിലില്‍ തളിര്‍ക്കും സൗഹൃദവും സൗഖ്യവും. കലവറ കൂടാതെ തുറക്കുന്ന മനസ്സില്‍നിന്ന് വിടുതല്‍ നേടുന്ന വാക്കുകളുടെ ആശ്വാസ ലഹരി പഥികരുടെ ചില വാക്കുകള്‍ മാത്രമേ നമ്മുടെ ചെവിയില്‍ എത്തുകയുള്ളൂ. ആദിയും അന്തവുമില്ലാത്ത...
Your Subscription Supports Independent Journalism
View Plansതൊഴിലിടങ്ങളില്‍നിന്ന് വീടെത്താന്‍
ബസ് സ്റ്റാൻഡിലേക്കും
റെയില്‍വേ സ്റ്റേഷനിലേക്കും
തിരക്കിട്ട് നടക്കുന്നവരുടെ
സംസാരം നിങ്ങളുടെ
കാതില്‍ വീണിട്ടുണ്ടോ
അങ്ങനെ കിട്ടുന്ന വാക്കുകള്‍
കോര്‍ത്തുകെട്ടിയാല്‍ ജീവിതത്തിന്റെ
മുഴുനീള ചിത്രമാകും.
മുഷിഞ്ഞ മനസ്സും ശരീരവും
ഉന്മേഷ ലായനിയില്‍ അലക്കിവെളുപ്പിക്കാന്‍
വെമ്പുന്നതിനിടയിലാവും
കൂടെയുള്ളവരോടുള്ള മിണ്ടിപ്പറയല്‍
ആ പയ്യാരം പറച്ചിലില്‍ തളിര്‍ക്കും
സൗഹൃദവും സൗഖ്യവും.
കലവറ കൂടാതെ തുറക്കുന്ന മനസ്സില്‍നിന്ന്
വിടുതല്‍ നേടുന്ന വാക്കുകളുടെ ആശ്വാസ ലഹരി
പഥികരുടെ ചില വാക്കുകള്‍ മാത്രമേ
നമ്മുടെ ചെവിയില്‍ എത്തുകയുള്ളൂ.
ആദിയും അന്തവുമില്ലാത്ത ചില നടുക്കഷണങ്ങള്‍
‘അതിന് അമ്മ സമ്മതിച്ചില്ല’
എന്നൊരു വാക്കാവും
നമ്മുടെ കാത് പിടിച്ചെടുക്കുക
അതൊരു വിവാഹക്കാര്യമാകാം.
അച്ഛനും മറ്റുള്ളവരും സമ്മതിച്ചു,
അമ്മമാത്രം കൂടെ നിന്നില്ല.
എന്നിട്ട് എന്ത് സംഭവിച്ചു എന്നറിയാന്‍ പറ്റില്ല,
അപ്പോഴേക്ക് വാക്കുകളുടെ ഉടമയും
കൂടെയുള്ള ആളും നടന്നു മറഞ്ഞിട്ടുണ്ടാവും
പിന്നാലെ പോയി ചോദിക്കാനും വയ്യ,
അപരിചിതത്വം വിലങ്ങ് നില്‍ക്കും.
അത് വിവാഹക്കാര്യം ആകണമെന്ന് നിര്‍ബന്ധവുമില്ല.
പശുവിനെ വില്‍ക്കുന്ന വിഷയമാകാം,
അല്ലെങ്കില്‍ സ്വര്‍ണം പണയംവെച്ച്
ബാങ്ക് വായ്പയെടുക്കുന്ന കാര്യവുമാകാം.
തുടര്‍ച്ച കിട്ടാത്ത സംഭാഷണം
ഭാവനയില്‍ പൂരിപ്പിക്കുകയേ നിവൃത്തിയുള്ളൂ.
ഇങ്ങനെ തെരുവില്‍നിന്ന് വീണുകിട്ടുന്ന
വാക്കുകള്‍ക്ക് നിറം കൊടുക്കുമ്പോള്‍
പരിഭവത്തിന്റെയും പ്രണയത്തിന്റെയും
പൊട്ടും പൊടിയും തെളിഞ്ഞുവരും
തമാശയുടെ നീരൊഴുക്ക് തീര്‍ച്ചയായും
കാണാതിരിക്കില്ല
തെറിച്ചുവീഴുന്ന ഒരു വാക്കു മതി
ജീവിതത്തിന്റെ പൊരുളിന് കണ്‍മിഴിക്കാന്‍
വാക്കുകളില്‍ ജീവിതം പണിയുന്നത്
കണ്ടുനില്‍ക്കാന്‍ എന്തൊരു കൗതുകമാണ്.
നിര്‍ദേശങ്ങളും ആജ്ഞകളും
ആപ്തവാക്യങ്ങളും വരെ ഇവിടെ തെളിഞ്ഞുവരാം
കടുംവിധികള്‍, പ്രതിസന്ധികള്‍,
പ്രതീക്ഷകള്‍ എല്ലാം ഈ യാത്രക്കിടയിലെ
ഉതിര്‍ന്നുവീഴുന്ന വാക്കുകളില്‍നിന്ന്
മിനുക്കിയെടുക്കാം.
എന്നിട്ടും വാക്കുകള്‍കൊണ്ട് കൊട്ടാരം
പണിയാന്‍ കഴിയാത്ത നമ്മള്‍
മൗനത്തിന്റെ വല്മീകത്തിലേക്ക്
പിന്‍വലിയുന്നു!
