Begin typing your search above and press return to search.
നാല് കവിതകള്‍
Posted On date_range 5 Oct 2026 8:15 AM IST
Updated On date_range 5 Oct 2026 8:15 AM IST

1
ഓർമകളിൽ നീയിപ്പോഴും
പെയ്യുന്നതുകൊണ്ടായിരിക്കണം
ഞാനിപ്പോഴും
ഉണങ്ങാതെ നിൽക്കുന്നത്.
2
ഞാൻ എന്നെഴുതുമ്പോഴേക്കും തീർന്നുപോയി
ജീവിതത്തിന്റെ മഷി
നമ്മൾ എന്നെഴുതാൻ വേണം
മറ്റൊരു ജീവിതം.
3
വേനൽക്കണ്ണാടിയിൽ നോക്കി
മഴ മുടി ചീകുമ്പോൾ
മിന്നലായി ഞാൻ കാവൽനിൽക്കും.
4
എന്നിലെന്നും നീയുണ്ടായിരുന്നു
നിന്നിലെത്ര ഞാനുണ്ടായിരുന്നു?
