തിരഞ്ഞെടുത്ത കുറുങ്കവിതകൾ


1. മനപ്പീട്യ വിശ്വാസം? പറ്റെ തീർന്നു. പ്രതീക്ഷയോ..? വെറുതെ കൊടുത്താലും വേണ്ട. സദാ ഷട്ടറിട്ട അവസ്ഥയാണിപ്പോ... ഇരുട്ടൊഴിഞ്ഞ് പോകാനും തോന്നുന്നില്ല. 2. ആഴം പാർട്ടിമുറ്റം നിറയെ കിണർ പണിക്കാർ, എന്തിത്? തിരക്കിയപ്പോൾ- കൂട്ടത്തിലൊരാൾ മുന്നാക്കം വന്നു: ‘പാർട്ടിക്കെന്തോ ആഴത്തിൽ പരിശോധിക്കാനുണ്ടത്രെ!’ 3. അരിഷ്ടം അരിഷ്ടത്തിനകത്ത് രണ്ടാളുണ്ട്: അരി-ഇഷ്ടം ശത്രു-മിത്രം. അഥവാ ഇഷ്ടാനിഷ്ടങ്ങൾ അരിഷ്ടിച്ച ജീവിതത്തിലും ഇതുതന്നെയാണല്ലോ...
Your Subscription Supports Independent Journalism
View Plans1. മനപ്പീട്യ
വിശ്വാസം?
പറ്റെ തീർന്നു.
പ്രതീക്ഷയോ..?
വെറുതെ കൊടുത്താലും വേണ്ട.
സദാ ഷട്ടറിട്ട അവസ്ഥയാണിപ്പോ...
ഇരുട്ടൊഴിഞ്ഞ് പോകാനും തോന്നുന്നില്ല.
2. ആഴം
പാർട്ടിമുറ്റം നിറയെ കിണർ പണിക്കാർ,
എന്തിത്?
തിരക്കിയപ്പോൾ-
കൂട്ടത്തിലൊരാൾ മുന്നാക്കം വന്നു:
‘പാർട്ടിക്കെന്തോ ആഴത്തിൽ പരിശോധിക്കാനുണ്ടത്രെ!’
3. അരിഷ്ടം
അരിഷ്ടത്തിനകത്ത് രണ്ടാളുണ്ട്:
അരി-ഇഷ്ടം
ശത്രു-മിത്രം.
അഥവാ ഇഷ്ടാനിഷ്ടങ്ങൾ
അരിഷ്ടിച്ച ജീവിതത്തിലും
ഇതുതന്നെയാണല്ലോ സംഭവിക്കുന്നത്,
സ്വയം ചോദിച്ചുകൊണ്ടേയിരിക്കും:
വേണോ വേണ്ടയോ... വേണോ വേണ്ടയോ..?
4. ചവിട്ടി
കഥയിൽ നായികയാക്കാമെന്നേറ്റു.
എഴുന്നേറ്റ് കൂടെ ചെന്നു.
നട തുടങ്ങി.
ആളൊന്നും മിണ്ടുന്നില്ല. ചോദിച്ചപ്പോൾ
ഡയലോഗെന്തിന്, അഭിനയത്തിലല്ലേ... ന്ന്
ഓ... മതി. അങ്ങനെങ്കിലങ്ങനെ.
പക്ഷേ ഇന്നും അരങ്ങിലയാൾ മാത്രം.
നിറഞ്ഞാട്ടം തന്നെ. അഴിഞ്ഞാട്ടം.
എന്നിട്ടും വിട്ടില്ല പ്രതീക്ഷ.
ഇരുന്നു. ഇരുന്നിരുന്ന് മടുത്തപ്പോൾ
കെടപ്പായി.. കാത്തുകെടപ്പ്.
ആക്കെടപ്പാണിപ്പൊഴും:
അടുക്കളപ്പടിയിലിട്ട കീറൻ മാക്സിപ്പരുവം!
5. വഴക്ക്
ഒഴുക്ക് നിന്നാൽ അഴുക്ക്
അഴുക്കിലോ നിൽക്കാനും വയ്യ, വഴുക്കും
വഴുക്കൊട്ടും വഴങ്ങാറുമില്ല
വഴങ്ങാതായാൽ വഴക്കായി!
6. അതിയാൻ
അതിയാന് അതേ വേണ്ടൂ
അതൊന്നു മാത്രം.
അത് കഴിഞ്ഞേയുള്ളൂ മറ്റെന്തും
അതിക്രമമാണതിയാന്റെ ക്രമം
‘പരാക്രമം ചെയ്യുകിലെന്തിനേയും വശത്തിലാക്കാം’
അതിയാൻ, കവിവാക്യം ചുരണ്ടിത്തിരുത്തി!