Begin typing your search above and press return to search.
proflie-avatar
Login

അ​ന​ക്ക​മ​റ്റ ഒ​രു പ​ര​മ്പ​ര

അ​ന​ക്ക​മ​റ്റ   ഒ​രു പ​ര​മ്പ​ര
cancel

ലോ​ക​ത്തി​ന്റെ ര​ണ്ട് ക​ര​ങ്ങ​ളി​ൽ ഇ​രു​ന്ന്

ന​മ്മ​ൾ സ്വ​പ്നം കാ​ണു​ക​യാ​ണ്.

നീ ​ഒ​രു നാ​ട​കം ഒ​രു​ക്കു​ന്ന​തും

ഞാ​നൊ​രു യാ​ത്ര​ചെ​യ്യു​ന്ന​തും

ഇ​പ്പോ​ൾ നീ​യു​ള്ള നാ​ട്ടി​ൽ സ​മ​യം പാ​തി​ര

എ​നി​ക്കി​വി​ടെ ന​ട്ടു​ച്ച

നി​ന്റെ നാ​ട​ക​ത്തി​ൽ ഒ​രാ​ൾ

സ്വ​ന്തം ശ​വ​ക്കു​ഴി സ്വ​യം കു​ഴി​ക്കു​ക​യാ​ണ്

ആ ​കു​ഴി​ക്ക് അ​യാ​ൾ ‘‘ഇ​ന്ത്യ’’

എ​ന്ന് പേ​ര് വി​ളി​ക്കു​ക​യാ​ണ്

ഞാ​ൻ ന​ട​ന്നു​പോ​കു​ന്ന തെ​രു​വു​ക​ളി​ൽ

ത​ഴ​പ്പാ​യ​ക​ളി​ൽ പൊ​തി​ഞ്ഞ

ഉ​ട​ലു​ക​ൾ കാ​ണു​ന്നു.

നി​ര​നി​ര​യാ​യി കാ​ലു​ക​ൾ പു​റ​ത്തേ​ക്ക് നോ​ക്കു​ന്നു.

ത​ഴ​മ്പി​ച്ച വി​ര​ലു​ക​ൾ

വ​ര​ണ്ട പാ​ദ​ങ്ങ​ൾ

ന​ഖ​ങ്ങ​ൾ –മ​ണ്ണ​റ​പോ​ലെ വി​ണ്ട്...

അ​തി​ർ​ത്തി​ക​ൾ പി​ള​ർ​ന്ന രാ​ജ്യം​പോ​ലെ..!

ഏ​തു കാ​ലെ​ടു​ത്താ​ലും കൂ​ടെ പോ​രും

ന​ട​ന്നു തീ​ർ​ത്ത ദൂ​ര​ങ്ങ​ൾ

നി​ന്നു ചെ​യ്ത സ​മ​ര​കാ​ല​ങ്ങ​ൾ

‘‘കാ​ലു​ക​ളാ​ണ് ആ​ദ്യം മ​രി​ക്കു​ക’’

നി​ന്റെ ന​ട​ൻ പ​റ​യു​ന്നു.

ന​ട​ക്കാ​നി​നി​യു​ള്ള ദൂ​ര​ങ്ങ​ളെ കൊ​ല്ലു​ന്ന​തി​ലും

എ​ളു​പ്പ​മാ​ണ​ത്.’’

ഓ​ടാ​നോ ന​ട​ക്കാ​നോ ആ​വാ​തെ

കാ​ല​ത്തി​ന്റെ ഒ​റ്റ ബി​ന്ദു​വി​ൽ

അ​ന​ക്ക​മി​ല്ലാ​തെ ഞാ​ൻ നി​ൽ​ക്കു​ന്നു

ലോ​ക​ത്തി​ന്റെ ര​ണ്ട​റ്റ​ങ്ങ​ളി​ൽ ന​മ്മ​ൾ!

ന​മു​ക്കി​ട​യി​ൽ പാ​തി​ര​യി​ൽ​നി​ന്ന്

ന​ട്ടു​ച്ച​യി​ലേ​ക്കു​ള്ള ദൂ​രം ഇ​ര​ട്ടി​ക്കു​ന്നു

ന​മ്മു​ടെ സ്വ​പ്ന​ങ്ങ​ൾ പ​ര​സ്പ​രം ക​ല​ർ​ന്നു​പോ​കു​ന്നു

ഒ​രാ​ൾ എ​ന്റെ യാ​ത്ര​യോ​ട് ചോ​ദ്യ​ങ്ങ​ൾ

ചോ​ദി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നു

‘‘എ​ന്റെ ശ​വ​ക്കു​ഴി മൂ​ടാ​നു​ള്ള മ​ണ്ണ് വേ​ണം”

അ​യാ​ൾ ഉ​റ​ക്കെ ഉ​റ​ക്കെ പ​റ​യു​ന്നു

ഞാ​ൻ പു​റ​പ്പെ​ട്ടി​ട​ത്തേ​ക്കു​ത​ന്നെ തി​രി​ച്ചെ​ത്തു​ന്നു.

എ​ങ്ങോ​ട്ടാ​ണ് പോ​കു​ന്ന​തെ​ന്ന് ഞാ​ൻ

മ​റ​ന്നു​പോ​കു​ന്നു.

അ​യാ​ൾ കൈ​നീ​ട്ടു​ന്നു

എ​ന്റെ കാ​ലു​ക​ൾ​ക്ക​ടി​യി​ൽ മ​ണ്ണി​നു​പ​ക​രം

ഇ​രു​മ്പ് ത​രി​ക​ൾ!

പി​ന്നി​ൽ അ​ന​ക്ക​മ​റ്റ ഒ​രു പ​ര​മ്പ​ര

അ​തി​ൽ എ​ന്റെ​യും നി​ന്റെ​യും ര​ക്തം,

മാം​സം, ഓ​ർ​മ!

‘‘ന​മു​ക്ക് ഒ​രു​മി​ച്ച് ന​മ്മു​ടെ നാ​ട്ടി​ലേ​ക്ക് പോ​കാം’’

നീ ​പ​റ​യു​ന്നു

നി​ന്റെ നാ​ട​ക​ത്തി​ൽ ശ​വ​ക്കു​ഴി​ക​ൾ പെ​രു​കു​ന്നു

‘‘വേ​ണ്ട’’ ഞാ​ൻ പ​റ​യു​ന്നു

തെ​രു​വി​ൽ മൂ​ടി​യി​ട്ട ശ​വ​ശ​രീ​ര​ങ്ങ​ളി​ൽ​നി​ന്ന്

കാ​ലു​ക​ൾ മാ​ത്രം ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​ക്കു​ന്നു

‘‘ഞ​ങ്ങ​ൾ​ക്കൊ​പ്പം വ​രൂ’’ അ​വ​ർ ക്ഷ​ണി​ക്കു​ന്നു

നാം ​തി​ടു​ക്ക​പ്പെ​ട്ട് അ​വ​രോ​ടൊ​പ്പം ന​ട​ക്കു​ന്നു

ചെ​ങ്കു​ത്താ​യ

ഒ​രു മ​ല​യി​ലേ​ക്ക്

നാം ​ക​യ​റി​പ്പോ​കു​ന്നു

എ​ന്റെ​യും നി​ന്റെ​യും സ്വ​പ്ന​ങ്ങ​ൾ​ക്കി​ട​യി​ൽ

പു​ക​പ​ട​ല​ങ്ങ​ൾ മൂ​ടു​ന്നു

ഉ​യ​രം കൂ​ടും​തോ​റും

സൂ​ര്യ​ൻ മ​ങ്ങു​ന്നു

ന​മ്മു​ടെ നാ​ട് താ​ഴെ ചെ​റു​താ​യി വ​രു​ന്നു

ലോ​ക​ത്തി​ന്റെ ര​ണ്ട് അ​റ്റ​ങ്ങ​ളി​ലാ​ണ്

നാ​മെ​ന്ന​ത് മ​റ​ന്നു​പോ​കു​ന്നു

കാ​ലു​ക​ൾ ന​മ്മെ

മു​ക​ളി​ലേ​ക്ക് ന​യി​ക്കു​ന്നു

ആ​കാ​ശ​ത്ത് പ​റ​ക്കു​ന്ന പ​രു​ന്തു​ക​ൾ

ന​മു​ക്ക​റി​യാ​ത്ത ഭാ​ഷ​യി​ൽ ചോ​ദ്യ​ങ്ങ​ൾ

ചോ​ദി​ക്കു​ന്നു

ന​മു​ക്ക് ഉ​ത്ത​ര​ങ്ങ​ൾ തെ​റ്റു​ന്നു

ന​മ്മ​ൾ ആ​രാ​ണ്?

ന​മ്മ​ൾ എ​വി​ടെ​യാ​ണ്?

മു​ന്നി​ൽ ന​ട​ക്കു​ന്ന കാ​ലു​ക​ളോ​ട്

ചോ​ദി​ക്കാ​നാ​യു​ന്നു

സ​മ​യ​മി​ല്ല

ഇ​നി​യും മ​നു​ഷ്യ​ർ കൊ​ല്ല​പ്പെ​ടാ​നു​ള്ള...

മ​നു​ഷ്യ​ർ​ക്ക് അ​റി​യാ​ത്ത ഭാ​ഷ​യി​ൽ പാ​ട്ടു​പാ​ടു​ന്ന

ദൈ​വ​ങ്ങ​ളു​ള്ള

നാ​ട്ടി​ലേ​ക്കാ​ണ് പോ​കു​ന്ന​ത്

കു​തി​ച്ചു​പോ​കു​ന്ന

കാ​ലു​ക​ൾ​ക്കൊ​പ്പ​മെ​ത്താ​ൻ

നാം ​പ​ര​സ്പ​രം ഉ​ട​ലു​ക​ൾ വെ​ട്ടി​മാ​റ്റു​ന്നു

Show More expand_more
News Summary - Malayalam poem