ചില ഭയങ്ങൾ

പുതിയ ചില ഭയങ്ങളുണ്ട് എനിക്കിപ്പോൾ. രോഗഭയമല്ല, മരണഭയമല്ല, അപകട ഭീതിയോ അപമാനഭയമോ അല്ല. മീ ടൂ, പോഷ്, പോക്സോ ഒന്നും എന്നെ ഭയപ്പെടുത്തുന്നില്ല. കിഴക്കു ദിക്കിലെ അയൽക്കാരന്റെ കൊച്ചുമകളുടെ പിറന്നാൾ ആഘോഷത്തിന് പതിവുള്ള ക്ഷണം ഉണ്ടാവില്ലേ എന്ന് ഞാൻ ഭയക്കുന്നു. ക്ഷണിക്കപ്പെടുകയും, ആഘോഷത്തിൽ പങ്കെടുക്കുകയും ചെയ്താൽ തെക്കു ദിക്കിലെ അയൽക്കാരൻ അതോടെ ശത്രുവാകില്ലേ എന്നു ഞാൻ ഭയക്കുന്നു. അയൽക്കാരുടെ നിശ്ശബ്ദതയെ ഞാൻ ഭയക്കുന്നു. ജാതിയും മതവും...
Your Subscription Supports Independent Journalism
View Plansപുതിയ ചില ഭയങ്ങളുണ്ട് എനിക്കിപ്പോൾ.
രോഗഭയമല്ല,
മരണഭയമല്ല,
അപകട ഭീതിയോ
അപമാനഭയമോ അല്ല.
മീ ടൂ, പോഷ്, പോക്സോ ഒന്നും
എന്നെ ഭയപ്പെടുത്തുന്നില്ല.
കിഴക്കു ദിക്കിലെ അയൽക്കാരന്റെ
കൊച്ചുമകളുടെ
പിറന്നാൾ ആഘോഷത്തിന്
പതിവുള്ള ക്ഷണം
ഉണ്ടാവില്ലേ എന്ന് ഞാൻ ഭയക്കുന്നു.
ക്ഷണിക്കപ്പെടുകയും, ആഘോഷത്തിൽ പങ്കെടുക്കുകയും ചെയ്താൽ
തെക്കു ദിക്കിലെ അയൽക്കാരൻ
അതോടെ ശത്രുവാകില്ലേ
എന്നു ഞാൻ ഭയക്കുന്നു.
അയൽക്കാരുടെ നിശ്ശബ്ദതയെ ഞാൻ ഭയക്കുന്നു.
ജാതിയും മതവും നോക്കാതെ പ്രണയിച്ചാൽ
ചുറ്റും ഉയരുന്ന വിഷപ്പുറ്റോർത്തു ഞാൻ ഭയക്കുന്നു.
മുറിക്കുള്ളിൽ ഇപ്പോൾ
ഭയത്തിന്റെ കാണാമൃഗം കയറിപ്പറ്റിയോ എന്നാണെന്റെ ഭയം.
ഭയത്തിനെയാണ് ഭയക്കേണ്ടത്
എന്നു മറന്നുപോകുമോ എന്നാണെന്റെ ഭയം.
