വിചാരങ്ങൾ

സംശയം ‘‘മനുഷ്യ നിഴലോ പ്രേത നിഴലോ ഏതിനെയാണ് കൂടുതൽ പേടി?’’ ‘‘എനിക്കേറ്റവും പേടി സംശയത്തിന്റെ നിഴലിനെ’’ ധാന്യമണിയിൽ ‘‘കൈയിലുള്ള ധാന്യമണിയിൽ ദൈവം എന്റെ പേര് എഴുതിയിട്ടുണ്ടാകുമോ?’’ ‘‘അറിയില്ല എന്നാൽ നീ പാഴാക്കുന്ന ധാന്യമണിയിൽ വിശക്കുന്ന ഒരു മനുഷ്യന്റെ പേര് നിശ്ചയമായും ഉണ്ട്’’ അവസ്ഥ വേദന എന്ന വാക്ക് സന്തോഷം എന്ന വാക്കിനോടു പറഞ്ഞു: ‘‘നിന്റെ ജീവിതം എന്നും ചിരിക്കുന്നവർക്കൊപ്പം ഞാനെന്നും കരയുന്നവരുടെ കൂടെയും’’ പടം ജീവനുള്ള...
Your Subscription Supports Independent Journalism
View Plansസംശയം
‘‘മനുഷ്യ നിഴലോ
പ്രേത നിഴലോ
ഏതിനെയാണ് കൂടുതൽ പേടി?’’
‘‘എനിക്കേറ്റവും പേടി
സംശയത്തിന്റെ നിഴലിനെ’’
ധാന്യമണിയിൽ
‘‘കൈയിലുള്ള ധാന്യമണിയിൽ
ദൈവം
എന്റെ പേര് എഴുതിയിട്ടുണ്ടാകുമോ?’’
‘‘അറിയില്ല
എന്നാൽ
നീ പാഴാക്കുന്ന ധാന്യമണിയിൽ
വിശക്കുന്ന ഒരു മനുഷ്യന്റെ പേര്
നിശ്ചയമായും ഉണ്ട്’’
അവസ്ഥ
വേദന എന്ന വാക്ക്
സന്തോഷം എന്ന വാക്കിനോടു പറഞ്ഞു:
‘‘നിന്റെ ജീവിതം
എന്നും ചിരിക്കുന്നവർക്കൊപ്പം
ഞാനെന്നും കരയുന്നവരുടെ കൂടെയും’’
പടം
ജീവനുള്ള പാമ്പ്
ചിത്രത്തിലെ പാമ്പിനോടു പറഞ്ഞു:
‘‘പടമാവുന്നതെത്ര നന്ന്
തല്ലിക്കൊല്ലില്ല
വിഷത്തിന്റെ കുറ്റമേൽക്കേണ്ട
ഇഴയേണ്ട
ഉയർത്തിയ പത്തി
താഴില്ല.’’
