Begin typing your search above and press return to search.
proflie-avatar
Login

അ​ടു​ക്ക​ള​ക്ക​വി​ത​ക​ള്‍

അ​ടു​ക്ക​ള​ക്ക​വി​ത​ക​ള്‍
cancel

ന​ഷ്രാ ത​ന്‍വീ​ര്‍, നി​ത്യ മ​റി​യം ജോ​ണ്‍, പു​ഷ്പാ​ഞ്ജ​ലി എ​ന്നീ മൂ​ന്നു ക​വി​ക​ളു​ടെ തീ​വ്ര​മാ​യ അ​ടു​ക്ക​ള /​ സ്ത്രീ അ​നു​ഭ​വ ക​വി​ത​ക​ൾ മൊ​ഴി​മാ​റ്റു​ക​യാ​ണ് ത​ന്റെ പ്ര​തി​മാ​സ പം​ക്തി​യി​ൽ ഇ​ത്ത​വ​ണ ക​വി സ​ച്ചി​ദാ​ന​ന്ദ​ൻ.അ​ടു​ക്ക​ള​ക​ളെ​പ്പ​റ്റി​യു​ള്ള പൊ​തു​ധാ​ര​ണ അ​വ സ്നേ​ഹം, ശ്ര​ദ്ധ, പോ​ഷ​ണം ഇ​വ​യു​ടെ ഇ​ട​ങ്ങ​ളാ​ണെ​ന്നാ​ണ്‌. പാ​ച​കം മൃ​ദു​വാ​യ ഒ​രു അ​ധ്വാ​ന​മാ​ണെ​ന്ന ന​മ്മു​ടെ പൊ​തു​ധാ​ര​ണ​യെ ചോ​ദ്യം ചെ​യ്യു​ന്ന​താ​ണ് താ​ഴെ​യു​ള്ള മൂ​ന്നു ക​വി​ത​ക​ള്‍. അ​ധ്വാ​ന​ത്തി​ന്റെ ക്ഷീ​ണം, പ​തി​വാ​യി അ​ത് ചെ​യ്യേ​ണ്ടി​വ​രു​ന്ന​വ​രു​ടെ സ​ങ്ക​ടം ഇ​വ ഈ...

Your Subscription Supports Independent Journalism

View Plans
ന​ഷ്രാ ത​ന്‍വീ​ര്‍, നി​ത്യ മ​റി​യം ജോ​ണ്‍,  പു​ഷ്പാ​ഞ്ജ​ലി എ​ന്നീ മൂ​ന്നു ക​വി​ക​ളു​ടെ തീ​വ്ര​മാ​യ അ​ടു​ക്ക​ള /​ സ്ത്രീ അ​നു​ഭ​വ ക​വി​ത​ക​ൾ മൊ​ഴി​മാ​റ്റു​ക​യാ​ണ് ത​ന്റെ പ്ര​തി​മാ​സ പം​ക്തി​യി​ൽ ഇ​ത്ത​വ​ണ ക​വി സ​ച്ചി​ദാ​ന​ന്ദ​ൻ.

അ​ടു​ക്ക​ള​ക​ളെ​പ്പ​റ്റി​യു​ള്ള പൊ​തു​ധാ​ര​ണ അ​വ സ്നേ​ഹം, ശ്ര​ദ്ധ, പോ​ഷ​ണം ഇ​വ​യു​ടെ ഇ​ട​ങ്ങ​ളാ​ണെ​ന്നാ​ണ്‌. പാ​ച​കം മൃ​ദു​വാ​യ ഒ​രു അ​ധ്വാ​ന​മാ​ണെ​ന്ന ന​മ്മു​ടെ പൊ​തു​ധാ​ര​ണ​യെ ചോ​ദ്യം ചെ​യ്യു​ന്ന​താ​ണ് താ​ഴെ​യു​ള്ള മൂ​ന്നു ക​വി​ത​ക​ള്‍. അ​ധ്വാ​ന​ത്തി​ന്റെ ക്ഷീ​ണം, പ​തി​വാ​യി അ​ത് ചെ​യ്യേ​ണ്ടി​വ​രു​ന്ന​വ​രു​ടെ സ​ങ്ക​ടം ഇ​വ ഈ ​ര​ച​ന​ക​ളി​ല്‍ ക​ട​ന്നു​വ​രു​ന്നു. പാ​ച​കം ന​ട​ക്കു​ന്ന സ്ഥ​ലം വി​ര​സ​ത, സ​ഹ​നം, പു​രു​ഷാ​ധി​പ​ത്യ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധം ഇ​വ​യു​ടെ​കൂ​ടി അ​ര​ങ്ങാ​യിമാ​റു​ന്നു. നാം ​പ​തി​വാ​യി ക​ഴി​ക്കു​ന്ന ആ​ഹാ​ര​ത്തി​ന​ടി​യി​ല്‍ പു​ക​യു​ടെ​യും നീ​റ്റ​ലി​ന്റെ​യും ചു​ക​ന്ന ക​ണ്ണു​ക​ളു​ടെ​യും ദാ​രി​ദ്ര്യ​ത്തി​ന്റെ​യും മൂ​ക​മാ​യ ക​ഥ​ക​ളു​െ​ണ്ട​ന്ന് ഈ ​ര​ച​ന​ക​ള്‍ ഓ​ർ​മി​പ്പി​ക്കു​ന്നു.

1 ന​ഷ്രാ ത​ന്‍വീ​ര്‍-അ​ത്താ​ഴം

റൂ​മി ക​റ​ങ്ങി നൃ​ത്തം​ചെ​യ്ത​പ്പോ​ള്‍

ആ​രാ​ണ് അ​ത്താ​ഴം ഉ​ണ്ടാ​ക്കി​യ​ത്?

ടാ​ഗോ​ര്‍ ശാ​ന്ത​നാ​യി ധ്യാ​ന​ത്തി​നി​രു​ന്ന​പ്പോ​ള്‍

ആ​രാ​ണ് നി​ലം തു​ട​ച്ച​ത്?

മ​റ്റു​ള്ള പു​രു​ഷ​ന്മാ​ര്‍ക്ക് വാ​യി​ക്കാ​നു​ള്ള

ക​ഥ​ക​ള്‍ നെ​യ്തെ​ടു​ക്കാ​നു​ള്ള നൂ​ലു​ക​ളും പി​ടി​ച്ചു

മ​ഹാ​പ​ണ്ഡി​ത​ര്‍ അ​ജ്ഞേ​യ​ത​യു​ടെ ആ​ഴ​ത്തി​ലേ​ക്ക്

എ​ത്തി​നോ​ക്കി​ക്കൊ​ണ്ടി​രു​ന്ന​പ്പോ​ള്‍,

പ​തി​വാ​യി അ​വ​രു​ടെ കു​ട്ടി​ക​ളെ കു​ളി​പ്പി​ച്ച്

ആ​ഹാ​രം ന​ല്‍കി മു​ടി കോ​തി കീ​റി​യ

കു​പ്പാ​യ​ക്കൈ തു​ന്നി​യ

മു​ഖ​മി​ല്ലാ​ത്ത കൈ​ക​ള്‍ ക​ണ്ട​പ്പോ​ള്‍

ക​ട​മ​കൊ​ണ്ടെ​ന്ന പോ​ലെ

അ​വ​ര്‍ നി​ല​ത്തു​നി​ന്ന് അ​ല്‍പം എ​ണീ​റ്റോ?

സ്ത്രീ ​എ​ക്സ്, അ​തെ, സ്ത്രീ ​എ​ക്സ്,

ഒ​രു സ്ത്രീ​യാ​വു​ക എ​ന്നാ​ല്‍ അ​വ​ളു​ടെ ക​ണ്ണി​ലൂ​ടെ

പു​തു​താ​യി​ക്ക​ണ്ട ലോ​ക​ത്തെ സ​ങ്ക​ൽ​പി​ക്കു​ക

എ​ന്നാ​ണ് അ​ർ​ഥം.

തീ ​ക​ത്തി​ക്കാ​നു​ള്ള തീ​ക്ക​ല്ലാ​കാ​ന്‍ ക​ഴി​ഞ്ഞെ​ങ്കി​ല്‍

എ​ന്നാ​ഗ്ര​ഹി​ക്കു​ക എ​ന്നാ​ണ് അ​ർ​ഥം.

മെ​ഡൂ​സ, സാ​ലെ​മി​ലെ ദു​ര്‍മ​ന്ത്ര​വാ​ദി​നി​ക​ള്‍,

ശൂ​ര്‍പ്പ​ണ​ഖ, ലി​ലി​ത്ത്, ദ്രൗ​പ​ദി,

മ​രി​ച്ച ഭ​ര്‍ത്താ​വി​ന്‍റെ ചി​ത​യി​ല്‍,

ത​ങ്ങ​ള്‍ ഇ​രി​ക്കാ​റു​ള്ള

വി​റ​കു​കൊ​ള്ളി​ക​ളെ​പ്പോ​ലെ ത​ന്നെ

ത​ള്ള​പ്പെ​ടു​ന്ന സ​തി​മാ​ര്‍.

യു​ദ്ധ​ത്തി​ന്റെ നേ​ട്ട​ങ്ങ​ളാ​യി

കൈ​മാ​റ്റം ചെ​യ്യ​പ്പെ​ടു​ന്ന സ്ത്രീ​ക​ള്‍

വ​ള​ക്കൂ​റു​ള്ള മ​ണ്ണി​ലെ​ന്ന​പോ​ലെ

വി​ത്തു​ക​ള്‍ പാ​കാ​നു​ള്ള​വ​ള്‍,

അ​ഥ​വാ, മാ​റി​ല്‍ ക​ര​യു​ന്ന ഒ​രു കു​ഞ്ഞു​മാ​യി

മ​റ്റു മൂ​ന്നു കു​ഞ്ഞു​ങ്ങ​ളെ​ക്കൂ​ടി

പോ​റ്റാ​നാ​യി ഉ​പേ​ക്ഷി​ക്കപ്പെടാനുള്ളവർ.

അ​വ​രു​ടെ ക​ഥ എ​ന്താ​വും, ന​മ്മു​ടെ ക​ഥ​യോ?

ന​മ്മ​ളും, പു​ക​നി​റ​ഞ്ഞ അ​ടു​ക്ക​ള​ക​ളി​ല്‍

അ​ടി​മ​പ്പ​ണി​ചെ​യ്ത് ക​രി​പി​ടി​ച്ച ന​മ്മു​ടെ

ജീ​വി​ത​ങ്ങ​ള്‍ തു​ട​ച്ചു വൃ​ത്തി​യാ​ക്കി

ക്ഷേ​ത്ര​ങ്ങ​ളി​ലെ ക​ല്ലി​ല്‍ പ​ണി​ത

ദേ​വി​മാ​രു​ടെ മു​ന്നി​ല്‍ ത​ല​കു​നി​ക്കു​ന്നു,

ഒ​ടു​വി​ല്‍ തി​ള​ങ്ങു​ന്ന ത​ളി​ക​ക​ളി​ല്‍

ആ​ദ്യം ക​ഴി​ക്കു​ന്ന ആ​ണു​ങ്ങ​ള്‍ക്ക്,

സ്ത്രീ​ക​ള്‍ എ​പ്പോ​ള്‍ ക​ഴി​ക്കും

എ​ന്നു​പോ​ലും അ​റി​യാ​ത്ത​വ​ര്‍ക്ക്, അ​ഥ​വാ

ഭ​ക്ഷ​ണം അ​വ​രു​ടെ വ​യ​റ്റി​ല്‍ പോ​കാ​ന്‍

അ​വ​ര്‍ അ​നു​വ​ദി​ക്കു​മോ എ​ന്നു​പോ​ലും

അ​റി​യാ​ത്ത​വ​ര്‍ക്ക്.

ഊ​ണു വി​ള​മ്പും വ​രെ.

ദേ​വീ​നാ​മം ചൊ​ല്ലാ​നു​ള്ള ഒ​രു വാ​ഹ​നം മാ​ത്രം

പ​ണ്ട് അ​വ​ളി​ല്‍ വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നു

എ​ന്നാ​ല്‍, ഇ​ന്ന് പു​രു​ഷ​ന്മാ​ര്‍ക്ക് അ​വ​ളി​ല്‍

വ​ലി​യ പ്ര​തീ​ക്ഷ​യി​ല്ല.

ദേ​വി അ​വ​ളു​ടെ കോ​പം ത​ട​യാ​വു​ന്ന

വാ​ക്കു​ക​ള്‍ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു

പ​ക്ഷേ, ആ ​നി​ല​വി​ളി​ക​ള്‍ പ്രാ​ർ​ഥ​ന​ക​ള്‍ ആ​യി​ല്ല.

ഇ​ന്ന് ഒ​രാ​ള്‍ ദേ​വി​യു​ടെ കാ​ല്‍ക്ക​ല്‍ വീ​ണു

അ​വ​ള്‍ ചോ​ദി​ച്ചു: “നി​ന​ക്ക് എ​ന്താ​ണ് വേ​ണ്ട​ത്?

എ​ന്തു​വേ​ണം? അ​തെ, എ​പ്പോ​ഴും

നി​ന​ക്ക് വേ​ണ്ട​താ​ണ​ല്ലോ നീ ​ചോ​ദി​ക്കു​ന്ന​ത്,

നി​ന്റെ അ​വ​യ​വ​ത്തി​നു വേ​ണ്ട​ത്,

സ്ത്രീ​ക​ള്‍ക്ക് വേ​ണ്ട​തോ?”

എ​ന്നാ​ലും ഞ​ങ്ങ​ള്‍ മു​ട്ടു​കു​ത്തും, ഇ​ല്ലേ മ​റി​യം?

പി​ന്നെ ത​ല​കു​നി​ക്കും,

മു​സ്‍ലിം​ക​ളു​ടെ അ​മ്മ​മാ​രാ​യ ഖ​ദീ​ജ​യും ആ​യി​ഷ​യും

മു​ത​ല്‍ മ​റി​യം വ​രെ.

ഞ​ങ്ങ​ള്‍ ല​ക്ഷ്മി​ക്ക് സ്തോ​ത്ര​ങ്ങ​ള്‍ പാ​ടും,

പി​ന്നെ സ​ര​സ്വ​തി​ക്കും ദു​ർ​ഗ​ക്കും.

ഞ​ങ്ങ​ള്‍ അ​നു​ഗ്ര​ഹം ചോ​ദി​ക്കും, അ​പേ​ക്ഷി​ക്കും

അ​പ്പോ​ള്‍ ഹീ​ര​യും ആ​ര്‍ട്ടെ​മി​സും അ​ഥീ​ന​യും

മേ​ശ​പ്പു​റ​ത്ത് കാ​ല്‍ ക​യ​റ്റി​വെ​ച്ച്

ന​മ്മു​ടെ സം​തൃ​പ്തി ക​ണ്ട് അ​നു​ശോ​ചി​ക്കും,

ശ​ബ്ദ​ത്തി​ലും ശ​രീ​ര​ത്തി​ലും വി​ചാ​ര​ത്തി​ലും

അ​നു​വ​ദി​ച്ചു കി​ട്ടു​ന്ന​തി​ലും വ​ലു​താ​കാ​ത്ത

സം​തൃ​പ്തി. പി​ന്നെ ഞ​ങ്ങ​ളു​ടെ

പാ​വ​ന​മാ​യ ഗ​ര്‍ഭ​പാ​ത്ര​ങ്ങ​ള്‍

ആ​ണു​ങ്ങ​ള്‍ക്ക് ന​ല്‍കും, ഞ​ങ്ങ​ള്‍ക്കു വേ​ണ്ടി

അ​വ​യു​ടെ വി​ധി നി​ശ്ച​യി​ക്കു​വാ​ന്‍.

അ​പ്പോ​ള്‍ ഞ​ങ്ങ​ളോ, കൂ​ടു​ത​ല്‍ അ​ടി​യ​ന്ത​ര​മാ​യ

കാ​ര്യ​ങ്ങ​ളി​ല്‍ ശ്ര​ദ്ധി​ക്കും,

അ​ത്താ​ഴം പോ​ലു​ള്ള​വ.

(ന​ഷ്രാ ത​ന്‍വീ​ര്‍ ഇ​ന്ത്യ​യി​ലും പു​റ​ത്തും ധാ​രാ​ളം പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ല്‍ ഫെ​മി​നി​സം, മാ​ന​സി​കാ​രോ​ഗ്യം, ഇ​സ്‍ലാം ഇ​വ​യെ​ക്കു​റി​ച്ചൊ​ക്കെ ക​വി​ത​ക​ള്‍ എ​ഴു​തു​ക​യും പ​ല​യി​ട​ത്തും ക​വി​ത വാ​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്)

2 നി​ത്യ മ​റി​യം ജോ​ണ്‍- ഭ​ക്ഷ​ണ​ക്ര​മം

എ​ന്റെ അ​മ്മൂ​മ്മ​യ്ക്ക്

ഒ​രു സ്ത്രീ​യെ അ​റി​യാ​മാ​യി​രു​ന്നു,

അ​വ​രു​ടെ കാ​രു​ണ്യം

തി​ള​യ്ക്കു​ന്ന എ​ണ്ണ​യി​ലെ ക​ടു​കു​പോ​ലെ

പൊ​ട്ടി​ത്തെ​റി​ക്കു​മാ​യി​രു​ന്നു, അ​തി​നു

ക​രി​വേ​പ്പി​ല​യു​ടെ​യും

വ​റു​ത്ത ഉ​ള്ളി​യു​ടെ​യും സു​ഗ​ന്ധ​മാ​യി​രു​ന്നു,

ഗോ​ത​മ്പു പു​ട്ടി​ല്‍ വി​ത​റി​യ

ചി​ര​കി​യ നാ​ളി​കേ​രം​പോ​ലെ​യാ​യി​രു​ന്നു

അ​തി​ന്റെ രു​ചി.

ഞ​ങ്ങ​ള്‍ സ്നേ​ഹ​ത്തി​ന്റെ ഭാ​ഷ സം​സാ​രി​ച്ച​തേ​യി​ല്ല

പ​ക്ഷേ പ​തി​നാ​റു വ​ര്‍ഷം ഓ​വു​ചാ​ലി​ല്‍ ഇ​റ്റു​വീ​ണ

ഒ​രു പു​രു​ഷ​ന്റെ ശ​കാ​രം

സോ​പ്പു​വെ​ള്ള​ത്തി​ല്‍ ക​ഴു​കി​ക്ക​ള​യാ​ന്‍ മാ​ത്രം

ഞ​ങ്ങ​ള്‍ക്ക് ദ​യ​യു​ണ്ടാ​യി​രു​ന്നു

അ​യാ​ള്‍ക്ക്‌ എ​ന്നും അ​വ​രു​ടെ ക​രു​ണ​യ്ക്ക്

‘വേ​വ് അ​ധി​കം’ ആ​യി​രു​ന്നു, അ​തി​ന് ‘ഉ​പ്പി​ല്ലാ’​യി​രു​ന്നു

അ​ഥ​വാ ‘ഉ​പ്പ് അ​ധി​ക’​മാ​യി​രു​ന്നു,

അ​ല്ലെ​ങ്കി​ല്‍ ‘എ​രി​വു കൂ​ടി’​യി​രു​ന്നു

അ​തു​മ​ല്ലെ​ങ്കി​ല്‍ ‘ക​രി​ഞ്ഞി’​രു​ന്നു.

ഒ​രു രാ​ത്രി അ​വ​ര്‍ അ​യാ​ള്‍ക്ക്‌ ആ ​നാ​ട്ടി​ന്‍പു​റ​ത്തെ

ഏ​റ്റ​വും ന​ല്ല ബി​രി​യാ​ണി വി​ള​മ്പി

പ​തി​ന​ഞ്ചു ക​ഴി​ഞ്ഞ അ​വ​രു​ടെ മ​ക​ള്‍

അ​പ്പ​ന്റെ ദ​യ​യി​ല്ലാ​ത്ത കൈ​ക​ള്‍

തു​റി​ച്ചു​നോ​ക്കി​യി​രു​ന്നു, അ​വ​ളു​ടെ

മു​ല അ​മ​ര്‍ത്തു​ന്ന​തും പി​റ​കി​ല്‍ ത​പ്പു​ന്ന​തും,

അ​തും അ​വ​ളു​ടെ അ​മ്മ അ​ടു​ത്തു​ള്ള​പ്പോ​ള്‍.

പി​റ്റേ​ന്ന് അ​യാ​ള്‍ മ​രി​ച്ചു.

പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ക​ണ്ടു,

അ​യാ​ള്‍ക്ക്‌ ആ​രോ വി​ഷം​കൊ​ടു​ത്തി​രു​ന്നു.

“അ​ത്ര ദ​യ​യു​ള്ള ഒ​രു സ്ത്രീ’’,

​എ​ന്റെ അ​മ്മൂ​മ്മ പ​റ​ഞ്ഞു,

ഗ്രൈ​ന്റ​ര്‍ ബ​ഹ​ളം​കൂ​ട്ടി​ക്കൊ​ണ്ടി​രു​ന്ന​പ്പോ​ള്‍.

(നി​ത്യ മ​റി​യം ജോ​ണ്‍ അ​ധ്യാ​പി​ക​യും ക​വി​യും വി​വ​ര്‍ത്ത​ക​യു​മാ​ണ്. പ​ല ഇം​ഗ്ലീ​ഷ് ആ​നു​കാ​ലി​ക​ങ്ങ​ളി​ലും ക​വി​ത​ക​ള്‍ വ​ന്നി​ട്ടു​ണ്ട്. മൂ​ന്നു ക​വി​താ സ​മാ​ഹാ​ര​ങ്ങ​ള്‍)

3 പു​ഷ്പാ​ഞ്ജ​ലി-എ​തി​ര്‍പ്പി​ന്റെ വ​റ്റു​ക​ള്‍

ഒന്ന്

ഭ​ക്ഷ​ണം ക​ഴി​ക്കു​മ്പോ​ള്‍

ഞാ​ന്‍ എ​ന്നെ​ത്ത​ന്നെ കാ​ണു​ന്നു,

മു​ല തൂ​ങ്ങി​യ, പ​ല്ലി​ള​കി​യ,

കൂ​നു പി​ടി​ച്ച, വെ​ളു​ത്തു വി​ള​റി​യ,

എ​ല്ലാ​വ​രും ഒ​ഴി​വാ​ക്കു​ന്ന സ്ത്രീ​ക​ളു​ടെ ഇ​ട​യി​ല്‍

പ​ച്ച, നീ​ല, പ​രി​ണ​മി​ക്കു​ന്ന സ്ത്രീ​ക​ള്‍.

മ​നു​ഷ്യ​രു​ടെ ഛായ​യു​ള്ള കു​ഞ്ഞു​ങ്ങ​ള്‍, അ​തേ

വം​ശ​ത്തി​ല്‍ പെ​ട്ട​വ​ര്‍, ക​വി​ളൊ​ട്ടി​യ​വ​ര്‍,

വി​ശ​ക്കു​ന്ന​വ​ര്‍, അ​വ​രു​ടെ മു​ടി​യി​ല്‍നി​ന്നു

തൂ​ങ്ങി​ക്കി​ട​ക്കു​ന്നു; അ​വ​ര്‍ എ​ന്നെ​യും

ആ ​കൂ​ട്ട​ത്തി​ല്‍ ചേ​രാ​ന്‍ അ​നു​വ​ദി​ക്കു​ന്നു,

സ​ഹാ​യി​ക്കാ​ന്‍ ഒ​രാ​ള്‍കൂ​ടി​യു​ള്ള​തി​ല്‍ ആ​ഹ്ലാ​ദി​ച്ച്.

ഞ​ങ്ങ​ള്‍ ക​റി​ക്കൂ​ട്ട് ഒ​രു​ക്കു​ന്നു

പ​ച്ച​ക്ക​റി​ക​ള്‍ തോ​ല്‍ ക​ള​യു​ന്നു

ഞ​ങ്ങ​ള്‍ തീ​പ്പൂ​ട്ടി ക​റി ഇ​ള​ക്കു​ന്നു

ആ​രോ ഒ​രു പാ​ട്ടു തു​ട​ങ്ങു​ന്നു,

മ​ഴ​യെ സ്വാ​ഗ​തം​ചെ​യ്യാ​ന്‍ മ​യി​ലു​ക​ള്‍

ഉ​ണ്ടാ​ക്കു​ന്ന ശ​ബ്ദം​പോ​ലെ.

രണ്ട്

ആ​ഹാ​രം ക​ഴി​ക്കു​മ്പോ​ള്‍ പാ​റി​ന​ട​ക്കു​ന്ന

പ്രേ​ത​ങ്ങ​ളെ നാം ​ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്നു

അ​വ​രും സ്ത്രീ​ക​ളാ​ണ്, ന​മ്മു​ടെ

അ​മ്മൂ​മ്മ​മാ​രും അ​വ​രു​ടെ അ​മ്മ​മാ​രും.

പ്രേ​ത​ങ്ങ​ള്‍ ന​മ്മെ കു​റ​ച്ചു​കാ​ണു​ന്നു,

അ​വ​രു​ടെ ഭ​ര്‍ത്താ​ക്ക​ന്മാ​ര്‍ക്കും കു​ട്ടി​ക​ള്‍ക്കും

ഒ​രു ഭാ​ഗം സ​മ്പാ​ദ്യം ന​ല്‍കാ​തി​രു​ന്ന​തി​ന്.

നാം ​അ​വ​രെ ഓ​ർ​മി​പ്പി​ക്കു​ന്നു, ആ​ണു​ങ്ങ​ള്‍

വ​ഴി​യി​ല്‍ പ​ച്ച​ക്കു​തി​ര​ക​ള്‍പോ​ലെ

ഒ​ളി​ച്ചി​രു​ന്ന് ഇ​ര​ക​ളാ​യ ന​മ്മു​ടെ മേ​ല്‍

ചാ​ടി​വീ​ഴാ​ന്‍ കാ​ത്തി​രി​ക്ക​യാ​ണെ​ന്ന്.

ഞ​ങ്ങ​ള്‍ ഇ​ള​കി​യ പ​ല്ലു​ക​ള്‍കൊ​ണ്ട്

കോ​പം ക​ടി​ച്ചു​പൊ​ടി​ക്കു​ന്നു,

പി​ന്നെ അ​തു​കൊ​ണ്ട് മാ​വു​ണ്ടാ​ക്കു​ന്നു,

അ​തി​ല്‍നി​ന്ന് സ്ത്രീ​ക​ളെ രൂ​പ​പ്പെ​ടു​ത്തു​ന്നു

പി​ന്നെ അ​വ​രെ ആ ​പു​രു​ഷ​പ്രാ​ണി​ക​ള്‍ക്കു നേ​രെ

എ​റി​യു​ന്നു, അ​വ​ര്‍ ന​മ്മു​ടെ കോ​പം ആ​ഹാ​ര​മാ​ക്കു​ന്നു

 

മൂന്ന്

കാ​ര​ണ​വ​ന്മാ​രെ ഓ​ര്‍ക്കാ​തെ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത്‌

പാ​പം ആ​യി​രി​ക്കു​ന്നി​ട​ത്ത് നാം ​അ​ട​ച്ച ഒ​രു വാ​ര്‍പ്പി​ല്‍

ന​മ്മു​ടെ കു​ല​ദൈ​വ​ങ്ങ​ളെ അ​ട​ച്ചി​ടു​ന്നു,

അ​വി​ടെ അ​വ​ര്‍ ന​മ്മു​ടെ സാ​ധി​ക്കാ​ത്ത

ആ​ഗ്ര​ഹ​ങ്ങ​ളു​ടെ

ആ​വേ​ശം ബാ​ധി​ച്ച അ​ന്ത​ര്‍വാ​സി​ക​ളെ​പ്പോ​ലെ

മു​റു​മു​റു​ക്കു​ന്നു.

ഞ​ങ്ങ​ള്‍ ആ​രാ​ധി​ക്കു​ന്ന സ​മ്പ്ര​ദാ​യം

അ​ത്ര ന​ല്ല​തൊ​ന്നു​മ​ല്ല.

ഞ​ങ്ങ​ള്‍ പ്രാ​ർ​ഥ​ന​ക​ള്‍ മ​റ​ക്കു​ന്നു,

വി​ശ​പ്പ്‌ പെ​ട്ടെ​ന്നു​ത​ന്നെ തി​രി​ച്ചു​വ​ന്ന​തി​നു

മാ​പ്പ് ന​ല്‍കി ഞ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി​യ ആ​ണു​ങ്ങ​ളു​ടെ

പേ​രു​ക​ള്‍ ച​വ​ക്കു​ന്നു

നാ​ട് ഇ​ള​കാ​ന്‍ തു​ട​ങ്ങു​ന്നു.

ഞ​ങ്ങ​ള്‍ നി​ര​ന്നി​രി​ക്കു​ന്നു,

കൊ​യ്തെ​ടു​ത്ത മ​നു​ഷ്യ​രൂ​പി​ക​ളെ

കു​ത്തി​നി​റ​യ്ക്കാ​നു​ള്ള ചാ​ക്കു​ക​ള്‍ തു​ന്നു​ന്നു.

ഞ​ങ്ങ​ള്‍ അ​വ​രെ അ​ധ്വാ​നം​കൊ​ണ്ട്

ത​ക​ര്‍ന്ന ന​ട്ടെ​ല്ലു​ള്ള

അ​ടി​മ​ക​ളെ​പ്പോ​ലെ അ​വ​യി​ലാ​ക്കി കൊ​ണ്ടു​പോ​കും.

(പു​ഷ്പാ​ഞ്ജ​ലി ഝാ​ര്‍ഖ​ണ്ഡി​ല്‍നി​ന്നാ​ണ്, ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ വി​ദ്യാ​ർ​ഥി​നി​യും ഗ​വേ​ഷ​ക​യും. ക​വി​ത​ക​ള്‍ പ​ല ആ​നു​കാ​ലി​ക​ങ്ങ​ളി​ലും വ​ന്നി​ട്ടു​ണ്ട്. ശ​രീ​രം, പ​രി​സ്ഥി​തി, ലിം​ഗം, സ്വ​ന്തം ഗ്രാ​മീ​ണ​ജീ​വി​തം -ഇ​തെ​ല്ലാ​മാ​ണ് പ്ര​ധാ​ന പ്ര​മേ​യ​ങ്ങ​ള്‍. ഫെ​മി​നി​സം ഉ​ള്‍പ്പെ​ടെ സാ​ഹി​ത്യ സി​ദ്ധാ​ന്ത​ങ്ങ​ളി​ല്‍ ഗ​വേ​ഷ​ണം)

News Summary - Malayalam poem