Begin typing your search above and press return to search.
മൃഗം
Posted On date_range 4 May 2026 10:30 AM IST
Updated On date_range 4 May 2026 10:30 AM IST

മെരുക്കിയെടുക്കാന്‍
പ്രയാസമുള്ള മൃഗമാണ് ഒറ്റയാകല്‍.
മെരുങ്ങിക്കഴിഞ്ഞാല്‍ എളുപ്പമാണ്
ഏത് ആള്‍ക്കൂട്ടത്തിലേക്കും മേയാന്‍ വിടാം
കൃത്യമായി തിരിച്ചെത്തും.
ഏത് കരച്ചിലുകളെയും
ഭദ്രമായി അടച്ചുവയ്ക്കാനറിയാം
ഒന്നു തൂവാന്പോലും ഇടകൊടുക്കാതെ
എത്ര വീണാലും
പരിക്കേറ്റാലും
തിരിച്ചെഴുന്നേറ്റു വന്ന്
നിവര്‍ന്നു നിൽക്കും
നല്ല ഇണക്കമാണ്
ഒരു തുടലും വേണ്ട;
ചുറ്റുവട്ടത്തുതന്നെ ഉണ്ടാകും
ആരോ ഇട്ടുകൊടുത്ത
ഏട്ടിലെ ഇളംപുല്ലിന്
പുറപ്പെട്ടു പോയതാണ്
തിരിച്ചു വന്ന്
മുറിവുകള്‍ നക്കിത്തോര്‍ത്തി
ഒരേയിരിപ്പാണിപ്പോള്;
എല്ലും തോലുമായ
ആ പ്രാചീന ജീവി.
