Begin typing your search above and press return to search.
proflie-avatar
Login

ചി​ല ദി​വ​സ​ങ്ങ​ളി​ങ്ങ​നെ​യാ​ണ്

ചി​ല ദി​വ​സ​ങ്ങ​ളി​ങ്ങ​നെ​യാ​ണ്
cancel

പ​തി​വാ​യി വ​രാ​റു​ള്ള പാ​വ​ക്കു​ട്ടി ഇ​ന്നും വ​ന്നി​രു​ന്നു. മാ​വി​ൻ​തോ​പ്പി​ലൂ​ടെ ദൂ​രേ​ക്ക് നോ​ക്കി​യി​രു​ന്ന​പ്പോ​ൾ കാ​റ്റി​ൻ സം​ഘ​ട​ന​ക​ൾ നി​ര​നി​ര​യാ​യി മ​ല​ക​യ​റു​ന്ന​ത് ക​ണ്ടു. ഇ​പ്പോ​ൾ​ത​ന്നെ ഇ​തേ​യി​രി​പ്പി​ന് ക​നം​വെ​ച്ചി​ട്ടു​ണ്ട്. പാ​വ​ക്കു​ട്ടി വ​ന്ന് പോ​യ​താ​യി ഈ​യി​രി​പ്പി​ൽ​ത​ന്നെ അ​റി​ഞ്ഞി​രു​ന്നു. ന​ന​ഞ്ഞ മ​ര​ച്ചി​ല്ല​ക​ൾ വീ​ട്ടു​മു​റ്റ​ത്തേ​ക്ക് എ​ന്തി​നി​ങ്ങ​നെ നോ​ക്കി​യി​രി​ക്കു​ന്നു? ഒ​രു വ്യ​ക്ത​ത​യു​മു​ണ്ടാ​ക്കാ​തെ ഒ​ന്നോ ര​ണ്ടോ മ​ഞ്ഞു​തു​ള്ളി​ക​ൾ വീ​ഴു​ന്ന​തു...

Your Subscription Supports Independent Journalism

View Plans

പ​തി​വാ​യി വ​രാ​റു​ള്ള

പാ​വ​ക്കു​ട്ടി

ഇ​ന്നും വ​ന്നി​രു​ന്നു.

മാ​വി​ൻ​തോ​പ്പി​ലൂ​ടെ

ദൂ​രേ​ക്ക് നോ​ക്കി​യി​രു​ന്ന​പ്പോ​ൾ

കാ​റ്റി​ൻ സം​ഘ​ട​ന​ക​ൾ

നി​ര​നി​ര​യാ​യി

മ​ല​ക​യ​റു​ന്ന​ത് ക​ണ്ടു.

ഇ​പ്പോ​ൾ​ത​ന്നെ

ഇ​തേ​യി​രി​പ്പി​ന്

ക​നം​വെ​ച്ചി​ട്ടു​ണ്ട്.

പാ​വ​ക്കു​ട്ടി

വ​ന്ന് പോ​യ​താ​യി

ഈ​യി​രി​പ്പി​ൽ​ത​ന്നെ

അ​റി​ഞ്ഞി​രു​ന്നു.

ന​ന​ഞ്ഞ മ​ര​ച്ചി​ല്ല​ക​ൾ

വീ​ട്ടു​മു​റ്റ​ത്തേ​ക്ക്

എ​ന്തി​നി​ങ്ങ​നെ നോ​ക്കി​യി​രി​ക്കു​ന്നു?

ഒ​രു വ്യ​ക്ത​ത​യു​മു​ണ്ടാ​ക്കാ​തെ

ഒ​ന്നോ ര​ണ്ടോ മ​ഞ്ഞു​തു​ള്ളി​ക​ൾ

വീ​ഴു​ന്ന​തു കേ​ൾ​ക്കാം.

വ​ട്ടം​ചു​റ്റി​പ്പ​റ​ക്കു​ന്ന

സാ​ധാ​ര​ണ കാ​ണാ​റു​ള്ള

ഇ​ള​വെ​യി​ലു​ക​ൾ

വ​ല്ലാ​തെ സ​ങ്ക​ട​ങ്ങ​ളു​ണ്ടാ​ക്കു​ന്നു.

നി​ശ്ച​ലം​ത​ന്നെ

ഇ​ന്ന്.

പാ​വ​ക്കു​ട്ടി എ​വി​ടെ​യെ​ങ്കി​ലും എ​ത്തി​ക്കാ​ണും.

ഒ​ഴു​ക്കി​ൽ

അ​ത് മ​ല​ർ​ന്നു​കി​ട​ന്നാ​ൽ

മ​തി​യാ​യി​രു​ന്നു.

അ​ല്ലെ​ങ്കി​ൽ

വി​ചാ​രി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​തി​നെ​പ്പ​റ്റി

ചി​ന്തി​ച്ചു ചി​ന്തി​ച്ച്

കി​ട​പ്പാ​കും.

നെ​ടു​നീ​ള​ൻ കോ​ട്ടു​വാ

ഉ​ത്ത​രം​മു​ട്ടി​ക്കും.

വൈ​കു​ന്നേ​ര​മാ​കു​ന്നു​ണ്ട്!

മു​റ്റ​ത്തും ചു​റ്റു​ചെ​ടി​ക​ൾ​ക്കി​ട​യി​ലും

എ​ന്ന​പ്പോ​ലെ വ​ന്ന്

കു​ത്തി​യി​രു​ന്ന വെ​ളി​ച്ചം

മെ​ല്ലെ​മെ​ല്ലെ

എ​ങ്ങോ​ട്ടോ എ​ഴു​ന്നേ​റ്റ് പോ​യി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്.

കോ​ലാ​യ​വ​രെ

ക​യ​റി​വ​രു​ന്ന ത​ണു​പ്പി​ന്

പാ​വ​ക്കു​ട്ടി​യെ മു​ത്ത​മി​ട്ട്

കെ​ട്ടി​പ്പി​ടി​ക്ക​ണ​മാ​യി​രി​ക്കും.

കു​ളി​രേ

കു​ളി​രേ

പാ​വ​ക്കു​ട്ടി​യി​നി​യും വ​രും

കാ​ത്തു​നി​ൽ​ക്ക​ണ്ടാ...

പൊ​യ്ക്കാ​പൊ​യ്ക്കൊ

എ​ന്നു​ത​ന്നെ

എ​നി​ക്ക് പ​റ​യേ​ണ്ടി​വ​രും.

‘എ​ന്തി​രി​പ്പാ​യി​ത് മോ​നെ’ എ​ന്ന്

എ​വി​ടെ​യോ ഇ​രു​ന്ന്

അ​മ്മ എ​ന്നോ​ട്

പ​റ​യാ​ൻ കൊ​തി​ക്കു​ന്നു​ണ്ടാ​വും.

ഈ​യി​രി​പ്പി​ൽ

സ​മ​യം പ​ര​ക്കം​പാ​യു​ന്ന​ത് കാ​ണാ​ൻ

ന​ല്ല ര​സ​മു​ണ്ട്.


News Summary - Malayalam poem