Begin typing your search above and press return to search.
proflie-avatar
Login

വാ​സ്ത​വം

വാ​സ്ത​വം
cancel

മു​റി​യു​ടെ മൂ​ല​യി​ൽ

വ​സ്തു​ക്ക​ൾ നി​റ​ഞ്ഞ വ​ലി​യൊ​രു ചാ​ക്കു​കെ​ട്ടു​ണ്ട്

അ​തി​ൽ​നി​ന്നാ​വ​ണം

ഒ​ച്ച​ക​ൾ

വ​സ്തു​ക്ക​ളു​ടെ

ക​ട​ന്നു​വ​രു​ന്ന​ത്

ക​വി​ത​യി​ലേ​ക്ക്

അ​തി​ന്റെ രീ​തി​ശാ​സ്ത്രം എ​നി​ക്ക​റി​യി​ല്ല

ഞാ​ന​ങ്ങ​നെ വി​ചാ​രി​ക്കു​ന്നെ​ന്നു​മാ​ത്രം

യാ​ഥാ​ർ​ഥ്യ​ങ്ങ​ളു​ടേ​താ​യ ഈ ​ലോ​ക​മു​ണ്ടെ​ന്നും

ഞാ​ൻ വി​ചാ​രി​ക്കു​ന്നു

വ്യ​ഥ​ക​ളൊ​ന്നു​മി​ല്ല

എ​നി​ക്ക്

സ​ത്യ​ത്തെ​ക്കു​റി​ച്ച്

സ​ത്യ​ത്തെ മ​റി​ക​ട​ന്നു​പോ​കു​ന്നൂ യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ

സ​ത്യം ത​റ​ഞ്ഞു​നി​ൽ​ക്കു​ന്നു

യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്നു

ഒ​രാ​ളൊ​രു ഭൂ​ത​ക്ക​ണ്ണാ​ടി​യു​മാ​യി വ​രു​ന്നു

പ​രി​ശോ​ധ​ന

മു​റി​യാ​കെ

നി​രോ​ധി​ക്കു​ന്നു

അ​യാ​ൾ

അ​സ്തി​ത്വം

ചാ​ക്കു​കെ​ട്ടി​ന്റെ

ത​റ​ഞ്ഞു​നി​ൽ​ക്കു​ക​യാ​ണ​യാ​ൾ

ഭൂ​ത​ക്ക​ണ്ണാ​ടി​യു​ടെ കാ​ഴ്ച​യി​ൽ

എ​നി​ക്ക്

ഉ​ത്ക​ണ്‌​ഠ​ക​ളൊ​ന്നു​മി​ല്ല

അ​ർ​ഥ​ങ്ങ​ളെ​ക്കു​റി​ച്ച്

അ​ർ​ഥ​ങ്ങ​ളെ ക​ട​ന്നു​പോ​കു​ന്നൂ വാ​ക്കു​ക​ൾ

അ​യാ​ളെ​ന്നാ​ൽ കേ​ക്കു​ന്നു​ണ്ട്

ഒ​ച്ച​ക​ൾ ഒ​ച്ച​ക​ൾ

വ​സ്തു​ക്ക​ളു​ടെ

ഞാ​ന​ങ്ങ​നെ വി​ചാ​രി​ക്കു​ന്നു

ഒ​ച്ച​ക​ളു​ടെ ഒ​രു ലോ​ക​മു​ണ്ടെ​ന്നും

ഞാ​ൻ വി​ചാ​രി​ക്കു​ന്നു

ഒ​രു കൊ​ട്ട ഉ​ണ്ണി​യ​പ്പ​വു​മാ​യി

മു​ത്ത​ശ്ശി മു​റ്റ​ത്തേ​ക്കു പോ​കു​ന്നു

ഒ​രെ​ണ്ണ​വു​മാ​ർ​ക്കും തി​ന്നാ​ൻ കൊ​ടു​ക്കാ​തെ

ഓ​രോ​ന്നാ​യ്

ഉ​രു​ട്ടി​വി​ടു​ന്നു

ച​ക്ര​വാ​ള​ത്തി​ലേ​ക്ക്

ചൂ​വാ​ള​ത്തി​ലേ​ക്കു​ള്ള ഓ​ട്ട​മാ​ണ് ഞ​ങ്ങ​ളു​ടെ ജീ​വി​തം

വ​രും

അ​യാ​ൾ

നാ​ളെ​യും

ഭൂ​ത​ക്ക​ണ്ണാ​ടി​യു​മാ​യ്

മ​റ്റ​ന്നാ​ളും വ​രും

ഈ ​മു​റി അ​യാ​ൾ കാ​ണി​ല്ല

ചു​മ​രു​ക​ൾ കാ​ണും

ഭൂ​ത​ക്ക​ണ്ണാ​ടി സ​ത്യ​ത്തി​ന്റെ ഉ​പ​ക​ര​ണ​മാ​ണ്

സ​ത്യം ത​റ​ഞ്ഞു​നി​ൽ​ക്കു​ന്നു

യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്നു

നി​രാ​ക​രി​ക്കാ​നാ​വി​ല്ല

ആ​ർ​ക്കും

ഒ​ച്ച​ക​ളെ

വ​സ്തു​ക്ക​ളു​ടെ

വ​സ്തു​ക്ക​ൾ സ്ഥാ​വ​ര​ങ്ങ​ള​ല്ല

അ​വ ജീ​വി​ത​ത്തോ​ടൊ​പ്പം ച​ലി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നു

സ​ഞ്ച​രി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നു

അ​ർ​ഥം ത​റ​ഞ്ഞു​നി​ൽ​ക്കു​ന്നു

വാ​ക്ക് സ​ഞ്ച​രി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നു


Show More expand_more
News Summary - Malayalam poem