ജയില്‍പ്പുള്ളി


ഏറെ നാളുകള്‍ക്കുശേഷം, രാത്രി വാതില്‍പ്പാളികളുടെ വിടവിലൂടെ നിലാവ് കാണുന്ന ജയില്‍പ്പുള്ളിയെപ്പറ്റി വായിക്കുകയായിരുന്നു, അയാള്‍ കാതോര്‍ത്ത നിശ്ശബ്ദത എന്നെയും കൂടെ കൂട്ടി: അകലെ മാനത്ത് ചന്ദ്രന്‍ നിൽപുണ്ടായിരുന്നു. അതേ മുയല്‍ക്കുഞ്ഞിനെ നെഞ്ചിലേറ്റിക്കൊണ്ട്. വലിയൊരു മേഘം ദൂരെ മാറിനില്‍ക്കുന്നു. ഒരു പർവതം പോലെ. അയാള്‍ തിരുത്തി: ചിറകുകള്‍ കരിഞ്ഞ പക്ഷി. ഇപ്പോള്‍ മേഘം. ഉടനെ പറക്കും. ഇടത്തേ ചെറുവിരലിലേക്ക് പർവതാേരാഹകനെപോലെ കയറാന്‍ തുടങ്ങിയ ഉറുമ്പിന്, അയാള്‍ വാതില്‍പ്പാളികളുടെ വിടവിലൂടെ മാനം കാണിച്ചുകൊടുക്കുന്നു. മയില്‍പ്പീലി ആകേണ്ടാ. അയാള്‍ അതിനോട് പറയുന്നു: മാനം മാത്രം കാണുക....
Your Subscription Supports Independent Journalism
View Plansഏറെ നാളുകള്‍ക്കുശേഷം, രാത്രി
വാതില്‍പ്പാളികളുടെ വിടവിലൂടെ
നിലാവ് കാണുന്ന ജയില്‍പ്പുള്ളിയെപ്പറ്റി
വായിക്കുകയായിരുന്നു,
അയാള്‍ കാതോര്‍ത്ത നിശ്ശബ്ദത
എന്നെയും കൂടെ കൂട്ടി:
അകലെ മാനത്ത്
ചന്ദ്രന്‍ നിൽപുണ്ടായിരുന്നു.
അതേ മുയല്‍ക്കുഞ്ഞിനെ
നെഞ്ചിലേറ്റിക്കൊണ്ട്.
വലിയൊരു മേഘം ദൂരെ
മാറിനില്‍ക്കുന്നു. ഒരു
പർവതം പോലെ.
അയാള്‍ തിരുത്തി:
ചിറകുകള്‍ കരിഞ്ഞ പക്ഷി.
ഇപ്പോള്‍ മേഘം.
ഉടനെ പറക്കും.
ഇടത്തേ ചെറുവിരലിലേക്ക്
പർവതാേരാഹകനെപോലെ
കയറാന്‍ തുടങ്ങിയ ഉറുമ്പിന്, അയാള്‍
വാതില്‍പ്പാളികളുടെ വിടവിലൂടെ
മാനം കാണിച്ചുകൊടുക്കുന്നു.
മയില്‍പ്പീലി ആകേണ്ടാ. അയാള്‍
അതിനോട് പറയുന്നു:
മാനം മാത്രം കാണുക. രാത്രി
കണ്ണുകളിലൊടുങ്ങുന്നതിനും മുമ്പേ
കണ്ണ് രണ്ടും പൂട്ടുക.
നിലാവിനുമൊപ്പം. അതേ
മുയല്‍ക്കുഞ്ഞിന്റെ
കുറുകലിനുമൊപ്പം.
ഉറക്കം, അത് നീയും മറന്നേക്കുക.
=======================
കടപ്പാട്: പി.ടി. തോമസിന്റെ ഓർമ വായിച്ചപ്പോള്‍