നോവിലകളില് പാടും പതകരികളും

തീരാവേദനകള്‍
മരവിപ്പിലേക്കും
മരവിപ്പുകള്‍
മൂടിക്കെട്ടിയ
മേഘങ്ങളിലേക്കും
കടംകൊള്ളുന്നുണ്ട്.
പെയ്തുപെയ്തു
വേവുന്ന കനലുകളില്‍
സാന്ത്വനമേകാന്‍
നിഴലകന്ന നട്ടുച്ചകള്‍ മാത്രം
തെരക്കുകളെല്ലാം മാറ്റിവെച്ച്
എന്നും കടന്നുവരാറുണ്ട്.
എന്നൊക്കെയോ
കൂട്ടിനെത്തിയിരുന്ന
അക്ഷരങ്ങള്‍
കയറിയിരിക്കാതെ,
മുറ്റത്തവിടവിടെ നിന്ന്
കാതോര്‍ത്തും, തിരികെ നടവഴിയിലേക്കിറങ്ങിയും
ഒരു വിളിയൊച്ചക്ക്
ചെവിയോര്‍ക്കുന്നു.
നട്ടുനനച്ച
പലനെറമുള്ള
ഇലച്ചെടികളും
അരങ്ങൊഴിഞ്ഞിരിക്കുന്നു,
ക്ഷണിക്കാതെത്തിയ ബോള്സും
പൂവാംകുറുന്നിലയും
പൂവിട്ടു നിൽക്കുന്നു,
ചിരിയകന്നേപോയ
നോവിലകളില്
പാടും പതകരികളും.
ഓർമകളെ
മാടിയൊതുക്കി
സന്ധ്യകള്‍
മെഴുകുതിരികളും
സാമ്പ്രാണിയും
കോളാമ്പിപ്പൂക്കളും
കുടിനീരുമായി
തെക്കുപുറത്തേക്ക്
വേച്ചുനീങ്ങുന്നത്,
ഉറക്കമകന്ന
രാവുകളിലേക്ക്
തളര്ന്നുവീഴാനാണ്.
പകലുകളടക്കിയ
മഴമേഘങ്ങളെ
കൂടുതൊറന്നൊന്ന്
വിടാനാണ്.
കടംകൊള്ളുന്ന
രാപ്പകലുകളില്‍
ഉറഞ്ഞുതീര്‍ന്ന വേദനകള്‍
ഓർമയുടെ മാറാപ്പ്
തേച്ചുമിനുക്കുമ്പോള്‍,
നൊമ്പരങ്ങള്‍ക്കു മാത്രമെന്തോ
ഇരുളുവീഴാറായൊരീനേരത്തും
തരിമ്പും കരുണയില്ലാത്തത്.
