Begin typing your search above and press return to search.
പഴമുറംകൊണ്ട് ആകാശത്തെ മൂടിവെക്കാം
Posted On date_range 23 March 2026 8:00 AM IST
Updated On date_range 23 March 2026 8:00 AM IST

അവർ കണ്ണുകൾ മാത്രമേ പുറത്ത്
കാണിക്കാൻ അനുവദിച്ചിട്ടുള്ളൂ.
അവർ വെളിച്ചം കണ്ടിരുന്നില്ല.
ഞങ്ങൾ സ്ഫോടനത്തിന്റെ
വെളിച്ചം അവർക്ക് നൽകി.
ബോംബുകളും മിസൈലുകളും കൊണ്ട്
സ്കൂളുകൾ തകർത്ത്
അവർക്ക് സ്വാതന്ത്ര്യവും മോചനവും നൽകി.
വാഗ്ദത്തഭൂമി വിശാലമാക്കാനും
ലോകത്ത് സമാധാനവും സ്വാതന്ത്ര്യവും
നിലനിർത്താനുമാണ് ഞങ്ങൾ
പരമാധികാര രാജ്യങ്ങളുടെ ഭരണാധികാരികളെ
പിടിച്ചുകൊണ്ടുപോവുകയും കൊല്ലുകയും ചെയ്യുന്നത്.
‘‘ഞങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നു’’ എന്ന്
ഞങ്ങൾ മുമ്പേ ഡോളറിൽപോലും എഴുതിവെച്ചിട്ടുണ്ട്.
അതുകൊണ്ട് ലോകരാജ്യങ്ങളുടെ ഭരണം
എങ്ങനെയാണെന്ന് ഞങ്ങൾ തീരുമാനിക്കും.
വേണമെങ്കിൽ മറ്റു രാജ്യങ്ങൾക്കൊക്കെ
സാമന്തരാജ്യങ്ങളായി തുടരാം.
അയ്യോ ആകാശത്ത് നക്ഷത്രങ്ങളായി
ആ കുഞ്ഞുങ്ങളത്രയുമുണ്ടല്ലോ.
ഒരു പഴമുറംകൊണ്ട് ആകാശത്തെ മൂടിവെക്കാം.
