Begin typing your search above and press return to search.
proflie-avatar
Login

മെ​ന്റൽ ട്രോ​മ അ​ഥ​വാ മ​തി

മെ​ന്റൽ ട്രോ​മ അ​ഥ​വാ  മ​തി
cancel

ഞാ​ൻ

നി​ങ്ങ​ളെ വി​ട്ട്

പോ​വു​ക​യാ​ണ്.

നി​ങ്ങ​ളൊ​ക്കെ

വ​ലി​യ ആ​ളു​ക​ൾ.

നൂ​റാ​ണും

ഒ​രു പെ​ണ്ണു​മു​ള്ള

വ​ലി​യ വീ​ട്ടി​ലെ

സം​ഘ​ബ​ല​മു​ള്ള​വ​ർ.

നി​ങ്ങ​ൾ​ക്കൊ​പ്പ​മു​ണ്ട്

രാ​ജ​ഗു​രു​വും

മ​ന്ത്രി​വ​ര്യ​ന്മാ​രും.

നി​ങ്ങ​ൾ​ക്കു​ണ്ട്

നെ​റി​കേ​ടിന്റെ

ഒ​രു പ​ഞ്ചാ​യ​ത്ത് പി​ടി​ക്കാ​നു​ള്ള

ആ​ള​ധി​കാ​രം.

ഞാ​നോ

ഒ​റ്റ​യ്ക്ക്.

എ​നി​ക്കാ​രു​മി​ല്ല

ഞാ​ന​ല്ലാ​തെ.

നി​ങ്ങ​ൾ

എ​ന്നെ കൂ​വും,

തു​പ്പും.

നി​ങ്ങ​ളെ​ന്നും

എ​ല്ലാം​ തി​ക​ഞ്ഞ​വ​രാ​ണ​ല്ലോ.

നി​ങ്ങ​ൾ​ക്കു സ്തു​തിപാ​ടാ​നാ​ണ​ല്ലോ

നി​ങ്ങ​ൾ ആ​ട്ടി​ത്തെ​ളി​ച്ചു ന​ട​ക്കു​ന്ന

ആ​യി​രം പാ​വ​ങ്ങ​ൾ.

നി​ങ്ങ​ൾ

നൂ​റ്റൊ​ന്നു​പേ​രും

ഭാ​ര്യ​മാ​രും

മ​ക്ക​ളും

മ​ക്ക​ളു​ടെ മ​ക്ക​ളും

അ​വ​രു​ടെ ബ​ന്ധു​ക്ക​ളും.

പ​ഞ്ചാ​യ​ത്തു മെ​മ്പ​ർ​ക്കും

കേ​ന്ദ്രമ​ന്ത്രി​ക്കും

നി​ങ്ങ​ളെ മ​തി.

പ്ര​ത്യ​യ​ശാ​സ്ത്ര

മു​ഖം​മൂ​ടി​ക​ളെ.

വി​വേ​ക​മു​ള്ള

ഒ​രാ​ളെ​ങ്കി​ലു​മു​ണ്ടോ

നി​ങ്ങ​ളു​ണ്ടാ​ക്കു​ന്ന

ആ​ൾ​ക്കൂ​ട്ട​ങ്ങ​ളി​ൽ?

മ​തി.

ഞാ​ൻ

ഇ​വി​ടം വി​ട്ട്

പോ​വു​ക​യാ​ണ്.


Show More expand_more
News Summary - malayalam poem